കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവിൽ അവരെത്തി വൈറ്റ്ഹൗസിലേക്ക്!!! മാസങ്ങൽക്കു ശേഷം യുഎസ് പ്രഥമ വനിത വൈറ്റ് ഹൗസിൽ !!!

മകന്റെ പഠനത്തിനു വേണ്ടിയാണ് ന്യൂയോർക്കിൽ താമസിച്ചിരുന്നത്

  • By Ankitha
Google Oneindia Malayalam News

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി അധികരമേറ്റ് മാസങ്ങൾക്കു ശേഷം യുഎസ് പ്രഥമ വനിത മെലാനിയ ട്രംപ് വൈറ്റ് ഹൗസിൽ എത്തി.കഴിഞ്ഞ ദിവസം രാത്രിയാണ് മെലാനിയയും മകൻ ബാരണും വൈറ്റ് ഹൗസിലെത്തിയത്.ട്രംപുമായുള്ള അഭിപ്രായ വ്യത്യാസമാണ് മെലാനിൽ വൈറ്റ്ഹൗസിലേക്ക് മാറാതിരുന്നതെന്നും തരത്തിലുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. ഇതിനിടെയാണ് മെലാനിന്റെ ട്വീറ്റ് ''താനും മകനും വൈറ്റ് ഹൗസിലേക്ക് താമസം മാറി''.ന്യൂയോർക്കിലെ സ്കൂളിൽ പഠിച്ചിരുന്ന മകന്റെ പഠനത്തിന് തടസം നേരിടാതിരിക്കാനാണ് മെലാനിയ മകനോടൊപ്പം തങ്ങിയത്. അടുത്ത അധ്യയന വർഷം മുതൽ വാഷിങ്ടണിലെ സ്കൂളിലായിരിക്കും ബാരൺ പഠിക്കുക.

melania

ട്രംപും ഭാര്യ മെലാനിയയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ഉണ്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെവിമാനത്തില്‍ നിന്നിറങ്ങുമ്പോള്‍ മെലാനിയയുടെ നേരെ ട്രംപ് കൈ നീട്ടിയെങ്കിലും അവര്‍ കൈ നല്‍കാൻ കൂട്ടാക്കിയിരുന്നില്ല.സൗദിയില്‍ നിന്നും ഇസ്രയേലില്‍ വന്നിറങ്ങിയ അമേരിക്കയുടെ പ്രഥമ ദമ്പതികളെ ചുവപ്പ് പരവതാനി സ്വീകരിച്ച് ആനയിക്കവേയാണ് ഒപ്പം നടക്കാനായി ട്രംപ് നീട്ടിയ കൈയായിരുന്നു മെലാനിയ തട്ടി മാറ്റിയത്.ലോക മാദ്ധ്യമങ്ങള്‍ ഇക്കാര്യം നേരത്തെ വാര്‍ത്തയാക്കിയിരുന്നു. ഇസ്രയേലിന് പിന്നാലെ റോമിലും സമാന സംഭവം ആവര്‍ത്തിച്ചിരുന്നു.

2005ലാണ് ഡൊണാള്‍ഡ് ട്രംപും മെലാനിയയും വിവാഹിതരായത്. പതിനൊന്ന് വയസുകാരന്‍ ബാരണ്‍ ട്രംപ് ഇവരുടെ മകനാണ്. ഡൊണാള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്തു 5 മാസസത്തിനു ശേഷമാണ് ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ മെലാനിയ എത്തിയിരിക്കുന്നത്

English summary
Mrs Trump and the couple's 11-year-old son had stayed behind in New York so Barron could finish the school year.The decision was seen as unusual by some, as she was the first presidential spouse in recent years not to relocate to the capital immediately.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X