കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാന്‍സി പെലോസിയുടെ ഹസ്തദാനം നിഷേധിച്ച് ട്രംപ്; പ്രസിഡന്റിന്റെ പ്രസംഗം വലിച്ചു കീറി നാന്‍സി

  • By S Swetha
Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രസംഗത്തിനിടെ യുഎസ് ജനപ്രതിനിധി സഭ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത് നാടകീയ രംഗങ്ങള്‍ക്ക്. ബജറ്റവതരണത്തിന് മുന്‍പുള്ള സ്റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗത്തിന് സെനറ്റിലെത്തിയ ട്രംപ് ഡെമോക്രാറ്റിക്ക് അംഗമായ നാന്‍സി പെലോസിയുടെ ഹസ്തദാനം നിഷേധിച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ബിജെപി വാദം പൊളിഞ്ഞു, ഷെഹീന്‍ബാഗില്‍ വെടിയുതിര്‍ത്ത പ്രതിക്ക് ആംആദ്മിയുമായി ബന്ധവുമില്ലെന്ന് പിതാവ് ബിജെപി വാദം പൊളിഞ്ഞു, ഷെഹീന്‍ബാഗില്‍ വെടിയുതിര്‍ത്ത പ്രതിക്ക് ആംആദ്മിയുമായി ബന്ധവുമില്ലെന്ന് പിതാവ്

യുഎസ് ജനപ്രതിനിധി സ്പീക്കറായ നാന്‍സി ട്രംപിന്റെ കടുത്ത വിമര്‍ശകരില്‍ ഒരാളാണ്. സഭയിലെത്തിയ ട്രംപിനെ അഭിവാദ്യം ചെയ്യാനായി നാന്‍സി കൈ നീട്ടിയപ്പോള്‍ തന്റെ പ്രസംഗത്തിന്റെ പകര്‍പ്പ് കൈമാറി ഹസ്തദാനം നിഷേധിച്ച് ട്രംപ് തിരിഞ്ഞു നടക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. ഈ നീക്കം നാന്‍സിയെ ഞെട്ടിച്ചതായും അവര്‍ അമ്പരന്നു പോയതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ട്രംപിന്റെ പ്രസംഗത്തിന്റെ പകര്‍പ്പ് വലിച്ചു കീറിയാണ് നാന്‍സി ഇതിന് മറുപടി നല്‍കിയത്.

ancy-pelosi

സാധാരണ ഗതിയില്‍ ഹൗസ് സ്പീക്കര്‍ പദവി വഹിക്കുന്നയാള്‍ക്ക് പ്രസിഡന്റ് ഹസ്തദാനം നല്‍കാറുണ്ട്. എന്നാല്‍ ഈ പതിവാണ് ട്രംപ് കഴിഞ്ഞ ദിവസം തെറ്റിച്ചത്. ഡെമോക്രാറ്റ് നേതാവായ നാന്‍സിയാണ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ ശുപാര്‍ശ ചെയ്തത്. ഇക്കാരണത്താലാണ് ട്രംപ് ഇത്തരത്തില്‍ പെരുമാറിയതെ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കന്‍ പ്രതിനിധി സഭയുടെ സ്പീക്കറായ പെലോസി നാലുമാസം മുമ്പ് വൈറ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. ഇതിന് ശേഷം ഇന്നലെയാണ് ട്രംപ് പെലോസിയെ കാണുന്നത്. ട്രംപ് ഹസ്തദാനം നിഷേധിച്ചതിനാല്‍ സ്പീക്കര്‍ പ്രസിഡന്റിനെ സഭയ്ക്ക് പരിചയപ്പെടുത്തുന്ന ഭാഗത്തിലെ ബഹുമാന വാചകങ്ങള്‍ പെലോസി തന്റെ പ്രസംഗത്തില്‍ ഒഴിവാക്കി. കോണ്‍ഗ്രസ് അംഗങ്ങള്‍, അമേരിക്കയുടെ പ്രസിഡന്റ് എന്നിങ്ങനെ പറഞ്ഞാണ് പെലോസി തന്റെ പ്രസംഗം ആരംഭിച്ചത്.


ഇംപീച്ച്‌മെന്റ് നടപടികളില്‍ നിന്നും രക്ഷപ്പെട്ട ട്രംപ് തന്റെ പ്രസംഗത്തില്‍ ഇതിനെ കുറിച്ച് പരാമര്‍ശിച്ചതേയില്ല. മാത്രമല്ല ഭരണ നേട്ടങ്ങളെ കുറിച്ചുള്ള പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ റിപ്പബ്ലിക്ക് അംഗങ്ങളുടെ നിറഞ്ഞ കൈയ്യടി ശബ്ദം കേള്‍ക്കുന്നുമുണ്ട്. അടുത്ത നാല് വര്‍ഷം കൂടി ട്രംപിന്റെ ഭരണം വേണമെന്ന് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ സഭയില്‍ ആവശ്യപ്പെട്ടു. അതേസമയം ഡെമോക്രാറ്റിക്ക് അംഗങ്ങള്‍ സഭയില്‍ നിശബ്ദരായിരുന്നു. മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെക്കാള്‍ വലിയ പുരോഗതിയാണ് തന്റെ ഭരണകാലത്തുണ്ടായതെന്ന് ട്രംപ് അവകാശപ്പെട്ടു. യുഎസിന്റെ സാമ്പത്തിക വളര്‍ച്ചയെ ശക്തിപ്പെടുത്തിയെന്നും തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിച്ചതായും അദ്ദേഹം പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

English summary
Donald Trump deines shake hand to Nancy Pelosy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X