ലോകരാജ്യങ്ങളെ ഞെട്ടിച്ച പ്രഖ്യാപനവുമായി ട്രംപ്; ഡബ്ലുഎച്ച്ഒ ചൈനീസ് കേന്ദ്രീകൃതം, ഇനി സഹായം ഇല്ല
വാഷിംങ്ടണ്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടേ പേരില്‍ ലോകാരോഗ്യ സംഘടനയ്ക്ക് നേരേ വലിയ വിമര്‍ശനമാണ് നേരത്തെ മുതല്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നടത്തിവരുന്നത്. ലോകാരോഗ്യ സംഘടന ചൈനയോട് അടുത്ത് നില്‍ക്കുന്നെന്നായിരുന്നു ട്രംപിന്‍റെ ആരോപണം. അമേരിക്കയില്‍ നിന്ന് വന്‍ തോതില്‍ പണം ലഭിച്ചിട്ടും സംഘടന ചൈനീസ് കേന്ദ്രീകൃതമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
Recommended Video
കൊവിഡ് പ്രതിരോധത്തില്‍ കൃത്യസമയത്ത് സുരക്ഷാ മുന്‍കരുതല്‍ എടുക്കുന്നതില്‍ ഡബ്ലുഎച്ച്ഒ പരാജയപ്പെട്ടു. ചൈനിയില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡിനെ നിയന്ത്രിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സംഘടന നല്‍കിയില്ല. ചൈനയുടെ പക്ഷത്ത് നില്‍ക്കുന്ന സംഘടന അവര്‍ ചെയ്തതു തെറ്റാണെന്നറിഞ്ഞിട്ടും നിലപാട് മാറ്റുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇതിന് പിന്നാലെയിതാ മറ്റൊരു നിര്‍ണ്ണായക പ്രഖ്യാപനവുമായി രംഗത്ത് എത്തിയിരിക്കുയാണ് ട്രംപ്.

ധനസഹായം നിര്‍ത്തി
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ലോകരാഷ്ട്രങ്ങള്‍ നിര്‍ണ്ണായക ഘട്ടത്തിലൂടെ കടന്നു പോവുന്നതിനിടയിലാണ് ഏവരേയും ഞെട്ടിക്കുന്ന ട്രംപിന്‍റെ പ്രഖ്യാപനം ഉണ്ടാവുന്നത്. ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കി വരുന്ന ധനസഹായം താത്കാലികമായി നിര്‍ത്തി വെക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചു.

ചൈനയുടെ താല്‍പര്യം
കോവിഡ് വെറസിന്‍റെ വ്യാപനം തടയുന്നതില്‍ ഗുരുതരമായി വീഴ്ച വരുത്തിയ ലോകാരോഗ്യ സംഘടന ചൈനയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ചെന്നും ട്രംപ് ആവര്‍ത്തിച്ചു. ചൈനയില്‍ കോവിഡ് 19 പടര്‍ന്നുപിടിച്ചപ്പോള്‍ ഇതിന്റെ ഗുരുതരാവസ്ഥ മറച്ചുപിടിച്ച് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്ക് വ്യാപിക്കുന്നത് തടഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സംഘടനയ്ക്ക് നല്‍കുന്ന സഹായം നിര്‍ത്തിവ്വെച്ചതായി അറിയിച്ചത്.

പരിശോധന നടത്തണം
വൈറസിന്‍റെ വ്യാപനം സംബന്ധിച്ച വിവരം മറച്ച് വെക്കുകയും പ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തുകയും ചെയ്തതില്‍ സംഘടനയുടെ പങ്ക് വിലയിരുത്തുന്നല്‍ പരിശോധന നടത്തണം. വിഷയത്തില്‍ സുതാര്യത നിലനിര്‍ത്താന്‍ ലോകാരോഗ്യ സംഘടനയ്ക്ക് കഴിഞ്ഞില്ല. ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്ന പണംകൊണ്ട് എന്തുചെയ്യണമെന്ന കാര്യം ആലോചിക്കുമെന്നും ട്രംപ് പറഞ്ഞു.

58 മില്യണ്‍
58 മില്യണ്‍ യുഎസ് ഡോളറാണ് സംഘടനയ്ക്ക് അമേരിക്ക ഒരോ വര്‍ഷവും നല്‍കിവരുന്നത്. കഴിഞ്ഞ വര്‍ഷം അമേരിക്ക നല്‍കിയത് 400 ദശലക്ഷം ഡോളറാണ്. ലോകാരോഗ്യ സംഘടനയക്ക് പണം നല്‍കാതിരുന്നാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ പറ്റി ചോദിച്ചപ്പോള്‍ ഇതേ പറ്റി ആലോചിക്കുന്നതേ ഉള്ളൂവെന്നായിരുന്നു ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നത്.

മരണം ഒന്നേകാല്‍ ലക്ഷം
അതേസമയം, ആഗോള തലത്തില്‍ കോവിഡ് മരണം ഒന്നേകാല്‍ ലക്ഷം കടന്നു. 126604 പേരാണ് ഇതുവരെ വൈറസ് ബാധ മൂലം മരിച്ചത്. 1,973,715 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയത് ദിവസം കൂടിയാണ് ചൊവ്വാഴ്ച. 6,919 പേര്‍ക്കാണ് ഇന്നലെ മാത്രം ജീവന്‍ നഷ്ടമായത്.

അമേരിക്കയില്‍
അമേരിക്കയില്‍ ഇപ്പോഴും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. അമേരിക്കയിൽ രോഗികളുടെ എണ്ണം ആറ് ലക്ഷം പിന്നിട്ടു. 6,05,193 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 26047 ആളുകളാണ് മരിച്ചത്. മരണ സംഖ്യ 25000 കടന്ന ഏക രാജ്യവും അമേരിക്കയാണ്. 24 മണിക്കൂറില്‍ മാത്രം മരണം 2400 കടന്നു.

ഇറ്റലിയില്‍
ഇന്നലെ പുതുതായി 26945 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇറ്റലിയില്‍ മരണം 21067 ആയി. ഇന്നലെ മരിച്ചത് 602 പേരാണ്. 2972 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 162488 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഫ്രാന്‍സിലും മരണ സംഖ്യ 15729. കഴിഞ്ഞ 24 മണിക്കൂറിനിടെ 762 മരണമാണ് ഫ്രാന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തത്.












Click it and Unblock the Notifications