കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണക്ക് കീഴടങ്ങുന്ന യുഎസ്, പക്ഷെ ട്രംപിനെ കൈവിടാതെ ജനം; അഭിപ്രായ സര്‍വെ ഫലം പുറത്ത്

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ ചൈനയേയും ഇറ്റലിയേയും മറികടന്നിരിക്കുകയാണ് അമേരിക്ക. 85740 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയിലും ചൈനയിലും ഇത് യഥാക്രമം 80589, 81340 എന്നിങ്ങനെയാണ്. കൊറോമ ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും അമേരിക്കയില്‍ പ്രതിദിനം വര്‍ധിച്ച് വരികയാണ്. 1303 പേരാണ് വൈറസ് ബാധമൂലം അമേരിക്കയില്‍ ഇതുവരെ മരിച്ചത്.

ഇറ്റലിയും സ്പെയ്നും കഴിഞ്ഞാല്‍ അടുത്തതായി അമേരിക്കയിലാവും കൊറേണ വൈറസ് ഏറ്റവും കൂടുതല്‍ അപകടം വിതയ്ക്കുകയെന്ന് ലോകാരോഗ്യ സംഘടന നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ലോക്ക് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധിതരുള്ള രാജ്യമായി അമേരിക്ക മാറിയത്.

വൈറസിന്‍റെ വ്യാപനത്തിനെതിരെ സര്‍ക്കാര്‍ വേണ്ടത്ര മുന്നൊരുക്കും ഒരുക്കിയില്ലെന്ന വിമര്‍ശനം തുടക്കം മുതല്‍ തന്നെ അമേരിക്കയില്‍ ശക്തമായിരുന്നെങ്കില്‍ ജനങ്ങള്‍ക്കിടയില്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് പിന്തുണ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

പിന്തുണയ്ക്ക് കുറവില്ല

പിന്തുണയ്ക്ക് കുറവില്ല

തിരിഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ നടക്കുന്നതിനാല്‍ കൊറോണ വൈറസ് മുന്നറിയിപ്പുകളെ അവഗണിച്ചെന്നായിരുന്നു പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രധാനമായും ഉയര്‍ന്ന വിമര്‍ശനം. ഡെമോക്രാറ്റുകളുടെ നേതൃത്വത്തില്‍ വലിയ ആക്രമണമായിരുന്നു ഈ വിഷയത്തില്‍ ട്രംപിനെതിരെ നടന്നു കൊണ്ടിരുന്നത്. എന്നാല്‍ ഈ സാഹചര്യത്തിലും അദ്ദഹത്തിന്‍റെ പിന്തുണക്ക് കാര്യമായ ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

49% പേര്‍

49% പേര്‍

ഈ ആഴ്ച്ച നടന്ന അഭിപ്രായ സര്‍വ്വേയില്‍ ഏറ്റവും ഉയര്‍ന്ന തൊഴില്‍ അംഗീകാരമാണ് ഡൊണാള്‍ഡ് ട്രംപിന് ലഭിച്ചത്. സര്‍വേയില്‍ പങ്കെടുത്ത 49% പേരും പ്രസിഡന്‍റിനെ അംഗീകരിക്കുന്നു. അതേസമയം 45% പേരാണ് സമ്മതിക്കാതിരിക്കുന്നത്. കൊറോണ വൈറസ് മാഹമാരി കൈകാര്യം ചെയ്യുന്നതില്‍ ട്രംപിന്‍റെ പ്രകടനം തൃപ്തികരമാണോയെന്ന ചോദ്യവും സര്‍വേയുടെ ഭാഗമായിരുന്നു.

