ഇന്ത്യയേയും പാകിസ്ഥാനേയും അതുവെച്ച് ഞാന്‍ ഭീഷണിപ്പെടുത്തി: തന്റെ അവകാശവാദം ആവർത്തിച്ച് ട്രംപ്
ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കുന്നതിന് കാരണമായത് അമേരിക്കയുമായുള്ള വ്യാപാര കരാർ സംബന്ധിച്ച ഭീഷണിയാണെന്ന അവകാശവാദവുമായി വീണ്ടും ഡൊണാള്‍ഡ് ട്രംപ്. നാറ്റോ ഉച്ചകോടിയുടെ ഭാഗമായി ഹേഗിൽ നടന്ന വാർത്താസമ്മേളനത്തിൽ താൻ പരിഹരിച്ച സംഘർഷങ്ങളുടെ പട്ടികയിൽ ഇന്ത്യ-പാകിസ്ഥാൻ പ്രശ്നവും ഉൾപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്രംപിന്റെ ഈ അവകാശ വാദത്തെ ഇന്ത്യ നേരത്തേയും ശക്തമായ ഭാഷയില്‍ നിഷേധിച്ചിരുന്നു.അമേരിക്ക പാകിസ്ഥാനോട് പോരാട്ടം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കാമെങ്കിലും ഇന്ത്യയുമായി അത്തരം ഇടപെടലുകൾ നടന്നിട്ടില്ലെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. എന്നാല്‍ തന്റെ ഭീഷണിയുടെ ഫലമായാണ് സംഘർഷം അവസാനിച്ചതെന്ന വാദം ഇപ്പോഴും ഉയർത്തുകയാണ് അദ്ദേഹം.

'എല്ലാറ്റിനുമുപരി ഏറ്റവും പ്രധാനം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷമാണ്. ഇത് ഇസ്രായേലിന്റെയും ഇറാന്റെയും കാര്യത്തിൽ നാം സംസാരിക്കുന്നതുപോലെ ഭാവിയിൽ ആണവായുധങ്ങൾ ഉണ്ടാകുമോ എന്നതല്ല, അവർക്ക് ഇപ്പോൾ തന്നെ ആണവായുധങ്ങൾ ഉണ്ട്. വ്യാപാരവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഫോൺ കോളുകളിലൂടെ ഞാൻ ഈ സംഘർഷം അവസാനിപ്പിച്ചു' ട്രംപ് പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും സംഘർഷം തുടരുകയാണെങ്കില്‍ അമേരിക്കയുമായി വ്യാപാര കരാറുകൾ ഉണ്ടാകില്ലെന്ന് താൻ മുന്നറിയിപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു. "നിന്ന് പോരടിച്ചാൽ ഞങ്ങൾ വ്യാപാര കരാറിലേർപ്പെടില്ലെന്ന് പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും ഇതിനോട് ഇല്ല, ഇല്ല, വ്യാപാര കരാർ വേണം" എന്ന് പ്രതികരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. "പാകിസ്ഥാൻ സൈനിക മേധാവി ജനറൽ ആസിം മുനീർ എന്റെ ഓഫീസിൽ കഴിഞ്ഞ ആഴ്ച വന്നിരുന്നു. അവൻ ശരിക്കും ശ്രദ്ധേയനാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്റെ ഉറ്റ സുഹൃത്താണ്. അദ്ദേഹം മഹാനായ വ്യക്തിയാണ്. ഞാൻ അവരെ രണ്ടുപേരെയും ഒരുമിച്ച് കൊണ്ടുവന്ന് യുക്തിസഹമായി ചിന്തിപ്പിച്ചു," ട്രംപ് പറഞ്ഞു.
ട്രംപിന്റെ അവകാശവാദങ്ങളെ തള്ളിക്കളയുന്ന ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്, വെടിനിർത്തല്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും സൈനിക തലങ്ങളിലെ നേരിട്ടുള്ള ചർച്ചകളിലൂടെയാണ് സാധ്യമായതെന്നാണ്. 'അമേരിക്കയുടെ മധ്യസ്ഥതയോ വ്യാപാര ചർച്ചകളോ ഇതിൽ ഉൾപ്പെട്ടിട്ടില്ല.ഓപ്പറേഷൻ സിന്ദൂർ സമയത്ത് അമേരിക്കയുമായുള്ള ചർച്ചകളിൽ വ്യാപാര വിഷയം ഉയർന്നുവന്നിട്ടില്ല' വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
മറുവശത്ത് പാകിസ്ഥാൻ ട്രംപിന്റെ ഇടപെടലിനെ സ്വാഗതം ചെയ്യുകയാണ്. "ജമ്മു-കശ്മീർ വിഷയത്തിന്റെ പരിഹാരത്തിന് ട്രംപിന്റെ ഇടപെടൽ ദക്ഷിണേഷ്യയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഗുണം ചെയ്യും," പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. എല്ലാത്തിനും പുറമെ പാകിസ്ഥാൻ ട്രംപിനെ 2026-ലെ നൊബേൽ സമാധാന പുരസ്കാരത്തിന് നിർദ്ദേശിക്കുകയും ചെയ്തു.
നാല് ദിവസത്തെ സംഘർഷത്തിനിടെ, ഇന്ത്യയും പാകിസ്ഥാനും ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പരസ്പരം ആക്രമിച്ചിരുന്നു. പാകിസ്ഥാന്റെ വ്യോമതാവളങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ആക്രമണത്തിന് ശേഷം, പാകിസ്ഥാൻ 'ഓപ്പറേഷൻ ബുൻയാൻ-അൽ-മർസൂസ്' ആരംഭിച്ചു. എന്നാൽ, ഇന്ത്യയുടെ ശക്തമായ പ്രത്യാക്രമണത്തെ തുടർന്ന് പാകിസ്ഥാൻ സൈനിക മേധാവി യുദ്ധവിരാമത്തിനായി ഇന്ത്യൻ സൈനിക തലവനുമായി ബന്ധപ്പെടുകയായിരുന്നു.
ഏപ്രിൽ 22-ന് ജമ്മു-കശ്മീരിലെ പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തെ തുടർന്നായിരുന്നു ഇന്ത്യ 'ഓപ്പറേഷൻ സിന്ദൂർ' ആരംഭിച്ചത്. പാകിസ്ഥാൻ പിന്തുണയ്ക്കുന്ന ഭീകര സംഘടനകളുടെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ ആക്രണം. നാല് ദിവസത്തെ തീവ്ര സംഘർഷത്തില്‍ പാകിസ്ഥാന് കനത്ത നാശനഷ്ടങ്ങള്‍ വരുത്താന്‍ ഇന്ത്യക്ക് സാധിച്ചു. പാകിസ്ഥാന്‍ ജനവാസ കേന്ദ്രങ്ങള്‍ അടക്കം ലക്ഷ്യമിട്ടാണ് തിരിച്ചടിച്ചതെങ്കിലും ഇന്ത്യ ശക്തമായ രീതിയില്‍ തന്നെ പ്രതിരോധിച്ചു. ഒടുവില്‍ മെയ് 10-ന് ഇരു രാജ്യങ്ങളും വെടിനിർത്തല്‍ കരാറിലേക്ക് എത്തുകയായിരുന്നു.
-
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
യുഎഇ കൊടുത്തത് എട്ടിന്റെ പണി; പാകിസ്താനെ സഹായിക്കാന്‍ ഖത്തറും സൗദി അറേബ്യയും രംഗത്ത് -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ?












Click it and Unblock the Notifications