ആ നാണക്കേടിന്റെ ചരിത്രം ഇനി ട്രംപിന് സ്വന്തം: അടുത്തത് എന്ത്, കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റ്
വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കനത്ത തിരിച്ചടി നല്‍കുന്ന കോടതി വിധിയാണ് ഇന്ന് ന്യൂയോർക്കില്‍ ഉണ്ടായിരിക്കുന്നത്. പോൺ താരത്തിന് പണം നൽകിയെന്ന കേസില്‍ ഡോണാൾഡ് ട്രംപിനെതിരെ ന്യൂയോർക്ക് ഗ്രാൻഡ് കോടതി ക്രിമിനൽ കുറ്റം ചുമത്തുകയായിരുന്നു. വിവാഹേതര ബന്ധം പുറത്ത് പറയാതിരിക്കാൻ വേണ്ടി പോൺ താരത്തിന് പണം നൽകിയെന്ന കേസിലാണ് കോടതി നടപടി.
തിരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്ന് 1,30,000 ഡോളര്‍ പോൺ താരമായ സ്റ്റോമി ഡാനിയൽസിന് പണം നൽകിയെന്നതാണ് ട്രംപിനെതിരായ ആരോപണം. 2016 ലെ തിരഞ്ഞെടുപ്പിന് മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. താരത്തിന് നല്‍കിയ പണം ബിസിനസ് ചിലവായി കാണിച്ചതാണ് കുറ്റകരമായത്. കുറ്റം ചുമത്തിയതോടെ കേസില്‍ ട്രംപിനെ അറസ്റ്റ് ചെയ്യാനാണ് സാധ്യത. ഇതോടെ ക്രിമിനല്‍ കുറ്റം നേരിടുന്ന ആദ്യത്തെ മുന്‍ യുഎസ് പ്രസിഡന്റ് ആവും ട്രംപ്.

ട്രംപിനെതിരായ നടപടിയില്‍ വലിയ പ്രതിഷേധമാണ് അദ്ദേഹത്തിന്റെ അണികള്‍ ന്യൂയോർക്കിലും മറ്റും നടത്തിക്കൊണ്ടിരിക്കുന്നത്. കുറ്റം ചുമത്തിയ സ്ഥിതിക്ക് ട്രംപിനോട് കീഴടങ്ങാന്‍ പൊലീസ് ആവശ്യപ്പെട്ടേക്കും. അതിന് അദ്ദേഹം തയ്യാറാവുമോയെന്നതാണ് സംശയം. ഒരു ഡെമോക്രാറ്റിക് പ്രോസിക്യൂട്ടറുടെ "രാഷ്ട്രീയ പീഡനം" എന്നാണ് ട്രംപിനെതിരായ നടപടിയെ റിപ്പബ്ലിക്കുകള്‍ വിശദീകരിക്കുന്നത്.
കീഴടങ്ങലും വിചാരണയും ഏകോപിപ്പിക്കാൻ ട്രംപിന്റെ അഭിഭാഷകനുമായി ബന്ധപ്പെട്ടതായി മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗിന്റെ ഓഫീസ് അറിയിച്ചു. ഒരു കേസില്‍ പ്രതിയാവുന്ന ഏതൊരു വ്യക്തിയുടേയും വിരലടയാളവും ഫോട്ടോയും എടുക്കുക, പേരും ജനനത്തീയതിയും പോലുള്ള അടിസ്ഥാന ചോദ്യങ്ങൾ ഫീൽഡ് ചെയ്യുക, കോടതിയിൽ ഹാജരാക്കുക തുടങ്ങിയ നടപടിക്രമങ്ങളുണ്ട്. ഒരുപക്ഷെ ട്രംപും ഇതിന് വിധേയമാവേണ്ടി വരും.
എല്ലാത്തിനുമുപരി, പ്രതികളെ സാധാരണയായി മണിക്കൂറുകളെങ്കിലും തടങ്കലിൽ വയ്ക്കാറുണ്ട്. കീഴടങ്ങിയാല്‍ ട്രംപും ഇത്തരത്തില്‍ കുറച്ച് സമയമെങ്കിലും തടങ്കലില്‍ കഴിയേണ്ടി വരും. കസ്റ്റഡി എത്ര സമയം നീളും, ട്രംപിനും കൈവിലങ്ങ് വെയ്ക്കുമോ തുടങ്ങിയ കാര്യങ്ങളില്‍ സുരക്ഷ ഉദ്യോഗസ്ഥരായിരിക്കും അന്തിമ തീരുമാനം എടുക്കുക. കേസിന്റെ തീവ്രതയെയും പ്രതികളുടെ സ്വഭാവവും അനുസരിച്ചായിരിക്കും ഇക്കാര്യത്തിലുള്ള നടപടി. അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഒരു ക്രിമിനല്‍ കേസ് നേരിടാന്‍ പോവുന്ന ഏറ്റവും ഉന്നതനായ വ്യക്തിയാണ് ട്രംപ്.
ട്രംപ് സ്വയം കീഴടങ്ങാന് തയ്യാറായാല്‍ ട്രംപിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായിരിക്കും. മുന്‍ പ്രസിഡന്റ് ആയതിനാല്‍ വലിയ തോതിലുള്ള ആനുകൂല്യങ്ങളും ട്രംപിന് ലഭിക്കും. മറ്റ് പ്രതികളുടേത് പോലുള്ള പല നടപടി ക്രമങ്ങളും ട്രംപിന്റെ കാര്യത്തിലുണ്ടാവില്ലെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. സ്വയം കീഴടങ്ങാന് തയ്യാറായാല്‍ ജാമ്യം ഉള്‍പ്പടേയുള്ള കാര്യങ്ങളില്‍ ആനുകൂല്യവും ലഭിക്കും.
ഉദാഹരണത്തിന്, ട്രംപിന്റെ കമ്പനിയുടെ മുൻ ധനകാര്യ മേധാവി അലൻ വെയ്‌സൽബർഗ് 2021-ൽ നികുതി തട്ടിപ്പ് ആരോപണത്തിൽ മാൻഹട്ടനിൽ കുറ്റാരോപിതനായപ്പോൾ, സാധാരണ പ്രവൃത്തി ദിവസങ്ങൾക്ക് മുമ്പ് തന്നെ കോടതിയില്‍ നിന്നും ജാമ്യം നേടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. അതേസമയം കോടതിയുടെ നടപടി 2024 ലെ തിരഞ്ഞെടുപ്പില്‍ വീണ്ടും സംസാരിക്കാന്‍ ഒരുങ്ങുന്ന ട്രംപിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായിട്ടാണ് വിലയിരുത്തുന്നത്.












Click it and Unblock the Notifications