കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപ് പണി തുടങ്ങി: മുസ്ലിം അഭയാര്‍ത്ഥികള്‍ക്ക് സ്ഥാനം അമേരിക്കയ്ക്ക് പുറത്ത്, ഉത്തരവ് ഉടന്‍!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയിലേക്കുള്ള പ്രവാസികളുടെ വരവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉടന്‍ ഒപ്പുവച്ചേയ്ക്കുമെന്ന് സൂചന. രാജ്യത്തേയ്ക്കുള്ള സിറിയ, ആഫ്രിക്കന്‍ രാജ്യങ്ങള്‍, മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ ഒഴുക്ക് ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഇവരുടെ വിസ റദ്ദാക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

അമേരിക്കയിലേക്കുള്ള അഭയാര്‍ത്ഥികളുടെ വരവ് ഇല്ലാതാക്കുന്നതിന് വേണ്ടി അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാനുള്ള നീക്കവും ഉണ്ടാകും. ഡിപ്പാര്‍ട്ട്‌മെന്റ് ഹോം ലാന്‍ഡ് സെക്യൂരിറ്റിയിലേയ്ക്ക് നടത്തുന്ന യാത്രയില്‍ ഇത് സംബന്ധിച്ച ഉത്തവുകളില്‍ ഒപ്പുവയ്ക്കുമെന്നും സൂചനയുണ്ട്. കൂടുതല്‍ നടപടികള്‍ അടുത്ത കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ ഉണ്ടാകുമെന്നു അമേരിക്കയില്‍ നിന്നുള്ള ഔദ്യോഗിക വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 ദേശീയ സുരക്ഷയ്ക്ക് ട്രംപ്

ദേശീയ സുരക്ഷയ്ക്ക് ട്രംപ്

ബുധനാഴ്ച രാജ്യസുരക്ഷ സംബന്ധിച്ച് മികച്ച ദിവസമായിരിക്കുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്. താല്‍ക്കാലികമായി അഭയാര്‍ത്ഥികളുടെ പ്രവേശത്തിന് വിലക്കേര്‍പ്പെടുത്തുമെന്നുമാണ് ട്രംപ് വ്യക്തമാക്കുന്നത്. എന്നാല്‍ മതന്യൂനപക്ഷങ്ങളെ ഇതില്‍ മാറ്റിനിര്‍ത്തുമെന്നുമാണ് റിപ്പോര്‍ട്ട്. മറ്റ് പല കാര്യങ്ങള്‍ക്കൊപ്പം രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി മതില്‍ നിര്‍മിക്കുമെന്നും ട്വീറ്റില്‍ ട്രംപ് വ്യക്തമാക്കുന്നു.

മുസ്ലിം രാഷ്രങ്ങളോട് ദ്രോഹം

മുസ്ലിം രാഷ്രങ്ങളോട് ദ്രോഹം

സിറിയ, ഇറാഖ്, സിറിയ, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍, എന്നിവിടങ്ങളില്‍ നിന്നുള്ളവരെ തിരിച്ചറിഞ്ഞ് വിസ ബ്ലോക്ക് ചെയ്യുന്നതിനുള്ള നീക്കവും ട്രംപ് അധികാരമേറ്റതോടെ നടക്കുന്നുണ്ടെന്നാണ് വിദ്ഗദര്‍ നല്‍കുന്ന വിവരം. ഇത് സംബന്ധിച്ചുള്ള ഉത്തരവും അമേരിക്കയില്‍ ഉടന്‍ തന്നെ പുറത്തിറക്കും.

വിലക്ക് നാല് മാസത്തേയ്ക്ക്

വിലക്ക് നാല് മാസത്തേയ്ക്ക്

വരുന്ന നാല് മാസത്തേയ്ക്ക് രാജ്യത്തേയ്ക്കുള്ള അഭയാര്‍ത്ഥികളുടെ വരവ് നിര്‍ത്തിവയ്ക്കുമെന്നും ചില മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തുമെന്നുമാണ് അമേരിക്കന്‍ പബ്ലിക് പോളിസി ഓര്‍ഗനൈസേഷന്‍ പ്രതിനിധി നല്‍കുന്ന വിവരം.

