India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപ് ക്രിമിനല്‍ ഗൂഢാലോചന നടത്തി; കാപ്പിറ്റോള്‍ കലാപം അന്വേഷിക്കുന്ന സമിതിയുടെ റിപ്പോര്‍ട്ട്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: 2020 ലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ക്രിമിനല്‍ ഗൂഢാലോചനയില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ ട്രംപിനും കൂട്ടാളികള്‍ക്കും പങ്കെന്ന് നിയമ നിര്‍മ്മാണ സമിതി. ട്രംപിന്റെ അനുയായികളുടെ ആള്‍ക്കൂട്ടം യുഎസ് ക്യാപ്പിറ്റലിനു നേരെ നടത്തിയ ആക്രമണം അന്വേഷിക്കുന്ന നിയമ നിര്‍മ്മാണ സമിതിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ബുധനാഴ്ച കോടതിയില്‍ സമര്‍പ്പിച്ചത്. സെലക്ട് കമ്മിറ്റിക്ക് പ്രസിഡന്റും അദ്ദേഹത്തിന്റെ കാമ്പെയ്നിലെ അംഗങ്ങളും യുണൈറ്റഡ് സ്റ്റേറ്റ്‌സിനെ കബളിപ്പിക്കാനുള്ള ക്രിമിനല്‍ ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടുവെന്ന നിഗമനത്തില്‍ നല്ല വിശ്വാസമുണ്ടെന്ന് എന്നാണ് പാനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം അന്വേഷണം തുടരുന്നതിനാല്‍ സമിതിയുടെ അഭിപ്രായങ്ങള്‍ അന്തിമ നിഗമനമല്ല. 221 പേജുള്ള ഫയലിംഗ് മുന്‍ പ്രസിഡന്റിനെ ഫെഡറല്‍ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്നതിനുള്ള കമ്മിറ്റിയുടെ ഏറ്റവും ഔപചാരികമായ ശ്രമത്തെ അടയാളപ്പെടുത്തുന്നു. എന്നിരുന്നാലും നിയമനിര്‍മ്മാതാക്കള്‍ക്ക് സ്വന്തമായി കുറ്റം ചുമത്താനുള്ള അധികാരം ഇല്ലാത്തതിനാല്‍ ഒരു റഫറല്‍ മാത്രമേ നടത്താന്‍ കഴിയൂ. കഴിഞ്ഞ വര്‍ഷത്തെ കലാപത്തെക്കുറിച്ച് ഡിപ്പാര്‍ട്ട്മെന്റ് അന്വേഷിച്ചുവെങ്കിലും ട്രംപിനെതിരെ കുറ്റം ചുമത്തുന്നത് പരിഗണിക്കുന്നതായി ഒരു സൂചനയും നല്‍കിയിട്ടില്ല.

കോണ്‍ഗ്രസ് അധ്യക്ഷന് സ്വന്തം പാര്‍ട്ടി പാരയാകുമോ? പ്രസിഡന്റിന്റെ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ആശങ്കകോണ്‍ഗ്രസ് അധ്യക്ഷന് സ്വന്തം പാര്‍ട്ടി പാരയാകുമോ? പ്രസിഡന്റിന്റെ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ആശങ്ക

1

ട്രംപ്, യാഥാസ്ഥിതിക അഭിഭാഷകന്‍ ജോണ്‍ ഈസ്റ്റ്മാന്‍, മറ്റ് സഖ്യകക്ഷികള്‍ എന്നിവര്‍ക്കെതിരെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക നടപടിക്രമങ്ങള്‍ തടസ്സപ്പെടുത്തുക, അമേരിക്കന്‍ ജനതയെ വഞ്ചിക്കുന്നതിനുള്ള ഗൂഢാലോചന എന്നിവ ഉള്‍പ്പെടെയുള്ള ക്രിമിനല്‍ ലംഘനങ്ങള്‍ ചുമത്താന്‍ സാധ്യതയുണ്ടെന്ന് തെളിയിക്കുന്ന തെളിവുകള്‍ തങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്ന് സമിതി പറഞ്ഞു. ഫയലില്‍ പരിമിതമായ പുതിയ തെളിവുകള്‍ മാത്രമാണ് വെളിപ്പെടുത്തിയിട്ടുള്ളതെന്നും ഓപ്പണ്‍ കോര്‍ട്ടില്‍ അല്ലാതെ കണ്ടെത്തലുകള്‍ അവലോകനം ചെയ്യാമെന്നും കമ്മിറ്റി സിവില്‍ കേസിലെ ജഡ്ജിയോട് ആവശ്യപ്പെട്ടു.

