കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ശാന്തരായിരിക്കൂ, അക്രമങ്ങള്‍ വേണ്ട; ഇംപീച്ച്മെന്റ് നടപടിക്കിടെ പ്രതികരണവുമായി ട്രംപ്
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള ഇംപീച്ചമെന്റ് നടപടികള്‍ പുരോഗമിക്കുന്നതിനിടെ പ്രതികരണവുമായി ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. തന്നെ പിന്തുണയ്ക്കുന്ന ശാന്തമായിരിക്കണമെന്ന് ട്രംപ് പറഞ്ഞു. അക്രമമോ നിയമലംഘനമോ ഏതെങ്കിലും തരത്തിലുള്ള നശീകരണ പ്രവര്‍ത്തനങ്ങളോ ഉണ്ടാകരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഞാനും അമേരിക്കയും നിലകൊള്ളുന്നത് അതിന് വേണ്ടിയല്ലെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ട്രംപ് പറഞ്ഞു.
അതേസമയം, ട്രംപിനെതിരായ ഇംപീച്ചമെന്റ് നടപടികള്‍ പുരോഗമിക്കുകയാണ്. ട്രംപിന് അനുകൂലമായി എത്ര റിപ്പബ്ലിക്ക് പ്രതിനിധികള്‍ വോട്ട് ചെയ്യുമെന്നാണ് ലോകരാഷ്ട്രീയം ഉറ്റുനോക്കുന്നത്. എന്നാല്‍ ട്രംപിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നും പടയൊരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.