കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന്റെ വിചാരണ നടപടികള്‍ ആരംഭിക്കുക ബൈഡന്‍ പ്രസിഡന്റ്‌ സ്ഥാനം ഏറ്റെടുക്കുന്ന ദിവസം

Google Oneindia Malayalam News

വാഷിങ്‌ടണ്‍; യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ ഇംപീച്ച്‌മെന്റ്‌ വിചാരണ നടപടികള്‍ ആരംഭിക്കുക ജോ ബൈഡന്‍ പ്രസിഡന്റ്‌ സ്ഥാനം ഏറ്റെടുക്കുന്ന ദിവസം ഉച്ചക്ക്‌ 1മണിക്ക്‌. അടുത്ത ബുധനാഴ്‌ച്ചയാണ്‌ ജോ ബൈഡന്‍ ഔദ്യോഗികമായി അമേരിക്കന്‍ പ്രസിഡന്റ്‌ സ്ഥാനം ഏറ്റെടുക്കുന്നത്‌. സെനറ്റിന്റെ നടപടിക്രമങ്ങളെ ഉദ്ധരിച്ച്‌ അസോസിയേറ്റഡ്‌ പ്രസ്‌ ആണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

വിചാരണയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ സമയക്രമം സ്‌പീക്കര്‍ നാന്‍സി പെലോസി ഉടന്‍ സെനറ്റിന്‌ കാമാറും.

trump

Recommended Video

cmsvideo
Vijaya Gadde: The Indian-American Woman Who Spearheaded Twitter's Ban on Donald Trump
യുഎസ്‌ പാര്‍ലമെന്റായ ക്യാപിറ്റോള്‍ മന്ദിരത്തിന്‌ നേരെ ട്രംപ്‌ അനുകൂലികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ്‌ ട്രംപിനെ യുഎസ്‌ രണ്ടാം തവണയും ഇംപീച്ച്‌ ചെയ്യുന്നത്‌. അമേരിക്കന്‍ രാഷ്ട്രീയ ചരിത്രത്തില്‍ രണ്ട്‌ തവണ ഇംപീച്ച്‌ ചെയ്യപ്പെട്ട ഏക പ്രസിഡന്റാണ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌. 197നെതിരെ 232 വോട്ടുകള്‍ക്കാണ്‌ ഇംപീച്ച്‌മെന്റ്‌ പ്രമേയം പാസയത്‌. ഡെമോക്രാറ്റുകള്‍ക്ക്‌ ഭൂരിപക്ഷമുള്ള സഭയില്‍ 10 റിപ്പബ്ലിക്കന്‍ അംഗങ്ങളും ട്രംപിനെതിരെ വോട്ട്‌ ചെയ്‌തു. 222 ഡെമോക്രാറ്റുകളും, 10 റിപ്പബ്ലിക്കന്‍ അംഗങ്ങളുമാണ്‌ ട്രംപിനെതിരെ വോട്ട്‌ ചെയ്‌തത്‌. 197 റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ഇംപീച്ച്‌മെന്റ്‌ പ്രമേയത്തെ അനുകൂലിച്ചില്ല. രാജ്യത്ത കലാപം സൃഷിടിക്കാന്‍ പ്രേരിപ്പിച്ചു എന്ന കുറ്റത്തിനാണ്‌ ട്രംപിനെതിരെ ജനപ്രതിനിധി സഭ ഇംപീച്ച്‌മെന്റ്‌ പ്രമേയം കൊണ്ടുവന്നത്‌.

കയ്യകലത്ത് ഭാഗ്യം; 1 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

English summary
Donald trump impeachment trial will begin in joe Biden inauguration day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X