Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാനെതിരെ ഭീഷണി, പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രിയെ ഫോണിൽ ബന്ധപ്പെട്ട് ട്രംപ്

ഫോണിൽ സംസാരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൾ. ദീർഘനേരം ഇരുവരുടേയും സംസാരം നീണ്ടതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർ്ടട് ചെയ്തു. മൂന്ന് ദിവസത്തിനിടെ ഇരുവരും തമ്മിലുള്ള രണ്ടാമത്തെ സംഭാഷണമാണിത്.ഇറാനുമായി ബന്ധപ്പെട്ട അടുത്ത ഘട്ട നീക്കങ്ങളും മേഖലയിൽ നിലനിൽക്കുന്ന സുരക്ഷാ സാഹചര്യവും സംഭാഷണത്തിൽ ഉൾപ്പെട്ടതായാണ് റിപ്പോർട്ട്. എന്നാൽ പ്രത്യേകിച്ച് എന്ത് തീരുമാനമാണ് ചര്‍ച്ചയായതെന്ന് മാധ്യമങ്ങൾ വ്യക്തമാക്കിയിട്ടില്ല.

നേരത്തേ ഞായറാഴ്ചയാണ് ഇരുവരും തമ്മിൽ സംസാരിച്ചത്.ട്രംപിന്റെ ചൈനാ സന്ദർശനവും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയും ആണ് ഇരുനേതാക്കളും അന്ന് ചർച്ച നടത്തിയത്. ഇറാനെതിരെ വീണ്ടും സൈനിക നടപടി ആലോചിച്ചേക്കുമെന്ന ട്രംപിൻ്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇരുവരും ഫോണിൽ ബന്ധപ്പെട്ടത്. അതുകൊണ്ട് തന്നെ എന്തെങ്കിലും കടുത്ത നടപടിയുണ്ടാകുമോയെന്നാണ് ഉറ്റുനോക്കുന്നത്.

trump1-17793

സാഹചര്യം വീണ്ടും വഷളായാൽ സൈനിക നടപടി പരിഗണിക്കാമെന്ന സൂചനയാണ് ട്രംപ് നൽകിയത്.ഫെബ്രുവരി 28-ന് ആരംഭിച്ച സംഘർഷങ്ങൾക്ക് പിന്നാലെ ഏപ്രിൽ 8-ന് വെടിനിർത്തൽ നിലവിൽ വന്നിരുന്നു. എന്നാൽ അതിനുശേഷം അമേരിക്കയും ഇറാനും തമ്മിൽ ഒരു ഘട്ട ചർച്ച മാത്രമാണ് നടന്നത്.

ഉപരോധങ്ങൾ പിൻവലിക്കുക, വിദേശത്തുള്ള ഇറാനിയൻ ആസ്തികൾ മോചിപ്പിക്കുക, യുദ്ധവുമായി ബന്ധപ്പെട്ട നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുക എന്നിവയാണ് ഇറാൻ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യങ്ങൾ. ഈ വിഷയങ്ങളിൽ ഇറാൻ ഇപ്പോഴും കടുത്ത നിലപാട് തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം തങ്ങൾ മുന്നോട്ട് വെച്ച കരാറിൽ ധാരണയായില്ലെങ്കിൽ ഇനിയും യുദഅധം എന്നതാണ് ട്രംപിൻ്റെ ഭീഷണി. ഇറാനുമായുള്ള ചർച്ച അന്തിമ ഘട്ടത്തിലാണ്. ഫലം എന്താകുമെന്ന് കണ്ടറിയാം. ഒന്നുകിൽ ഒരു കരാർ ഉണ്ടാകും, അല്ലെങ്കിൽ ചില കടുത്ത നടപടികൾ സ്വീകരിക്കേണ്ടിവരും. എന്നാൽ, അത് സംഭവിക്കാതിരിക്കട്ടെയെന്നാണ് എന്റെ ആഗ്രഹം എന്നാണ് ട്രംപ് പറഞ്ഞു. ചർച്ചകൾ തടസ്സമില്ലാതെ മുന്നോട്ട് പോയാൽ മണിക്കൂറുകൾക്കകം കരാറിന്റെ അന്തിമരൂപം തയ്യാറാകാമെന്നാണ് അൽ അറബിയ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം, ട്രംപിന്റെ മുന്നറിയിപ്പിനെതിരെ ഇറാൻ ശക്തമായി രംഗത്തെത്തി. പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷാവസ്ഥ സൃഷ്ടിക്കാൻ വാഷിംഗ്ടൺ ശ്രമിക്കുകയാണെന്ന് ടെഹ്‌റാൻ ആരോപിച്ചു. നിലവിലുള്ള ചർച്ചകൾക്കിടയിലും അമേരിക്ക തങ്ങളുടെ സൈനിക ലക്ഷ്യങ്ങൾ ഉപേക്ഷിച്ചിട്ടില്ലെന്ന് ഇറാൻ ചീഫ് നെഗോഷ്യേറ്റർ മുഹമ്മദ് ബാഗർ ഗലിബഫ് ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+