ഇറാന്റെ പരമോന്നത നേതാവാകാന്‍ എന്നെ നിര്‍ബന്ധിക്കുന്നു; യുദ്ധഭീതിക്കിടെ 'വെടിപൊട്ടിച്ച്' ട്രംപ്: എന്റെ മറുപടി..
വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ യുദ്ധഭീതിക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ വിചിത്രമായ പ്രസ്താവന കേട്ട് അമ്പരന്നിരിക്കുകയാണ് ഇറാനും മറ്റു ലോക രാജ്യങ്ങളും. ലോകം മുഴുവന്‍ ഇറാന്-ഇസ്രായേല്‍ യുദ്ധം കാരണം ആശങ്കപ്പെട്ടിരിക്കുമ്പോഴാണ് ട്രംപ് വെടിപൊട്ടിച്ചത്. വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വിരുന്നിനിടെയാണ് അദ്ദേഹം വിവാദ പ്രസ്താവന നടത്തിയത്. ട്രംപിന്റെ പ്രസംഗം ആഗോള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
ഇറാന്റെ പരമോന്നത നേതാവാകാന്‍ അവിടുത്തെ ഭരണകൂടം തന്നെ അനൗദ്യോഗികമായി ക്ഷണിച്ചെന്ന വിചിത്രമായ വെളിപ്പെടുത്തലാണ് ട്രംപ് നടത്തിയത്. എന്നാല്‍ താന്‍ ആ ഓഫര്‍ സ്നേഹപൂര്‍വ്വം നിരസിച്ചുവെന്നാണ് ട്രംപ് പറഞ്ഞത്. ഇറാനില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ഭരണപ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഈ പ്രസ്താവന വരുന്നത്. ഇറാന് എന്ന രാജ്യത്തിന്റെ തലവനാകാന്‍ എന്നെപ്പോലെ ആഗ്രഹമില്ലാത്ത മറ്റൊരു നേതാവും ലോകത്തുണ്ടാകില്ല എന്നുകൂടി ട്രംപ് പറഞ്ഞുവച്ചു. ഇറാന്റെ സൈനിക ശേഷി പൂര്‍ണമായും തകര്‍ത്തു കഴിഞ്ഞുവെന്നും ഇതൊരു വലിയ വിജയമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

കഴിഞ്ഞ മാസം ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ മകന് മൊജ്തബ ഖാംനഇയെ പിന്‍ഗാമിയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മൊജ്തബ ഇതുവരെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ആക്രമണങ്ങളില്‍ അദ്ദേഹത്തിന് പരിക്കേറ്റതായി ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് ട്രംപ് ഈ അവകാശവാദമുന്നയിച്ചത്. ഇറാന് ഭരണകൂടം വെടിനിര്‍ത്തലിനായി അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ രാജ്യത്തിനകത്തു നിന്നുള്ള ജനകീയ പ്രക്ഷോഭങ്ങളെയും സൈന്യത്തെയും ഭയന്നാണ് അവര്‍ ഇത് പുറത്തു പറയാത്തതെന്നും ട്രംപ് ആരോപിച്ചു.
അമേരിക്കയുമായി സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ട്രംപും വൈറ്റ് ഹൗസും ആവര്‍ത്തിക്കുമ്പോഴും ടെഹ്റാന് ഇത് പൂര്‍ണമായും നിഷേധിക്കുകയാണ്. ഇറാന് സൈനിക വക്താവ് ഇബ്രാഹിം ട്രംപിന്റെ പ്രസ്താവനകളെ രൂക്ഷമായി പരിഹസിച്ചു. 'നിങ്ങളുടെ മനസിലെ പ്രശ്നങ്ങള്‍ നിങ്ങള്‍ തന്നെ ചര്‍ച്ച ചെയ്തു തീര്‍ക്കുകയാണോ?' എന്ന് ചോദിച്ച അദ്ദേഹം, അമേരിക്കയുമായി യാതൊരു വിധ ചര്‍ച്ചകളും നടക്കുന്നില്ലെന്നും ഇനിയൊരിക്കലും അത്തരമൊരു കരാറിന് തങ്ങള്‍ തയ്യാറാകില്ലെന്നും വ്യക്തമാക്കി. ഇതിനിടെ പാകിസ്ഥാന് വഴി അമേരിക്ക കൈമാറിയ 15 ഇന സമാധാന നിര്‍ദേശങ്ങളില്‍ ആണവ പദ്ധതികള്‍ ഉപേക്ഷിക്കുക, ഹോര്‍മുസ് കടലിടുക്ക് തുറന്നു കൊടുക്കുക തുടങ്ങിയ നിബന്ധനകളാണ് അടങ്ങിയിട്ടുള്ളത്.
അമേരിക്കയുടെ ഒത്തുതീര്‍പ്പ് വ്യവസ്ഥകളെ തള്ളിക്കളഞ്ഞ ഇറാന്, സ്വന്തം നിലയിലുള്ള അഞ്ചിന നിബന്ധനകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. സമാധാനം എന്നത് തങ്ങളുടെ നിബന്ധനകള്‍ക്ക് വിധേയമായിരിക്കുമെന്ന് ഇറാന് വ്യക്തമാക്കി കഴിഞ്ഞു. ഹോര്‍മുസ് കടലിടുക്കിലെ എണ്ണക്കടത്തിന് ഇറാന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും പ്രാദേശിക ഊര്‍ജ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരാന്‍ കാരണമായിട്ടുണ്ട്. വിപണിയിലെ ഈ അസ്ഥിരത അമേരിക്കയ്ക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിയുമായി മുന്നോട്ട് പോകുമ്പോഴും ഇറാന് തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നത് പശ്ചിമേഷ്യയെ കൂടുതല്‍ പ്രക്ഷുബ്ധമാക്കുകയാണ്.
-
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ












Click it and Unblock the Notifications