പ്രസിഡന്റ് ട്രംപ് തന്നെ! ഇലക്ടറല്‍ കോളേജിന്റെ അംഗീകാരം
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് തന്നെ അമേരിക്കന്‍ പ്രസിഡന്‍റ്. ഇലക്ടറല്‍ കോളേജിലും തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ട്രംപ് അമേരിക്കയുടെ 45ാം പ്രസിഡന്റാകുമെന്ന കാര്യത്തില്‍ തീരുമാനമായത്.
വാഷിങ്ടണ്‍ : റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് തന്നെ അമേരിക്കന്‍ പ്രസിഡന്‍റ്. ഇലക്ടറല്‍ കോളേജിലും തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ട്രംപ് അമേരിക്കയുടെ 45ാം പ്രസിഡന്റാകുമെന്ന കാര്യത്തില്‍ തീരുമാനമായത്. ഇലക്ടറല്‍ കോളേജില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ട്രംപിന് 304 വോട്ടുകള്‍ നേടാനായി. ഹിലരിക്ക് 227 വോട്ടുകളാണ് ലഭിച്ചത്. വൈസ്പ്രസിഡന്‍റായി മൈക്ക് പെന്‍സും വിജയിച്ചിട്ടുണ്ട്.
ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെയാണ് ട്രംപ് ഇലക്ടറല്‍ കോളേജിലും തിരഞ്ഞെടുക്കപ്പെട്ടത്. പൊതു തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന ആള്‍ തന്നെ ഇലക്ടറല്‍ കോളെജിലും വിജയിക്കുന്നത്. എന്നാല്‍ ട്രംപിനെ തിരഞ്ഞെടുക്കരുതെന്ന് ആവശ്യപ്പെട്ട് സെനറ്റ് അംഗങ്ങള്‍ക്ക് നിരവധി മെയിലുകളും കോളുകളും ലഭിച്ചിരുന്നു.

ഒബാമയുടെ പടിയിറക്കം
ട്രംപിന്റെ വിജയം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ജനുവരി ആറിന് ഉണ്ടാകും. ഇതോടെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ നടപടി ക്രമങ്ങള്‍ അവസാനിക്കും. നിലവിലെ പ്രസ്ഡന്റ് ബരാക് ഒബാമയുടെ കാലാവധി ജനുവരി ഇരുപതോടെ അവസാനിക്കും. അന്നു തന്നെ പുതിയ പ്രസ്ഡന്റായി ട്രംപ് ചുമതലയേല്‍ക്കും.

ഇലക്ടറല്‍ കോളേജും കൈവിട്ടില്ല
നവംബര്‍ എട്ടിന് നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണെ അട്ടിമറിച്ച് ട്രംപ് വിജയം നേടിയിരുന്നു. 306 സീറ്റുകള്‍ നേടിയാണ് ട്രംപ് വിജയം സ്വന്തമാക്കിയത്. ഇലക്ടറല്‍ കോളേജില്‍ 304 വോട്ടുകളാണ് ട്രംപ് നേടിയത്. ഇലക്ടറല്‍ കോളേജിലെ വിജയത്തിന് 270 വോട്ടുകളാണ് വേണ്ടിയിരുന്നത്. ഹിലരിക്ക് 227 വോട്ടുകള്‍ നേടാനെ കഴിഞ്ഞുള്ളു. 538 അംഗങ്ങളാണ് ഇലക്ടറല്‍ കോളേജിലുള്ളത്.

അമെരിക്കയെ ഒറ്റക്കെട്ടാക്കും
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാന്‍ ഒപ്പം നിന്നവര്‍ക്ക് ട്രംപ് നന്ദി പറഞ്ഞു. അമേരിക്കയുടെ ഐക്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. താന്‍ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റ് ആയിരിക്കുമെന്നും ട്രംപ് പറഞ്ഞു.

ട്രംപ് വേണ്ട
പൊതു തിരഞ്ഞെടുപ്പില്‍ ട്രംപ് തിരഞ്ഞെടുക്കപ്പട്ടതു മുതല്‍ ട്രംപിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്നുണ്ട്. ഇലക്ടറല്‍ കോളേജ് തിരഞ്ഞെടുപ്പിന് മുമ്പ് ട്രംപിനെ തിരഞ്ഞെടുക്കരുതെന്ന് ആവശ്യപ്പെട്ട് സെനറ്റ് അംഗങ്ങള്‍ക്ക് നിരവധി മെയിലുകളും കോളുകളും ലഭിച്ചിരുന്നു. മാത്രമല്ല പൂജ്യത്തിനോടടുത്ത താപനിലയിലും പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി. ട്രംപ് വേണ്ട, ഫാസിസ്റ്റ് അമേരിക്ക വേണ്ട തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.












Click it and Unblock the Notifications