കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന്റെ പുതിയ നീക്കം 7000ത്തിലേറെ യു എസ് ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാവും!

ട്രംപിന്റെ പുതിയ നീക്കം 7000ത്തിലേറെ യു എസ് ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാവും!

  • By Desk
Google Oneindia Malayalam News

വാഷിംഗ്ടണ്‍: കുട്ടികളായിരിക്കെ അമേരിക്കയില്‍ നിയമവിരുദ്ധമായി കുടിയേറിയവര്‍ക്ക് അവിടെ ജോലി ചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ട് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ കൊണ്ടുവന്ന നിയമം നിര്‍ത്തലാക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാവും. യുവാക്കളായ 7000ത്തിലേറെ ഇന്ത്യക്കാരെ അമേരിക്കയില്‍ നിന്ന് പുറത്താക്കുന്ന സ്ഥിതിയിലേക്കായിരിക്കും കാര്യങ്ങള്‍ ചെന്നെത്തുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചില്‍ഡ്രന്‍ എറൈവല്‍ എന്ന പദ്ധതി ഒഴിവാക്കാനുള്ള തീരുമാനത്തില്‍ ഇതിനകം തന്നെ പ്രസിഡന്റ് ഒപ്പുവച്ചതായും സൂചനയുണ്ട്. ഇന്ത്യക്കാരടക്കം 75,000 പേരാണ് ട്രംപിന്റെ പുതിയ തീരുമാനത്തോടെ അമേരിക്ക വിടേണ്ടിവരികയെന്ന് വിലയിരുത്തപ്പെടുന്നു.

donald-trump-04-1457072552-copy-05-1504591960.jpg -Properties

എന്നാല്‍ പ്രസിഡന്റിന്റെ തീരുമാനത്തിനെതിരേ സ്വന്തം പാര്‍ട്ടിയില്‍ നിന്നു പോലും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നു വന്നിട്ടുണ്ട്. അമേരിക്കയല്ലാത്ത മറ്റൊരു രാജ്യം പരിചയമില്ലാത്തവരാണ് ഈ കുട്ടികളെന്നും അവരെ നാടുകടത്തരുതെന്നും പ്രതിനിധി സഭയുടെ സ്പീക്കര്‍ പോള്‍ റയാന്‍ പറഞ്ഞു. പദ്ധതി ഒഴിവാക്കാന്‍ പ്രസിഡന്റ് തീരുമാനമെടുക്കരുതെന്നും പ്രശ്‌നം കോണ്‍ഗ്രസിന്റെ തീരുമാനത്തിന് വിടണമെന്നും ഒരു റേഡിയോക്ക് അനുവദിച്ച അഭിമുഖത്തില്‍ റയാന്‍ പറയുകയുണ്ടായി.

2017 മാര്‍ച്ചിലെ യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസ് പുറത്തുവിട്ട കണക്കനുസരിച്ച് കുട്ടിയായിരിക്കുമ്പോള്‍ തന്നെ യു.എസ്സിലെത്തിയവരുടെ എണ്ണത്തില്‍ 11ാം സ്ഥാനത്താണ് ഇന്ത്യയില്‍ നിന്നുള്ളവര്‍. ജോലിയോടെ അമേരിക്കയില്‍ പഠനം നടത്തുന്നവരാണ് ഇവരിലേറെയും.

രാജ്യസ്‌നേഹികളും ധീരരുമായ ഈ യുവാക്കളെയും യുവതികളെയും പുറത്താക്കുകയെന്നത് അമേരിക്കന്‍ സമൂഹത്തിനും സാമ്പത്തിക വ്യവസ്ഥക്കും രാജ്യത്തിനും വലിയ ദുരന്തമായിരിക്കുമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് നാന്‍സി പെലോസിയും അഭിപ്രായപ്പെടുകയുണ്ടായി. ഈയിടെ നടത്തിയ പഠനമനുസരിച്ച് ഈ നടപടിയിലൂടെ അമേരിക്കന്‍ സാമ്പത്തിക രംഗത്തിന് 200 ബില്യന്‍ ഡോളര്‍ നഷ്ടമുണ്ടാവുമെന്നാണ് കണക്കാക്കപ്പെടുന്നത്. പക്ഷെ ഇതൊന്നും ട്രംപിന്റെ തീരുമാനത്തെ മാറ്റില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

English summary
donald trump decides to end daca
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X