കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരാജയം ബോധ്യപ്പെട്ട് ട്രംപ്; അധികാര കൈമാറ്റ നടപടി തുടങ്ങാന്‍ നിര്‍ദേശം, പണം അനുവദിച്ചു

Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തോല്‍വി അംഗീകരിക്കാന്‍ മാനസികമായി തയ്യാറായി ഡൊണാള്‍ഡ് ട്രംപ്. അധികാര കൈമാറ്റ നടപടികള്‍ ആരംഭിക്കാന്‍ വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥര്‍ക്ക് ട്രംപ് നിര്‍ദേശം നല്‍കി. തോറ്റിട്ടില്ലെന്നും അട്ടിമറി നടന്നു എന്നുമാണ് ട്രംപ് ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ നിലപാട് മയപ്പെടുത്തി. അധികാര കൈമാറ്റ നടപടികള്‍ക്ക് തുടക്കമിടാന്‍ നിര്‍ദേശം നല്‍കിയെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.

tr

അധികാര കൈമാറ്റ നടപടികള്‍ ഉടന്‍ തുടങ്ങുമെന്ന് ജനറല്‍ സര്‍വീസ് അഡ്മിനിസ്‌ട്രേഷന്‍ തലവന്‍ എമിലി മുര്‍ഫി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. നടപടി ക്രമങ്ങളുടെ ഭാഗമായി 63 ലക്ഷം ഡോളര്‍ ബൈഡന്റെ ഓഫീസിന് യുഎസ് ഭരണകൂടം കൈമാറി.

അധികാര കൈമാറ്റത്തിന് നടപടികള്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കി എന്ന ട്വീറ്റില്‍ തന്നെ തോല്‍വി സമ്മതിക്കില്ലെന്നും ട്രംപ് സൂചിപ്പിച്ചു. കോടതി വ്യവഹാരം തുടരുമെന്നാണ് സൂചന. എങ്കിലും അധികാര കൈമാറ്റത്തിന് നടപടികള്‍ തുടങ്ങിയതോടെ ഇനി ട്രംപിന്റെ മറിച്ചുള്ള വാദങ്ങള്‍ക്ക് ബലമുണ്ടാകില്ല. വൈറ്റ് ഹൗസ് ചുമതല ജോ ബൈഡനിലേക്ക് മാറുകയാണ്. ഇവര്‍ക്ക് അധികാരമാറ്റത്തിന് മുന്നോടിയായുള്ള ചെലവിന് പണം ഭരണകൂടം അനുവദിച്ചു. മാത്രമല്ല, വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താനും ഇനി ബൈഡന് സാധിക്കും.

അതേസമയം, ശക്തരും പരിചയ സമ്പന്നരുമായ വ്യക്തികളെ അമേരിക്കയുടെ പ്രധാന പദവികളില്‍ നിയമിക്കുമെന്ന് ബൈഡന്റെ ഓഫീസ് അറിയിച്ചു. വിദേശകാര്യം, സുരക്ഷ എന്നീ സെക്രട്ടറി പദവികളാണ് ഓഫീസ് സൂചിപ്പിച്ചത്. ഒബാമയുടെ ഭരണകാലത്ത് വിദേശകാര്യ വകുപ്പില്‍ രണ്ടാമനായിരുന്ന ആന്റണി ബ്ലിങ്കന്‍ വിദേശ കാര്യ സെക്രട്ടറിയായി എത്തും. ഏറെകാലമായി ബൈഡന്റെ ഉപദേഷ്ടാവാണ് ബ്ലിങ്കന്‍. ട്രംപ് ഭരണകാലത്ത് നടപ്പാക്കിയ മാറ്റങ്ങള്‍ ഇദ്ദേഹം വേഗത്തില്‍ പൊളിച്ചെഴുതുമെന്നാണ് കരുതുന്നത്. പാരിസ് കാലാവസ്ഥാ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറിയിരുന്നു. ലോഗാരോഗ്യ സംഘടനയില്‍ നിന്നും രാജിവച്ചിരുന്നു. ഇറാനുമായുള്ള ആണവ കാറില്‍ നിന്ന് പിന്‍മാറിയിരുന്നു. ട്രംപ് ഭരണകാലത്ത് വരുത്തിയ ഈ മാറ്റങ്ങളെല്ലാം ബ്ലിങ്കന്‍ പുനസ്ഥാപിക്കുമെന്നാണ് കരുതുന്നത്.

ആഭ്യന്തര സുരക്ഷ ക്യൂബന്‍ വംശജ അലെജന്‍ഡ്രോ മേയര്‍കാസ് ആയിരിക്കും. ട്രംപ് ഭരണകാലത്ത് നടപ്പാക്കിയ കുടിയേറ്റ വിരുദ്ധ നയം ഇവര്‍ പൊളിച്ചെഴുതിയേക്കും. രഹസ്യാന്വേണ വിഭാഗം മേധാവിയായ അവ്‌റില്‍ ഹൈനസിനെ നിയമിക്കും. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാകും ഇവര്‍. ട്രഷറി വകുപ്പില്‍ ജാനെറ്റ യാല്ലെന്‍ സെക്രട്ടറിയായി എത്തും. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് യാല്ലെന്‍. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവന്‍ ആയിരിക്കും. ജോ ബൈഡന്‍ നേരത്തെ വൈസ് പ്രസിഡന്റായിരുന്ന വേളയില്‍ അദ്ദേഹത്തിന്റെ ഉപദേഷ്ടാലവിയുന്നു സുള്ളിവന്‍.

Recommended Video

cmsvideo
അമ്പരന്ന് അമേരിക്ക, വേര്‍പിരിയല്‍ ഉടനെയോ | Oneindia Malayalam

English summary
Donald Trump directs US officials to begin power transition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X