Get Updates
Get notified of breaking news, exclusive insights, and must-see stories!

മുട്ടുവിറച്ച് യുഎസ് പ്രസിഡന്റ്; ഇറാനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു, ആയിട്ടില്ലെന്ന് ഇറാന്‍- റിപ്പോര്‍ട്ട്

തെഹ്‌റാന്‍/വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ യുദ്ധക്കപ്പലുകള്‍ അയച്ച് ഇറാനെ ഭീഷണിപ്പെടുത്തിയ അമേരിക്ക ഒടുവില്‍ ചര്‍ച്ചയ്ക്ക് തയ്യാറായെന്ന് റിപ്പോര്‍ട്ട്. ഇറാനുമായുള്ള ആണവ കരാര്‍ റദ്ദാക്കിയ പ്രസിഡന്റ് ട്രംപ്, ഇറാനെതിരെ ഉപരോധം ശക്തമാക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ബന്ധം വഷളായത്. ഇറാനുമായി ബന്ധമുള്ള മറ്റു രാജ്യങ്ങളെയും അമേരിക്ക സമ്മര്‍ദ്ദം ചെലുത്തി പിന്തിരിപ്പിച്ചു.

എന്നാല്‍ ഇറാന്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കുകയും വിദേശ കപ്പലുകള്‍ പിടിച്ചെടുക്കുകയും അമേരിക്കന്‍ ഡ്രോണുകള്‍ വെടിവച്ചിടുകയും ചെയ്തതോടെയാണ് ട്രംപ് നയം മയപ്പെടുത്തിയതെന്നാണ് സൂചന. അമേരിക്കന്‍ പ്രസിഡന്റിന്റെ നിര്‍ദേശ പ്രകാരം ഇറാന്‍ വിദേശകാര്യ മന്ത്രിയെ ചര്‍ച്ചയ്ക്കായി വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചുവെന്നാണ് ദി ന്യൂയോര്‍ക്കര്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

 ട്രംപിന്റെ നിര്‍ദേശ പ്രകാരം

ട്രംപിന്റെ നിര്‍ദേശ പ്രകാരം

ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശ പ്രകാരം സെനറ്റര്‍ റാന്‍ഡ് പോള്‍ ആണ് ഇറാന്‍ വിദേശകാര്യ മന്ത്രി ജാവാദ് സരീഫിനെ ചര്‍ച്ചയ്ക്ക് വേണ്ടി വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചത്. എന്നാല്‍ ചര്‍ച്ചയ്ക്ക് സമയമായിട്ടില്ലെന്നും ക്ഷണം സ്വീകരിക്കണമോ എന്ന കാര്യം ഇറാന്‍ പിന്നീട് തീരുമാനിക്കുമെന്നും ജവാദ് സരീഫ് പ്രതികരിച്ചു. ഇരു രാജ്യങ്ങളുടെയും പ്രതിനിധികളെയും ഉദ്ധരിച്ചാണ് മാഗസിന്‍ റിപ്പോര്‍ട്ട്.

വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച്

വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച്

ഇറാന്റെയും അമേരിക്കയുടെയും വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ചാണ് വാര്‍ത്ത എന്ന് ദി ന്യൂയോര്‍ക്കര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് എഎഫ്പി വൈറ്റ് ഹൗസിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും പ്രതികരണം തേടി. ഇരു വിഭാഗങ്ങളും പ്രതികരിച്ചില്ല. ഇറാനുമായുള്ള ചര്‍ച്ച തല്‍ക്കാലം വേണ്ടെന്ന് വച്ചുവെന്ന റിപ്പോര്‍ട്ടും വന്നിട്ടുണ്ട്.

ആവശ്യമില്ലെന്ന് ഇറാന്‍ മന്ത്രി

ആവശ്യമില്ലെന്ന് ഇറാന്‍ മന്ത്രി

വൈറ്റ് ഹൗസില്‍ ചര്‍ച്ച നടത്തേണ്ട ആവശ്യമില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മാഗസിനോട് പറഞ്ഞു. ഈ സാഹചര്യത്തില്‍ ചര്‍ച്ച ഉടന്‍ നടക്കാന്‍ സാധ്യതയില്ല. ഇറാനുമായി ചര്‍ച്ച നടത്തുമെന്ന് നേരത്തെ ട്രംപ് സൂചന നല്‍കിയിരുന്നു. എന്നാല്‍ ഔദ്യോഗികമായി ക്ഷണിച്ചിരുന്നില്ല. അതിനിടെ, ഇറാന്‍ മറ്റൊരു വിദേശ കപ്പല്‍ കൂടി പിടിച്ചെടുത്തിട്ടുണ്ട്.

കടല്‍ നിയമങ്ങള്‍ ലംഘിച്ചു

കടല്‍ നിയമങ്ങള്‍ ലംഘിച്ചു

നേരത്തെ ബ്രിട്ടന്റെയും യുഎഇയിലെ കമ്പനിയുടെയും കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തിരുന്നു. ഇവ വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നയതന്ത്ര ശ്രമങ്ങളും തുടരുന്നതിനിടെയാണ് പുതിയ കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തിരിക്കുന്നത്. കടല്‍ നിയമങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഇറാന്‍ സൈന്യം കപ്പല്‍ പിടികൂടിയിരിക്കുന്നത്.