നടപടികളെ അംഗീകരിക്കുന്നു

നടപടികളെ അംഗീകരിക്കുന്നു

സര്‍വേയില്‍ പങ്കെടുത്ത 60 ശതമാനം ആളുകളും കൊറോണ വൈറസിനെ നേരിടുന്നതില്‍ ട്രംപിന്‍റെ നടപടികളെ അംഗീകരിക്കുന്നു. കൊറോണ വൈറസ് കൈകാര്യം ചെയ്യുന്നതിനിടയില്‍ പ്രസിഡന്‍റിനെതിരെ ഡെമോക്രാറ്റുകള്‍ നിരന്തരം ആക്രമണം അഴിച്ചു വിട്ടത് അദ്ദേഹത്തിന് നേട്ടമായി എന്നുവേണം വിലയിരുത്താന്‍.

പത്രങ്ങളും

പത്രങ്ങളും

ഡെമോക്രാറ്റുകളോടൊപ്പം ചേര്‍ന്ന് പത്രങ്ങളും ട്രംപിനെതിരെ അമിത വിമര്‍ശനം നടത്തുകയാണെന്നാണ് ജനങ്ങള്‍ കരുതുന്നത്. ഈ ആഴ്ച തന്നെ നടന്ന ഒരു സിബിഎസ് വോട്ടെടുപ്പില്‍ 45 ശതമാനം പേരും പ്രതികരിച്ചത് മാധ്യമങ്ങള്‍ ട്രംപിനെതിരെ അമിത പ്രതികരണം നടത്തുന്നുവെന്നായിരുന്നു. കൊറോണ പ്രതിസന്ധിയില്‍ ട്രംപിന്‍റെ നിലപാട് ശരിയാണെന്നാണ് സിബിഎസ് വോട്ടെടുപ്പില്‍ പങ്കെടുത്ത 51% പേരും അഭിപ്രായപ്പെട്ടത്.

ഷീ ചിന്‍പിങ്ങിനെ വിളിച്ചു

ഷീ ചിന്‍പിങ്ങിനെ വിളിച്ചു

അതേസമയം, കൊറോണ വൈറസ് വ്യാപനത്തിന്‍റെ പേരില്‍ ചൈനക്കെതിരെ ശക്തമായ വിമര്‍ശനം നടത്തിവരുന്ന ട്രംപിന്‍റെ നിലപാടില്‍ മാറ്റം വരുന്നതാണ് ഇന്ന് കാണാന്‍ കഴിഞ്ഞത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ചൈനീസ് പ്രസിഡന്‍റ് ഷീ ചിന്‍പിങ്ങുമായി ഫോണില്‍ സംസാരിച്ചതായി ട്രംപ് ട്വിറ്ററിലൂടെ വെളിപ്പെടുത്തി.

ഒന്നിച്ച് പ്രവര്‍ത്തിക്കും

ഒന്നിച്ച് പ്രവര്‍ത്തിക്കും

ലോകത്ത് കൊറോണ ഉയര്‍ത്തുന്ന വെല്ലുവിളികളെ കുറിച്ച് ഷി ചിന്‍പിങ്ങുമായി സംസാരിച്ചതായും വൈറസിനെ സംബന്ധിച്ച് കൂടുതല്‍ അറിവ് നേടിക്കഴിഞ്ഞ ചൈനയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്ക ഉള്‍പ്പടെ കൊറണയുടെ വെല്ലുവിളി നേരിടുന്ന എല്ലാ രാജ്യങ്ങളുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് ചൈനയും പ്രതികരിച്ചിട്ടുണ്ട്.

രാജ്യത്ത് വീണ്ടും കൊറോണ മരണം; ദില്ലിയില്‍ ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത് 39 പേര്‍ക്ക്രാജ്യത്ത് വീണ്ടും കൊറോണ മരണം; ദില്ലിയില്‍ ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത് 39 പേര്‍ക്ക്

 'ഒളിച്ചോടില്ല, മതം മാറില്ല'; 10 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മഹേഷിനും ഷമീറക്കും പ്രണയസാഫല്യം 'ഒളിച്ചോടില്ല, മതം മാറില്ല'; 10 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മഹേഷിനും ഷമീറക്കും പ്രണയസാഫല്യം

English summary
donald Trump is ahead in the opinion poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X