Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രംപിനെ ഇംപീച്ച്മെന്‍റ് ചെയ്തു; ജനപ്രതിനിധി സഭയില്‍ പ്രമേയം പാസായത് 230 പേരുടെ പിന്തുണയോടെ

Recommended Video

cmsvideo
    American President Donald Trump Impeached | Oneindia Malayalam

    ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച്മെന്‍റ് ചെയ്തു. ഇംപീച്ച്മെന്‍റ് പ്രമേയം ജനപ്രതിനിധി സഭയില്‍ പാസായി. അധികാര ദുര്‍വിനിയോഗം, യുഎസ് കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തല്‍ എന്നീ രണ്ട് കുറ്റങ്ങളായിരുന്നു ഡൊണാള്‍ഡ് ട്രംപിനെതിരെ ചുമത്തിയിരുന്നത്.

    ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടികളുമായി മുന്നോട്ടുപോകാന്‍ പ്രതിനിധി സഭയുടെ ജുഡീഷ്യറി കമ്മിറ്റി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. അമേരിക്കന്‍ ജനപ്രതിനിധി സഭ ഇംപീച്ച്മെന്‍റ് ചെയ്യുന്ന മൂന്നാമത്തെ പ്രസിഡന്‍റാണ് ട്രംപ്.
    വിശദാംശങ്ങള്‍ ഇങ്ങനെ...

    195 നെതിരെ 228 വോട്ടിന്

    195 നെതിരെ 228 വോട്ടിന്

    195 നെതിരെ 228 വോട്ടിനാണ് അമേരിക്കന്‍ ജനപ്രതിനിധിസഭയില്‍ ട്രംപിനെതിരായ പ്രമേയം പാസായത്. 435 അംഗ ജനപ്രതിനിധി സഭയില്‍ ഡെമോക്രറ്റുകള്‍ക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നതിനാല്‍ പ്രമേയം പാസാകുമെന്ന് നേരത്തെ ഉറപ്പായിരുന്നു.

    രണ്ട് പ്രമേയങ്ങള്‍

    രണ്ട് പ്രമേയങ്ങള്‍

    പ്രമേയത്തിന്‍റെ ആദ്യഭാഗമായ അധികാര ദുര്‍വിനിയോഗം 197 നെതിരെ 230 വോട്ടിനാണ് പാസായത്. യുഎസ് കോൺഗ്രസിന്റെ പ്രവർത്തനം തടസ്സപ്പെടുത്തലില്‍ അവതരിപ്പിച്ച പ്രമേയം 198 നെതിരെ 299 വോട്ടിനുമാണ് പാസായത്.

    സെനറ്റില്‍

    സെനറ്റില്‍

    ജനപ്രതിനിധി സഭ പാസാക്കിയ നിയമം ഇനി അമേരിക്കന്‍ പാര്‍ലമെന്‍റിന്‍റെ ഉപരിസഭയായ സെനറ്റില്‍ പരിണഗനയ്ക്ക് എത്തും. സെനറ്റിന്‍റെ അംഗീകാരം ലഭിച്ചാല്‍ മാത്രമാണ് ജനുവരിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍റെ അധ്യക്ഷതയിലുള്ള വിചാരണ നടക്കുക. എന്നാല്‍ സെനറ്റില്‍ ട്രംപിന്‍റെ കക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷം.

    100 അംഗ സഭ

    100 അംഗ സഭ

    100 അംഗ സഭയാണ് സെനറ്റ്. ഇവിടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 53 അംഗങ്ങളുടെ പിന്തുണയുണ്ട്. 47 അംഗങ്ങളാണ് ഡെമോക്രാറ്റുകള്‍ക്കുള്ളത്. സെനറ്റിലെ മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്തുണയില്‍ പ്രമേയം പാസായില്‍ മാത്രമേ ട്രംപിനെ പുറത്താക്കാന്‍ സാധിക്കുകയുള്ളു.

    തുടരാന്‍ കഴിയും

    തുടരാന്‍ കഴിയും

    അതായത് 100 അംഗങ്ങളില്‍ 67 സെനറ്റര്‍മാര്‍ പ്രമേയത്തെ പിന്തുണയ്ച്ചാല്‍ ട്രംപിന് വൈറ്റ് ഹൗസ് വിടേണ്ടി വരും. നിലവിലെ സാഹചര്യത്തില്‍ സെനറ്റില്‍ പ്രമേയം പാസാവാന്‍ ഇടയില്ലാത്തതിനാല്‍ അധികാരത്തില്‍ തുടരാന്‍ കഴിയും എന്ന ആത്മവിശ്വാസത്തിലാണ് ട്രംപ്.

    അനീതി

    അനീതി

    അതേസമയം, ഇംപീച്ച് ചെയ്യാനുള്ള നീക്കം അനീതിയാണെന്നാണ് ട്രംപിന്‍റെ പ്രതികരണം. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ട്രംപ് ആവര്‍ത്തിക്കുന്നത്. യുഎസിന്‍റെ ജാനധിപത്യത്തോട്ട് ഡെമോക്രാറ്റുകള്‍ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നായിരുന്നു വോട്ടെടുപ്പിന് തൊട്ടുമുമ്പ് ട്രംപ് പറഞ്ഞത്.

    അവകാശങ്ങള്‍ ലംഘിക്കപ്പെട്ടു

    അവകാശങ്ങള്‍ ലംഘിക്കപ്പെട്ടു

    തനിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങളില്‍ തെളിവ് സമര്‍പ്പിക്കാനുള്ള അവസരമടക്കമുള്ള ഭരണഘടനാപരമായ തന്‍റെ അവകാശങ്ങള്‍പോലും ലംഘിക്കപ്പെട്ടെന്നും രാജ്യത്ത് അട്ടിമറി നടത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

    മൂന്നാമത്തെ പ്രസിഡന്‍റ്

    മൂന്നാമത്തെ പ്രസിഡന്‍റ്

    ഇംപീച്ച് ചെയ്യപ്പെട്ട മൂന്നാമത്തെ അമേരിക്കന്‍ പ്രസിഡന്‍റാണ് ട്രംപ്. 1868 ല്‍ ഫെബ്രുവരി 24 ന് ആന്‍ഡ്രൂ ജോണ്‍സണാണ് ഇംപീച്ച് ചെയ്യപ്പെട്ട ആദ്യ അമേരിക്കന്‍ പ്രസിഡന്‍റ്. 1998 ഡിസംബര്‍ 19 ന് ബില്‍ ക്ലിന്‍റണും ഇംപീച്ച് ചെയ്യപ്പെട്ടു. 1974 ല്‍ റിച്ചാര്‍ഡ് നിക്‌സണ്‍ ഇംപീച്ച്‌മെന്റ് വിചാരണ നേരിട്ടിട്ടുണ്ട്.

    അഭിപ്രായ ഏകീകരണമില്ല

    അഭിപ്രായ ഏകീകരണമില്ല

    ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നടപടിയില്‍ യുഎസ് ജനതക്കിടയിലും കൃത്യമായ അഭിപ്രായ ഏകീകരണമില്ല. രാജ്യത്ത് 47 ശതമാനം പേര്‍ ഇംപീച്ച്മെന്‍റിനെ പിന്തുണയ്ക്കുമ്പോള്‍ 46.4 ശതമാനം പേര്‍ എതിര്‍ക്കുന്നതായാണ് രാഷ്ട്രീയ വെബ്സൈറ്റായ ഫൈഫ് തേര്‍ട്ട് പാര്‍ട്ടി എയ്റ്റ് നടത്തിയ സര്‍ഫേ ഫലം വ്യക്തമാക്കുന്നത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+