കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥാനങ്ങളോട് താൽപര്യമില്ല, ലക്ഷ്യം പ്രശസ്തി, ട്രംപിനെതിരെ വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തകന്‍

  • By Ankitha
Google Oneindia Malayalam News

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കുറിച്ച് വെളിപ്പെടുത്തലുമായി മാധ്യപ്രവർത്തകൻ. അമേരിക്കൻ പ്രസിഡന്റാകാൻ വേണ്ടിയല്ല ട്രംപ് തിരഞ്ഞെടുപ്പിനെ നേരിട്ടത് മറിച്ച് പ്രശസ്തിയക്ക് വേണ്ടിയായിരുന്നു. യുഎസ് മാധ്യമ പ്രവർത്തകനായ മൈക്കിൾ വൂൾസ് എഴുതിയ ആന്റഡ് ഫ്യൂറി ഇൻസൈഡ് ദി ട്രംപ് വെറ്റ് ഹൗസ് എന്ന പുസ്തകത്തിലാണ് ഇക്കാര്യം വ്യക്താമാക്കിയിരിക്കുന്നത്. കൂടാതെ ട്രംപിന്റെ വിജയത്തിൽ യുഎസ് പ്രഥമ വനിതയായ മെലാനിയയുടെ കണ്ണിൽ നിന്ന് സന്തോഷ കണ്ണീരിനു പകരം സങ്കട കണ്ണീരനാണ് വീണതെന്നും പുസ്തകത്തിൽ പറയുന്നുണ്ട്.

teump

ഉന്നിന്റെ മാനസിക നില തകരാറിൽ, ഉടൻ പരിശോധിക്കണം, ഉത്തരകൊറിയയെ പരിഹസിച്ച് അമേരിക്കഉന്നിന്റെ മാനസിക നില തകരാറിൽ, ഉടൻ പരിശോധിക്കണം, ഉത്തരകൊറിയയെ പരിഹസിച്ച് അമേരിക്ക

ലോകത്തിൽ പ്രശസ്തനാവണമെങ്കിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ട്രംപിന്റെ അനുയായിയായ സാം നൺബർഗി ട്രംപിനോട് പറഞ്ഞിരുന്നു. കൂടാതെ ഇതേ അഭിപ്രായം തന്നെ ഫോക്സ് ന്യൂസ് മേധാവിയും ട്രംപിന്റെ അടുത്ത സുഹൃത്തുമായ റോജർ ഏലിസു ട്രംപിനോട് ആവർത്തിച്ചിരുന്നെന്നും മൈക്കിൽ പുസ്തകത്തിൽ പറയുന്നുണ്ട്.

ഷെറിൻ മരിച്ചത് ക്രൂരപീഡനമേറ്റ്; മൂന്നു മാസത്തിനു ശേഷം പോസ്റ്റ്മോർട്ടം റിപ്പോർട്ട്​ പുറത്ത്ഷെറിൻ മരിച്ചത് ക്രൂരപീഡനമേറ്റ്; മൂന്നു മാസത്തിനു ശേഷം പോസ്റ്റ്മോർട്ടം റിപ്പോർട്ട്​ പുറത്ത്

വിഷയങ്ങളിൽ സഹാനുഭൂതി

വിഷയങ്ങളിൽ സഹാനുഭൂതി

എച്ച്1 ബി വിസ, സിലിക്കൺ വാലി വിഷയങ്ങളിൽ ട്രംപിന് സഹാനുഭൂതി തോന്നിയിരുന്നു. എന്നാല്‍ വിഷയത്തില്‍ ശക്തമായ നിലപാടാണു ട്രംപ് പുറമേ സ്വീകരിച്ചിരിക്കുന്നത്. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം അമേരിക്കക്കാരുടെ ജോലികള്‍ മറ്റു രാജ്യക്കാര്‍ തട്ടിയെടുക്കുകയാണെന്നാണു ആരോപിച്ചിരുന്നത്. അധികാരത്തിലേറിയതിനു പിന്നാലെ എച്ച്-1ബി വിസ വിഷയത്തില്‍ ട്രംപ് ഭരണകൂടം പുനരാലോചന നടത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ പുസ്തകത്തിലെ നിലപാട് വൈരുദ്ധ്യം നിറഞ്ഞതാണെന്നും വിലയിരുത്തപ്പെടുന്നു