2

ട്രംപും അദ്ദേഹത്തിന്റെ സഖ്യകക്ഷികളും തോല്‍വിക്ക് ശേഷം അദ്ദേഹത്തെ അധികാരത്തില്‍ നിലനിര്‍ത്താന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് ഇതിനകം പരസ്യമാക്കിയ വിപുലവും വിശദവുമായ വിവരണങ്ങള്‍ ഫയലിലുണ്ട്. സംസ്ഥാന ഉദ്യോഗസ്ഥര്‍, നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥര്‍, ട്രംപിന്റെ ഉന്നത സഹായികള്‍ എന്നിവരുമായി നടത്തിയ 550-ലധികം അഭിമുഖങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ കമ്മിറ്റി കൂട്ടിച്ചേര്‍ത്തു. 2021 ജനുവരി ആറിന് ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിക്കാന്‍ യു എസ് കോണ്‍ഗ്രസ് സമ്മേളിക്കെയാണ് ട്രംപ് അനുകൂലികള്‍ ഹാളിലേക്ക് ഇരച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇരച്ചെത്തിയ പ്രതിഷേധ സംഘം സുരക്ഷാ ഉദ്യോഗസ്ഥരുമായി കയ്യാങ്കളിയില്‍ ഏര്‍പ്പെട്ടതോടെയാണ് കലാപത്തിന്റെ തുടക്കം.

3

പിന്നീട് ബാരിക്കേഡുകള്‍ മറികടന്ന് ഇവര്‍ മുന്നോട്ടു കുതിച്ചു. ജനല്‍ച്ചില്ലുകള്‍ തകര്‍ത്ത് കെട്ടിടത്തിലേക്കു കയറി ഇവര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പ്രതിഷേധക്കാരിലൊരാള്‍ പൊലീസിന്റെ റയട്ട് ഷീല്‍ഡ് ഉപയോഗിച്ചാണ് ജനല്‍ച്ചില്ലുകള്‍ തകര്‍ത്തത്. ഇതുവഴിയാണ് പ്രതിഷേധക്കാരിലേറെയും കാപ്പിറ്റോള്‍ മന്ദിരത്തിന്റെ അകത്തേക്ക് കടന്നത്. പുറത്ത് സംഘര്‍ഷം നിയന്ത്രണാതീതമായതോടെ സെനറ്റും സഭയും നിര്‍ത്തിവച്ച് കോണ്‍ഗ്രസ് അംഗങ്ങളെ ഓഫിസുകളിലേക്കും സുരക്ഷാ മുറികളിലേക്കും അടിയന്തരമായി മാറ്റുകയായിരുന്നു. കാപ്പിറ്റോള്‍ ആക്രമണ വാര്‍ഷികത്തിന്റെ ഭാഗമായി ഡെമോക്രാറ്റുകള്‍ ഈ വര്‍ഷം വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

cmsvideo
  India rejects Russian allegations that Ukrainian troops have taken Indians as hostage | Oneindia
  4

  അതേസമയം ഭൂരിഭാഗം റിപ്പബ്ലിക്കന്‍ അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. മൂല്യങ്ങളേക്കാള്‍ അധികാരത്തിന് പ്രാധാന്യം നല്‍കിയ ട്രംപ് ജനവിധി അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു. അമേരിക്കന്‍ ജനാധിപത്യത്തിന്റെ കഴുത്തില്‍ കുത്തിയിറക്കിയ കത്തിയാണ് കാപ്പിറ്റോള്‍ ആക്രമണമെന്നും രാജ്യസ്‌നേഹം കൊണ്ടോ മൂല്യങ്ങളില്‍ വിശ്വസിക്കുന്നതുകൊണ്ടോ അല്ല, ട്രംപ് എന്ന വ്യക്തിക്കുവേണ്ടിയാണ് അക്രമികള്‍ കാപ്പിറ്റോളില്‍ അഴിഞ്ഞാടിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചു മോഷ്ടിക്കപ്പെട്ടു എന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ട്രംപ്.

  English summary
  Trump carried out criminal conspiracy; Report of the panel to Investigate the Capitol Riot
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X