പുറത്തുപോകണം, രാജ്യത്തിന് അപകടകാരി; ട്രംപിനെതിരെ യുഎസ് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ചമെന്റ് നടപടികള്‍ യുഎസ് ജനപ്രതിനിധി സഭയില്‍ പുരോഗമിക്കുകയാണ്. പ്രസിഡന്റിന്റെ ഇംപീച്ച്മെന്റ് നടപടിയെ ചില റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധികള്‍ പിന്തുണയ്ക്കുന്നതായ റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇതിനിടെ ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷവിമര്‍ശനവുമായി യുഎസ് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി രംഗത്തെത്തി.

കഴിഞ്ഞ ആഴ്ച കാപ്പിറ്റോള്‍ മന്ദിരത്തില്‍ കലാപം സൃഷ്ടിച്ചത് ദേശസ്നേഹികളല്ലെന്നും ആഭ്യന്തര തീവ്രവാദികളാണെന്നും നാന്‍സി പെലോസി പറഞ്ഞു. അവര്‍ എല്ലാത്തിനും തുനിഞ്ഞത് ഡൊണാള്‍ഡ് ട്രംപിന്റെ വാക്ക് കേട്ടാണെന്നും നാന്‍സി പെലോസി പറഞ്ഞു. ട്രംപ് രാജ്യത്തിന് നിലവിലുള്ള ഏറ്റവും വലിയ അപകടകാരിയാണെന്നും നാന്‍സി പെലോസി കൂട്ടിച്ചേര്‍ത്തു. രാജ്യത്തിനെതിരായ സായുധ കലാപത്തിന് അമേരിക്കന്‍ പ്രസിഡന്റ് പ്രേരിപ്പിച്ചുവെന്ന് നമുക്കറിയാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റ് ട്രംപ് നവംബറിലെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് 'ആവര്‍ത്തിച്ച്' കള്ളം പറയുകയും ജനാധിപത്യത്തില്‍ സംശയം ജനിപ്പിക്കുകയും ചെയ്തെന്നും നാന്‍സി വ്യക്തമാക്കി. യുഎസ് പാര്‍ലമെന്റായ കാപ്പിറ്റോള്‍ മന്ദിരത്തില്‍ ആക്രമണം നടത്താന്‍ കലാപകാരികളെ പ്രേരിപ്പിച്ചു എന്ന കുറ്റത്തിനാണ് ട്രംപ് ഇപ്പോള്‍ കുറ്റവിചാരണ നേടിരുന്നത്. അതേസമയം, ട്രംപിനെ പ്രസിഡന്റ് പദവിയില്‍ നിന്ന് പുറത്താക്കുന്നതിനോടൊപ്പം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമവും നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ഭരണഘടനയിലെ ഇരുപത്തിയഞ്ചാം ഭേദഗതി ഉപയോഗിച്ച് ട്രംപിനെ അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനോട് പ്രമേയത്തിലൂടെ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ പ്രമേയം ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചപ്പോള്‍ 233 അംഗങ്ങളാണ് ഇംപീച്ച്മെന്റ് നീക്കത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയത്. 205 അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. എന്നാല്‍ ഭരണഘടനയിലെ ഇരുപത്തിയഞ്ചാം ഭേദഗതി ഉപയോഗിച്ച് ട്രംപിനെ അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കം ചെയ്യില്ലെന്ന് വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സ് നേരത്തെ വ്യക്തമാക്കുകയായിരുന്നു.
-
ട്രംപിനെ വിളിച്ച് മോദി: സമാധാന ചര്‍ച്ചകള്‍ക്ക് പൂര്‍ണ പിന്തുണ; വിമര്‍ശനവുമായി കോണ്‍ഗ്രസ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന്












Click it and Unblock the Notifications