Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിഡ്ഢിത്തം, നിയന്ത്രം വിട്ട ട്രെയിന്‍'; മസ്കിന്റെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരണത്തെ പരിഹസിച്ച് ട്രംപ്

പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച തന്റെ മുൻ ഉപദേഷ്ടാവും അടുത്ത സുഹൃത്തുമായ വ്യവസായി എലോൺ മസ്‌കിനെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയില്‍ ഒരു മൂന്നാം കക്ഷി ആരംഭിക്കുന്നത് വിഡ്ഢിത്തമാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ആശയക്കുഴപ്പം ഉണ്ടാക്കുന്ന നടപടിയാണ് മസ്കിന്റേത്. തല്‍ക്കാലം അത് കണ്ട് രസിക്കാമെന്നും ന്യൂ ജഴ്സിയില്‍ മാധ്യമപ്രവർത്തകരോടായി അദ്ദേഹം പറഞ്ഞു.

"എലോൺ മസ്ക് കഴിഞ്ഞ കുറച്ച് ആഴ്ചകളായി തികച്ചും വഴിവിട്ടുപോയി. എല്ലാ കാര്യങ്ങളിലും കുഴഞ്ഞുപോകുന്ന നിലയിലാണെന്നും ഞാൻ ദുഃഖത്തോടെ കാണുന്നുണ്ട്.പുതിയ ഒരു രാഷ്ട്രീയ പാർട്ടി ആരംഭിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുവത്രെ. പക്ഷേ, അമേരിക്കയിൽ ഇത്തരം മൂന്നാം പാർട്ടികൾ ഒരിക്കലും വിജയിച്ചിട്ടില്ല. ആ സംവിധാനത്തിന് അത്തരം പാർട്ടികൾക്ക് സ്ഥാനം തരാൻ തയ്യാറല്ല." എന്ന് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ട്രൂത്ത് സോഷ്യലിലും ട്രംപ് കുറിച്ചു.

trump-musk-

മൂന്നാം കക്ഷികൾ പൂർണ്ണമായ തടസ്സത്തിലേക്കും കുഴപ്പങ്ങളിലേക്കും മാത്രമേ നയിക്കൂ. ആത്മവിശ്വാസവും മനസ്സും നഷ്ടപ്പെട്ട റാഡിക്കൽ ലെഫ്റ്റ് ഡെമോക്രാറ്റുകളുടെ കാര്യം കൂടെ പരിഗണിക്കുമ്പോള്‍ വാഷിംഗ്ടണിന് അതൊക്കെ മതിയെന്നും എന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമായിരുന്നു ശതകോടീശ്വരനും ടെസ്‌ല, സ്‌പേസ്‌എക്‌സ് സിഇഒയുമായ എലോൺ മസ്കിന്റെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരണ പ്രഖ്യാപനം. ഡൊണാൾഡ് ട്രംപുമായുള്ള ശക്തമായ പോരാട്ടത്തിന്റെ ഭാഗമായി കൂടിയാണ് മസ്ക് "അമേരിക്ക പാർട്ടി" എന്ന പേര് നൽകി ഒരു പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചിരിക്കുന്നത്. തന്റെ പുതിയ പാർട്ടിയുമായി 2026-ലെ മിഡ്‌ടേം തിരഞ്ഞെടുപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മസ്കിന്റെ നീക്കം.

സെനറ്റിലെ രണ്ടോ മൂന്നോ സീറ്റുകളിലും ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സിലെ എട്ടോ പത്തോ ഡിസ്ട്രിക്ടുകളിലും വിജയിച്ച് "നിർണായക വോട്ട്" നേടുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ഒരു തന്ത്രം, കോൺഗ്രസിലെ "നേർത്ത ഭൂരിപക്ഷ" സാഹചര്യങ്ങളിൽ നിയമനിർമ്മാണങ്ങളെ സ്വാധീനിക്കാൻ കഴിയുമെന്നും അദ്ദേഹം വാദിക്കുന്നു.

2024-ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രചാരണത്തിന് 250 മില്യൺ ഡോളറിലധികം ചെലവഴിച്ച മസ്ക് റിപ്പബ്ലിക്കന്‍ പാർട്ടിയുടെ ഒരു പ്രധാന പ്രചാരകനുമായിരുന്നു. ട്രംപിന്റെ രണ്ടാം സർക്കാറിന്റെ തുടക്കത്തിൽ, മസ്ക് ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (DOGE) എന്ന സ്ഥാപനത്തിന്റെ തലവനായും നിയമിതനായി. ഫെഡറൽ ചെലവുകൾ കുറയ്ക്കുക എന്നതായിരുന്നു ഡോഡ്ജിന്റെ പ്രധാന ലക്ഷ്യം.

എന്നാൽ, ട്രംപിന്റെ "ബിഗ്, ബ്യൂട്ടിഫുൾ ബിൽ" എന്നറിയപ്പെടുന്ന വൻകിട ടാക്‌സ്-ആന്റ്-സ്പെൻഡിംഗ് നിയമനിർമ്മാണത്തെ മസ്ക് ശക്തമായി എതിർത്തതോടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. ഈ ബിൽ, വരും പത്തുവർഷത്തിനുള്ളിൽ യുഎസ് കടം 3.4 ട്രില്യൺ ഡോളർ വർധിപ്പിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഈ ബില്ലിനെ "അമേരിക്കയെ പാപ്പരാക്കും" എന്ന് വിമർശിച്ച മസ്ക് ബില്ല് പാസാകുകയാണെങ്കിൽ ഒരു പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

ജൂലൈ 4-ന് ട്രംപ് ഈ ബിൽ നിയമമാക്കി ഒപ്പുവെച്ചതിന് പിന്നാലെ, മസ്ക് തന്റെ ഭീഷണി നടപ്പിലാക്കി, "അമേരിക്ക പാർട്ടി" രൂപീകരിക്കുന്നതായി എക്സ് പ്ലാറ്റ്ഫോമിൽ പ്രഖ്യാപിച്ചു. "80% മധ്യവർത്തികളെ" പ്രതിനിധീകരിക്കുന്ന ഒരു പാർട്ടിയാണ് തന്റെ ലക്ഷ്യമെന്നും മസ്ക് അവകാശപ്പെട്ടു. എന്നാൽ പാർട്ടിയുടെ പ്രത്യേക നയങ്ങളോ പ്രധാന ആശയങ്ങളോ അദ്ദേഹം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

അതേസമയം, മസ്കിന്റെ പുതിയ രാഷ്ട്രീയ സംരംഭത്തെ വിമർശിച്ച് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് അടക്കമുള്ളവർ രംഗത്ത് വന്നു. മസ്ക് തന്റെ കമ്പനികളുടെ നടത്തിപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്. ടെസ്‌ലയുടെ ഓഹരി വിപണിയിൽ ഇടിവുണ്ടായതിനെ ചൂണ്ടിക്കാട്ടി, മസ്കിന്റെ രാഷ്ട്രീയ ഇടപെടലുകൾ ഷെയർഹോൾഡർമാരുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നുവെന്നും ബെസന്റ് ആരോപിച്ചു. എന്നാല്‍ മാർക്ക് ക്യൂബനും ആന്റണി സ്കാരമൂച്ചിയും അടക്കമുള്ള ചില നേതാക്കള്‍ മസ്കിന്റെ പുതയ പാർട്ടിയോട് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+