ലക്ഷ്യം മെക്‌സിക്കന്‍ അതിര്‍ത്തി

ലക്ഷ്യം മെക്‌സിക്കന്‍ അതിര്‍ത്തി

അതിര്‍ത്തിയിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അനധികൃത കുടിയേറ്റക്കാരുടെ വരവ് നിയന്ത്രിക്കുന്നതിനും രാജ്യത്തുല്‌ള അനധികൃത അഭയാര്‍ത്ഥികളുടെ എണ്ണം നിയന്ത്രിക്കുന്നതിനുമായി മെക്‌സിക്കോ അതിര്‍ത്തിയില്‍ ചുറ്റുമതില്‍ നിര്‍മ്മിക്കാനും നിര്‍ദേശിയ്ക്കും.

തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്

തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്

ജിഹാദികളുടെ ആക്രമണങ്ങളില്‍ നിന്ന് അമേരിക്കന്‍ ജനതയെ രക്ഷിക്കുന്നതിനായി റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരിക്കെ തന്നെ അമേരിക്കയിലേയ്ക്ക് മുസ്ലിങ്ങള്‍ പ്രവേശിയ്ക്കുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു.

 മുസ്ലിങ്ങള്‍ക്ക് വിലക്ക്

മുസ്ലിങ്ങള്‍ക്ക് വിലക്ക്

രാജ്യത്തേയ്ക്കുള്ള അഭയാര്‍ത്ഥികളുടെ വരവ് അവസാനിപ്പിയ്ക്കാന്‍ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളുള്‍പ്പെടെ ട്രംപ് വിലക്കേര്‍പ്പെടുത്താന്‍ നിര്‍ദേശിച്ച രാജ്യങ്ങളിലുള്ളവര്‍ക്ക് വിസ അനുവദിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് നിര്‍ദ്ദേശം നല്‍കും. ഇതിനൊപ്പം തന്നെ ട്രംപ് യുഎസ് കസ്റ്റംസിനോടും അതിര്‍ത്തി രക്ഷാ സേനയോടും നിലവില്‍ വിസയുള്ളവരെ രാജ്യത്തേയ്ക്ക്് പ്രവേശിക്കുന്നത് വിലക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

ബയോമെട്രിക് സംവിധാനങ്ങള്‍ ശക്തം

ബയോമെട്രിക് സംവിധാനങ്ങള്‍ ശക്തം

അമേരിക്കന്‍ പൗരന്മാര്‍ അല്ലാത്തവര്‍ രാജ്യത്തേയ്ക്ക് പ്രവേശിക്കുന്നത് ഇല്ലാതാക്കുന്നതിനായി ബയോമെട്രിക് ഐഡന്റിഫിക്കേഷന്‍ സംവിധാനം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും അമേരിക്കന്‍ ഏജന്‍സികള്‍ക്ക് ട്രംപ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ തട്ടിപ്പ് നടത്തി അമേരിക്കയിലെത്തുന്നതും ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്നത് ഇല്ലാതാക്കാനും വേണ്ടിയാണ് നീക്കമെന്നും അമേരിക്കയില്‍ നിന്നുള്ള വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.

 അഭയാര്‍ത്ഥികളെ നാടുകടത്തും

അഭയാര്‍ത്ഥികളെ നാടുകടത്തും

മെക്‌സിക്കോ- അമേരിക്കന്‍ അതിര്‍ത്തിയില്‍ ചുറ്റുമതില്‍ നിര്‍മിക്കുന്നതിന് പുറമേ അനധികൃതമായി അമേരിക്കയില്‍ കഴിയുന്നവരെ നാടുകടത്താനുള്ള നീക്കങ്ങളും അമേരിക്ക ഉടന്‍ നടത്തും.

English summary
Trump is expected to ban immigration from some Muslim countries.Refugees from Syria, Iraq, Iran, Libya, Somalia, Sudan and Yemen may be denied US visa.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X