ട്രംപ് കുടുങ്ങുമോ? ലൈംഗികാതിക്രമം മറച്ചുവെക്കാൻ കൈക്കൂലിയും വ്യാജരേഖയും: കേസ് റദ്ദാക്കാനാകില്ലെന്ന് കോടതി
ന്യൂയോർക്ക്: ഹഷ്മണി കേസില്‍ നിയുക്ത അമേരികന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കനത്ത തിരിച്ചടി. കേസ് തള്ളിക്കളയാനുള്ള ട്രംപിന്റെ നീക്കം ന്യൂയോർക്കിലെ ജഡ്ഡി തള്ളിക്കളഞ്ഞുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ട്രംപിനെതിരായ ഹഷ്മണി കേസ് തള്ളിക്കളയാനാവില്ലെന്ന് ജഡ്ജി ജുവാൻ മെർഷൻ വ്യക്തമാക്കി. 41 പേജുള്ള വിധിന്യായമാണ് അദ്ദേഹം പുറപ്പെടുവിച്ചത്.
പ്രസിഡന്റ് ആയിരുന്ന കാലത്ത് ചെയ്ത പ്രവർത്തനങ്ങൾക്ക് വിചാരണയിൽ നിയമപരിരക്ഷ ലഭിക്കുമെന്നായിരുന്നു സുപ്രീംകോടതി നേരത്തെ വിധിച്ചത്. ഔദ്യോഗിക കാര്യങ്ങളിൽ മാത്രമായിരിക്കും ഈ സംരക്ഷണം ലഭിക്കുക. മാത്രവുമല്ല ക്ഷിക്കപ്പെട്ട കേസിൽ നിന്നും അദ്ദേഹത്തെ കുറ്റവിമുക്തനാക്കണമെന്നല്ല. അമേരിക്കന്‍ പ്രസിഡന്റിന് ലഭിക്കുന്ന സംരക്ഷണം സംബന്ധിച്ച് സുപ്രീംകോടതിയുടെ കൃത്യമായ വിധിന്യായങ്ങളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

മാൻഹട്ടൻ കോടതിയിൽ സമർപ്പിക്കപ്പെട്ട രേഖകൾ ട്രംപിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണവുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടുന്നതല്ല. എന്നാല്‍ ബിസിനസ് റെക്കോഡുകൾ വ്യാജമായി നിർമിച്ചെന്ന കേസിലെ നടപടികൾ ട്രംപിന് പ്രസിഡന്റ് പദം ഏറ്റെടുക്കുന്നതിലോ ഭരണം നടത്തുന്നതിലോ ഒരു തടസവും സൃഷ്ടിക്കില്ലെന്നും കോടതി വ്യക്തമാക്കി.
2016ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് മുമ്പ് മുതിർന്ന ചലച്ചിത്ര നടി സ്റ്റോമി ഡാനിയൽസിന് 130000 ഡോളർ നല്‍കിയതുമായി ബന്ധപ്പെട്ട് വ്യാജ രേഖ സൃഷ്ടിച്ചകേസില്‍ ട്രംപ് നേരത്തെ ശിക്ഷിക്കപ്പെട്ടിരുന്നു. പണം അഭിഭാഷകന് നൽകിയതാണെന്ന് വരുത്താനായിരുന്നു വ്യാജ രേഖകൾ സൃഷ്ടിച്ചത്. ആരോപിക്കപ്പെട്ട 34 സംഭവങ്ങളിലും ട്രംപ് കുറ്റക്കാരനാണെന്നായിരുന്നു കോടതി വ്യക്തമാക്കി. കോടതി വിധിയോടെ കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ട ആദ്യത്തെ മുൻ അമേരിക്കന്‍ പ്രസിഡൻ്റായും ട്രംപ് മാറി. 12 അംഗ ജൂറി രണ്ട് ദിവസങ്ങളിലായി 11 മണിക്കൂറിലധികം ചർച്ച നടത്തിയതിന് ശേഷമാണ് ട്രംപിനെതിരായ ഏകകണ്ഠമായ വിധി പുറപ്പെടുവിച്ചത്.
താന്‍ തീർത്തും നിരപരാധിയാണ് എന്നായിരുന്നു കോടതി വിധിക്ക് പിന്നാലെ ട്രംപ് അന്ന് പ്രതികരിച്ചത്. "ഞാൻ തീർത്തും നിരപരാധിയാണ്. യഥാർത്ഥ വിധി വോട്ടർമാരിൽ നിന്ന് വരുമെന്ന് എനിക്ക് ഉറപ്പാണ്. ഈ വിധി കഷ്ടവും അപമാനവും നിറഞ്ഞതാണ്. കെട്ടിച്ചമച്ച കേസാണ് ഇത്. രാഷ്ട്രീയ എതിരാളിയെ നേരിടാനുള്ള ബൈഡന്‍റെ നീക്കമാണിത്. രാജ്യം നരകത്തിലേക്കാണ് പോകുന്നത്" എന്നും ട്രംപ് അന്ന് പറഞ്ഞിരുന്നു.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല"










Click it and Unblock the Notifications