പുസ്തകത്തെ തള്ളി വൈറ്റ ഹൗസ്

പുസ്തകത്തെ തള്ളി വൈറ്റ ഹൗസ്

അതേസമയം പുസ്തകത്തെ തള്ളി വെറ്റ്ഹൗസ് രംഗത്തെത്തിയിട്ടുണ്ട്. പുസ്തകത്തിലെ വിവരങ്ങള്‍ ഉദ്ധരിച്ച് ‘ഡൊണാള്‍ഡ് ട്രംപ് ഡിഡ് നോട്ട് വാണ്ട് ടു ബി പ്രസിഡന്റ്' എന്ന തലക്കെട്ടില്‍ ന്യൂയോര്‍ക്ക് മാഗസിന്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു. പുസ്തകം എഴുതിയ മാധ്യമപ്രവര്‍ത്തകന്‍ ട്രംപ് അധികാരത്തില്‍ കയറിയശേഷം ഒരു തവണ മാത്രമേ കൂടിക്കാഴ്ച നടത്തിയിട്ടുള്ളെന്നും അതാകെ ഏഴുമിനിറ്റേ നീണ്ടുനിന്നുള്ളെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് അറിയിച്ചു.

 ട്രംപിന്റെ നടപടികൾ പ്രശസ്തിക്ക് വേണ്ടിയോ

ട്രംപിന്റെ നടപടികൾ പ്രശസ്തിക്ക് വേണ്ടിയോ

പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ട്രംപ് എടുത്ത പല നടപടികളും ലോക ശ്രദ്ധ നേടിയിരുന്നു. ചിലത് അംഗീകരിക്കാൻ ഏറെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ ട്രംപിന്റെ നടപടികളും പ്രശസ്തിക്ക് വേണ്ടിയായിരുന്നോ എന്ന ചോദ്യം ഉയരാൻ സാധ്യതയുണ്ട്. എന്നാൽ വൂൾ ഫിന്റെ പുസ്തകത്തിനെതിരെ വെറ്റ്ഹൗസ് വിമർശനം ഉയർത്തിയിട്ടുണ്ട്.

കൃത്യമായ വിവരങ്ങൾ ശേഖരിച്ച്

കൃത്യമായ വിവരങ്ങൾ ശേഖരിച്ച്

അതേസമയം, തിരഞ്ഞെടുപ്പ് ദിവസം മുതല്‍ കഴിഞ്ഞ ഒക്ടോബര്‍ വരെയുള്ള പല ദിവസങ്ങളിലും ട്രംപിനെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും കൂടിക്കാഴ്ച നടത്തിയാണ് പുസ്തകം തയാറാക്കിയതെന്ന് വൂള്‍ഫിനെ ഉദ്ധരിച്ചു ന്യൂയോര്‍ക്ക് മാഗസിന്‍ പറയുന്നുണ്ട്. പുസ്തകം അടുത്തയാഴ്ചയോടെ വിപണിയിലിറങ്ങും. ഫിക്ഷന്‍ എന്നാണ് വൈറ്റ് ഹൗസ് പുസ്തകത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ പുസ്തകത്തിനായി വൈറ്റ് ഹൗസില്‍നിന്ന് ഒരു അനുവാദവും വൂള്‍ഫ് നേടിയിട്ടില്ല, അവര്‍ കൂട്ടിച്ചേര്‍ത്തു.

English summary
Donald Trump did not want to be the president of the US and the First Lady Melania was in tears - not of joy - on knowing about the surprising electoral victory last year, according to a new book by an American journalist.The book "Fire and Fury: Inside the Trump White House" written by Michael Wolff, claims that the ultimate goal of Trump was never to win.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X