കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന്റെ യുദ്ധമുറകള്‍ കാണാന്‍ കിടക്കുന്നതേ ഉള്ളൂ!! യുഎന്‍ സമയം കളയാനുള്ള വെറും ക്ലബ്!

ഐക്യരാഷ്ട്രസഭയെ കടന്നാക്രമിച്ച് ഡൊണാള്‍ഡ് ട്രംപ്. സമയം ചിലവഴിക്കാനുള്ള ക്ലബ് മാത്രമാണ് യുഎന്‍ എന്ന് പരിഹാസം.

Google Oneindia Malayalam News

വാഷിംഗ്ടണ്‍ : നാക്ക് ഡൊണാള്‍ഡ് ട്രംപിനെ ഒട്ടേറെ കുഴികളില്‍ കൊണ്ടുചെന്ന് ചാടിച്ചിട്ടുണ്ട്. ഇത്തവണ ഐക്യരാഷ്ട്രസഭയെയാണ് ട്രംപ് ആക്രമിച്ചിരിക്കുന്നത്. സമയം ചെലവഴിക്കാനുള്ള ഒരു ക്ലബ് മാത്രമാണ് ഐക്യരാഷ്ട്രസഭ എന്നാണ് ട്രംപിന്റെ പരിഹാസം. വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജെറുസലേമിലെയും ഇസ്രയേലിന്റെ ഇടപെടലിനെതിരെയുള്ള ഐക്യരാഷ്ട്രസഭയിലെ പ്രമേയം സംബന്ധിച്ചാണ് ട്രംപിന്റെ പരിഹാസം.

ട്വിറ്ററിലാണ് ട്രംപിന്റെ പരാമര്‍ശം. ഐക്യരാഷ്ട്ര സഭയ്ക്ക് ഏറെ സാധ്യതകളുണ്ട്. എന്നാലിപ്പോഴത് ആളുകള്‍ക്ക് ഒത്തുകൂടുന്നതിനും സംസാരിക്കുന്നതിനും സമയം ചെലവഴിക്കുന്നതിനും മാത്രമായുള്ള ഒരു ക്ലബ്ബായി രൂപം മാറിയിരിക്കുന്നു എന്നാണ് നിയുകത അമേരിക്കന്‍ പ്രസിഡണ്ട് ട്വിറ്ററില്‍ കുറിച്ചത്.

trump

ഐക്യരാഷ്ട്രസഭയെ ചെറുതായൊന്ന് താക്കീത് ചെയ്യാനും ട്രംപ് മടിച്ചില്ല. ജനുവരി ഇരുപതിന് ശേഷം ഐക്യരാഷ്ട്രസഭയ്ക്ക് കാര്യങ്ങള്‍ വ്യത്യസ്തമായിരിക്കും എന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. ജനുവരി 20നാണ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ പ്രസിഡണ്ടായി സ്ഥാനമേല്‍ക്കുക.മറ്റൊരു ട്വീറ്റില്‍ തന്റെ വിജയത്തിന് ശേഷം ലോകം ഉണര്‍വിലേക്കാണ് എന്നും ട്രംപ് പറയുന്നുണ്ട്.

trumpp

അമേരിക്ക വീറ്റോ അധികാരം ഉപയോഗിക്കാതെ വിട്ടുനിന്നതോടെ യു എന്‍ രക്ഷാസമിതിയില്‍ പ്രമേയം പാസ്സായിരുന്നു. 15 അംഗ സമിതിയില്‍ 14 പേരും ഇസ്രയേലിനെതിരെ വോട്ട് ചെയ്തു. ഇസ്രയേലിന്റെയും ഡൊണാള്‍ഡ് ട്രംപിന്റെയും താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായിരുന്നു ഇത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ തന്നെ തന്റെ ഇസ്രയേല്‍ ചായ്വ് ട്രംപ് വ്യക്തമായി പ്രകടമാക്കിയിരുന്നു. ഭാവി അമേരിക്കന്‍ പ്രസിഡണ്ടിന്റെ നിലപാടുകള്‍ ഐക്യരാഷ്ട്രസഭയിലും പുറത്തും ഇസ്രയേലിന് ഗുണകരമാവാനാണ് സാധ്യത.

English summary
US President-elect Donald Trump calls UN just a club for people to have good time. Trump warns that things will be different after Jan.20th.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X