ചട്ടം ലംഘിച്ച് എണ്ണക്കടത്ത്

ചട്ടം ലംഘിച്ച് എണ്ണക്കടത്ത്

പേര്‍ഷ്യന്‍ കടലില്‍ എണ്ണ നിയമവിരുദ്ധമായി കടത്തുന്നുവെന്ന് ഇറാന്‍ രഹസ്യാന്വേഷണ വിഭാഗം സൈന്യത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇറാന്‍ സൈന്യം പട്രോളിങ് ശക്തമാക്കിയിരിക്കെ ബുധനാഴ്ച രാത്രിയാണ് വിദേശരാജ്യത്തിന്റെ കപ്പല്‍ പിടികൂടിയത്. ഇപ്പോള്‍ പിടികൂടിയത് ഏത് വിദേശരാജ്യത്തിന്റെ കപ്പലാണ് എന്ന കാര്യം ഇറാന്‍ സൈന്യം പരസ്യമാക്കിയിട്ടില്ല.

അറബ് രാജ്യങ്ങളിലേക്ക്

അറബ് രാജ്യങ്ങളിലേക്ക്

ഏഴ് ലക്ഷം ലിറ്റര്‍ എണ്ണയാണ് വിദേശ കപ്പലിലുണ്ടായിരുന്നത്. പല വിദേശ കപ്പലുകളില്‍ നിന്നായി ശേഖരിച്ചതാണ് ഈ എണ്ണ. ഇവ ആഫ്രിക്കയിലെ അറബ് രാജ്യങ്ങളിലേക്ക് കൊണ്ടുപോകുകയാരുന്നുവെന്നാണ് സംശയിക്കുന്നത്. കപ്പലിലെ വിവിധ രാജ്യക്കാരായ ഏഴ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തുവരികയാണ്.

 ഇറാന്‍ നിയമപ്രകാരം...

ഇറാന്‍ നിയമപ്രകാരം...

പിടിച്ചെടുത്ത കപ്പല്‍ ബുഷ്ഹറിലെ തീരത്തേക്ക് മാറ്റി. ഇതിലെ എണ്ണ ഇറാന്റെ നാഷണല്‍ ഓയില്‍ പ്രൊഡക്ട്‌സ് ഡിസ്ട്രിബ്യൂഷന്‍ കമ്പനിക്ക് കൈമാറി. നിയമ വിരുദ്ധമായി കടത്തുന്നതിനിടെ പിടികൂടുന്ന എണ്ണ ഇറാനില്‍ വിതരണം ചെയ്യുമെന്നാണ് ഇറാനിലെ നിയമം.

തുടങ്ങിയത് ബ്രിട്ടന്‍

തുടങ്ങിയത് ബ്രിട്ടന്‍

ബ്രിട്ടനാണ് പുതിയ കപ്പല്‍ പോരിന് പശ്ചിമേഷ്യയില്‍ തുടക്കമിട്ടത്. ഇറാന്റെ കപ്പല്‍ ബ്രിട്ടീഷ് സൈന്യം പിടികൂടിയത് ജിബ്രാള്‍ട്ടര്‍ മേഖലയില്‍ വച്ചാണ്. ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള തുര്‍ക്കി അതിര്‍ത്തി മേഖലയാണ് ജിബ്രാള്‍ട്ടര്‍. സിറിയയിലേക്ക് എണ്ണ എത്തിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് ഇവിടെ വച്ച് കപ്പല്‍ പിടികൂടിയത്. ഇതുവരെ ഇറാന് വിട്ടുകൊടുത്തിട്ടില്ല.

 ഇറാന്റെ നിലപാട് ഇങ്ങനെ

ഇറാന്റെ നിലപാട് ഇങ്ങനെ

പകരമായി ഇറാന്‍ ബ്രിട്ടീഷ് കപ്പല്‍ പിടികൂടി. തങ്ങളുടെ കപ്പല്‍ വിട്ടുതന്നാല്‍ മാത്രമേ ബ്രിട്ടീഷ് കപ്പല്‍ വിട്ടുകൊടുക്കൂ എന്ന് ഇറാന്‍ വ്യക്തമാക്കി. രണ്ട് കപ്പലിലും ഇന്ത്യക്കാരുണ്ടായിരുന്നു. ഇവരുടെ മോചനത്തിന് ഇന്ത്യ ശ്രമിക്കുന്നുണ്ട്. ചിലരെ വിട്ടയക്കുകയും ചെയ്തിട്ടുണ്ട്. ചിലര്‍ റിമാന്റിലാണ്. നിലവില്‍ ഇറാന്റെ ഗ്രേസ് 1 കപ്പല്‍ ബ്രിട്ടന്റെ കസ്റ്റഡിയിലാണ്. ബ്രിട്ടന്റെ സ്റ്റെന ഇംപറോ കപ്പല്‍ ഇറാന്റെ കസ്റ്റഡിയിലും. കൂടാതെ യുഎഇയില്‍ രജിസ്റ്റര്‍ ചെയ്ത പാനമ കപ്പലും ഇറാന്‍ പിടിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+