കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈറ്റ് ഹൗസില്‍ നിന്ന് പടിയിറങ്ങാന്‍ ട്രംപ്; ഇംപീച്ച് ചെയ്തു, 232 വോട്ടിന് പ്രമേയം ജനപ്രതിനിധി സഭയില്‍ പാസായി

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഡൊണാള്‍ഡ് ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു. യുഎസ് ജനപ്രതിനിധി സഭയില്‍ നടന്ന വോട്ടെടുപ്പിലാണ് തീരുമാനം. ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 232 അംഗങ്ങള്‍ വോട്ട് ചെയ്തപ്പോള്‍ 197 ആംഗങ്ങള്‍ എതിര്‍ത്തു വോട്ട് ചെയ്തു. ക്യാപ്പിറ്റോള്‍ മന്ദിരത്തിലുണ്ടായ കലാപത്തിന് അക്രമകാരികളെ ട്രംപ് പ്രേരിപ്പിച്ചതിനാണ് യുഎസ് ജനപ്രതിനിധി സഭ ഇംപീച്ച് നടപടികളിലേക്ക് കടന്നത്.

trump

രണ്ട് തവണ ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിടുന്ന അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ പ്രസിഡന്റാണ് ട്രംപ്. പത്തോളം റിപ്പബ്ലിക്കന്‍ അംഗങ്ങളാണ് ട്രംപിനെതിരെ വോട്ട് ചെയ്തിട്ടുണ്ട്. ഇതോടെ പാര്‍ട്ടിയില്‍ നിന്നും ട്രംപിന്റെ സ്ഥാനം പുറത്തേക്കാണെന്ന് ഏകദേശം വ്യക്തമായി. അതേസമയം, മറ്റ് നടപടികളിലേക്കായി വിചാരണ സെനറ്റിലേക്ക് നീങ്ങും. സെനറ്റില്‍ നിന്നാണ് വിചാരണ നടക്കുക. സെനറ്റില്‍ പ്രമേയം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാസായാല്‍ പ്രസിഡന്റിനെ നീക്കാനും ശിക്ഷിക്കാനും സാധിക്കും. എന്നാല്‍ സെനറ്റിലേക്ക് അയക്കുന്ന ഇംപീച്ചമെന്റ് പ്രമേയം ജനുവരി 19ന് മാത്രമേ വിചാരണ ആരംഭിക്കാനാകുമെന്നാണ് റിപ്പോര്‍ട്ട്. ഒഴിവ് ദിവസങ്ങള്‍ക്ക് ശേഷം സഭ അന്നാണ് സമ്മേളിക്കുന്നത്.

ട്രംപിനെതിരായ ഇംപീച്ചമെന്റ് പ്രമേയത്തില്‍ നടന്ന ചര്‍ച്ചയില്‍ പിന്തുണച്ച് ഏഴ് റിപ്പബ്ലിക്കന്‍സ് രംഗത്തെത്തിയിരുന്നു. വാഷിംഗ്ടണിലെ ഡാന്‍ ന്യൂഹൗസ്, , ന്യൂയോര്‍ക്കിലെ ജോണ്‍ കാറ്റ്‌കോ, വാഷിംഗ്ടണിലെ ജാമി ഹെരേര ബ്യൂട്ട്ലര്‍, ഇല്ലിനോയിസിലെ ആദം കിന്‍സിംഗര്‍, , മിഷിഗനിലെ ഫ്രെഡ് ആപ്റ്റണ്‍, വ്യോമിംഗിലെ ലിസ് ചെന്നി, മിഷിഗനിലെ പീറ്റര്‍ മൈജര്‍ എന്നിവരാണ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റിനെ പിന്തുണച്ച് രംഗത്തെത്തിയ റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍.

ജനുവരി ആറിന് നടന്ന ക്യാപ്പിറ്റോള്‍ കലാപത്തിന് പിന്നില്‍ ട്രംപാണെന്ന് ആരോപിച്ചാണ് ഇംപീച്ച്‌മെന്റ് നടപടികളിലേക്ക് കടന്നത്. ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ തയ്യാറാകാതെ ട്രംപ് അനുകൂലികള്‍ ക്യാപ്പിറ്റോളിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇത് സായുധ കലാപമായി മാറുകയായിരുന്നു. അഞ്ചോളം പേരാണ് ആക്രമത്തില്‍ കൊല്ലപ്പെട്ടത്. നേരത്തെ, 2019 ഡിസംബറിലും ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടികളിലേക്ക് ഡെമോക്രാറ്റുകള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ 2020 ഫെബ്രുവരിയില്‍ റിപ്പബ്ലിക്കന്മാര്‍ക്ക് മേധവിത്വമുള്ള സെനറ്റ് അദ്ദേഹത്തെ കുറ്റ വിമുക്തമാക്കുകയായിരുന്നു.

സ്വന്തം പാർട്ടിയിലും ട്രംപിനെതിരെ പടയൊരുക്കം; ഇംപീച്ച്മെന്റിന് പിന്തുണച്ച് 7 റിപ്പബ്ലിക്കൻസ്, വോട്ടുടുപ്പ്സ്വന്തം പാർട്ടിയിലും ട്രംപിനെതിരെ പടയൊരുക്കം; ഇംപീച്ച്മെന്റിന് പിന്തുണച്ച് 7 റിപ്പബ്ലിക്കൻസ്, വോട്ടുടുപ്പ്

 ശാന്തരായിരിക്കൂ, അക്രമങ്ങള്‍ വേണ്ട; ഇംപീച്ച്‌മെന്റ് നടപടിക്കിടെ പ്രതികരണവുമായി ട്രംപ് ശാന്തരായിരിക്കൂ, അക്രമങ്ങള്‍ വേണ്ട; ഇംപീച്ച്‌മെന്റ് നടപടിക്കിടെ പ്രതികരണവുമായി ട്രംപ്

English summary
Donald Trump Impeachment: Majority of US House votes to impeach Donald Trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X