കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുറത്തുപോകണം, രാജ്യത്തിന് അപകടകാരി; ട്രംപിനെതിരെ യുഎസ് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി

Google Oneindia Malayalam News

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ചമെന്റ് നടപടികള്‍ യുഎസ് ജനപ്രതിനിധി സഭയില്‍ പുരോഗമിക്കുകയാണ്. പ്രസിഡന്റിന്റെ ഇംപീച്ച്‌മെന്റ് നടപടിയെ ചില റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധികള്‍ പിന്തുണയ്ക്കുന്നതായ റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇതിനിടെ ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷവിമര്‍ശനവുമായി യുഎസ് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി രംഗത്തെത്തി.

trump

കഴിഞ്ഞ ആഴ്ച കാപ്പിറ്റോള്‍ മന്ദിരത്തില്‍ കലാപം സൃഷ്ടിച്ചത് ദേശസ്‌നേഹികളല്ലെന്നും ആഭ്യന്തര തീവ്രവാദികളാണെന്നും നാന്‍സി പെലോസി പറഞ്ഞു. അവര്‍ എല്ലാത്തിനും തുനിഞ്ഞത് ഡൊണാള്‍ഡ് ട്രംപിന്റെ വാക്ക് കേട്ടാണെന്നും നാന്‍സി പെലോസി പറഞ്ഞു. ട്രംപ് രാജ്യത്തിന് നിലവിലുള്ള ഏറ്റവും വലിയ അപകടകാരിയാണെന്നും നാന്‍സി പെലോസി കൂട്ടിച്ചേര്‍ത്തു. രാജ്യത്തിനെതിരായ സായുധ കലാപത്തിന് അമേരിക്കന്‍ പ്രസിഡന്റ് പ്രേരിപ്പിച്ചുവെന്ന് നമുക്കറിയാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രസിഡന്റ് ട്രംപ് നവംബറിലെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് 'ആവര്‍ത്തിച്ച്' കള്ളം പറയുകയും ജനാധിപത്യത്തില്‍ സംശയം ജനിപ്പിക്കുകയും ചെയ്‌തെന്നും നാന്‍സി വ്യക്തമാക്കി. യുഎസ് പാര്‍ലമെന്റായ കാപ്പിറ്റോള്‍ മന്ദിരത്തില്‍ ആക്രമണം നടത്താന്‍ കലാപകാരികളെ പ്രേരിപ്പിച്ചു എന്ന കുറ്റത്തിനാണ് ട്രംപ് ഇപ്പോള്‍ കുറ്റവിചാരണ നേടിരുന്നത്. അതേസമയം, ട്രംപിനെ പ്രസിഡന്റ് പദവിയില്‍ നിന്ന് പുറത്താക്കുന്നതിനോടൊപ്പം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമവും നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഒമാന് പുതിയ കിരീടവകാശി; ഭരണാധികാരിയെ തിരഞ്ഞെടുക്കുന്ന നിയമം മാറ്റി, പുതിയ നിയമം ഇങ്ങനെ...ഒമാന് പുതിയ കിരീടവകാശി; ഭരണാധികാരിയെ തിരഞ്ഞെടുക്കുന്ന നിയമം മാറ്റി, പുതിയ നിയമം ഇങ്ങനെ...

അതേസമയം, ഭരണഘടനയിലെ ഇരുപത്തിയഞ്ചാം ഭേദഗതി ഉപയോഗിച്ച് ട്രംപിനെ അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനോട് പ്രമേയത്തിലൂടെ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ പ്രമേയം ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചപ്പോള്‍ 233 അംഗങ്ങളാണ് ഇംപീച്ച്‌മെന്റ് നീക്കത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയത്. 205 അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. എന്നാല്‍ ഭരണഘടനയിലെ ഇരുപത്തിയഞ്ചാം ഭേദഗതി ഉപയോഗിച്ച് ട്രംപിനെ അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കം ചെയ്യില്ലെന്ന് വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സ് നേരത്തെ വ്യക്തമാക്കുകയായിരുന്നു.

 ട്രംപിനെ പുറത്താക്കാനുള്ള ഇംപീച്ച്‌മെന്റ്; നടപടിക്രമങ്ങള്‍ യുഎസ് ജനപ്രതിനിധി സഭയില്‍ ആരംഭിച്ചു ട്രംപിനെ പുറത്താക്കാനുള്ള ഇംപീച്ച്‌മെന്റ്; നടപടിക്രമങ്ങള്‍ യുഎസ് ജനപ്രതിനിധി സഭയില്‍ ആരംഭിച്ചു

ശാസ്ത്ര സാങ്കേതിക മേഖലയിലെ ഇന്ത്യയും യു.എ.ഇ സഹകരണം :ധാരണാപത്രത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരംശാസ്ത്ര സാങ്കേതിക മേഖലയിലെ ഇന്ത്യയും യു.എ.ഇ സഹകരണം :ധാരണാപത്രത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

കൊവിഡ് തിരിച്ചടിയായി: വിമാനസർവീസ് പുനരാരംഭിക്കാത്തതിനാൽ തകർന്നടിഞ്ഞ് കുവൈത്ത് വിപണി കൊവിഡ് തിരിച്ചടിയായി: വിമാനസർവീസ് പുനരാരംഭിക്കാത്തതിനാൽ തകർന്നടിഞ്ഞ് കുവൈത്ത് വിപണി

ഡൊണാള്‍ഡ് ട്രംപിനെ പുറത്താക്കുന്നതിനുളള ഇംപീച്ച്‌മെന്റ് പ്രമേയം ജനപ്രതിനിധി സഭ പാസ്സാക്കിഡൊണാള്‍ഡ് ട്രംപിനെ പുറത്താക്കുന്നതിനുളള ഇംപീച്ച്‌മെന്റ് പ്രമേയം ജനപ്രതിനിധി സഭ പാസ്സാക്കി

English summary
Donald Trump Impeachment: Trump a clear and present danger Says US House Speaker Nancy Pelosi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X