കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡൊണാള്‍ഡ് ട്രംപിന് ആശ്വാസ വാര്‍ത്ത, ടെക്സാസിൽ ജോ ബൈഡനേക്കാൾ മുന്നിലെത്തി ട്രംപ്

Google Oneindia Malayalam News

ഹൂസ്റ്റണ്‍: അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി കൂടിയായ ഡൊണാള്‍ഡ് ട്രംപിന് ആശ്വാസ വാര്‍ത്ത. എതിരാളിയായ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡനേക്കാളും ടെക്‌സാസില്‍ ട്രംപ് മുന്നില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍. രണ്ട് നേതാക്കളുടേയും ജനപ്രീതി കണ്ടെത്താന്‍ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ ആണ് ട്രംപ് മുന്നിലെത്തിയിരിക്കുന്നത്.

ജോസ് മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫിൽ വീണ്ടും കൂറുമാറ്റങ്ങൾ, കരു നീക്കി ഇടതുപക്ഷംജോസ് മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫിൽ വീണ്ടും കൂറുമാറ്റങ്ങൾ, കരു നീക്കി ഇടതുപക്ഷം

ജോ ബൈഡനേക്കാള്‍ അഞ്ച് പോയിന്റുകള്‍ ആണ് ഡൊണാള്‍ഡ് ട്രംപ് ടെക്‌സാസില്‍ കൂടുതല്‍ നേടിയിരിക്കുന്നത്. ഹൂസ്റ്റണ്‍ സര്‍വ്വകലാശാലയിലെ ഹോബി സ്‌കൂള്‍ ഓഫ് പബ്ലിക് അഫയേഴ്‌സ് ആണ് സര്‍വ്വേ ഫലം തിങ്കളാഴ്ച പുറത്ത് വിട്ടിരിക്കുന്നത്. സര്‍വ്വേയില്‍ പങ്കെടുത്ത 50 ശതമാനം വോട്ടര്‍മാരും പറഞ്ഞിരിക്കുന്നത് തങ്ങള്‍ ട്രംപിന് വോട്ട് ചെയ്തു എന്നോ വോട്ട് ചെയ്യും എന്നോ ആണ്.

us

അതേസമയം 44.7 ശതമാനം വോട്ടര്‍മാര്‍ ആണ് തങ്ങള്‍ ജോ ബൈഡന് വോട്ട് ചെയ്തു എന്നോ വോട്ട് ചെയ്യും എന്നോ ആണ് വ്യക്തമാക്കിയിരിക്കുന്നത്. ഒക്ടോബര്‍ 13 മുതല്‍ ഒക്ടോബര്‍ 20 വരെയാണ് ടെക്‌സാസിലെ വോട്ടര്‍മാര്‍ക്കിടയില്‍ അഭിപ്രായ സര്‍വ്വേ നടത്തിയത്. സംസ്ഥാനത്തെ പതിനായിരത്തോളം വോട്ടര്‍മാരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. ഇക്കുറി 240 മില്യണ്‍ ആളുകള്‍ക്കാണ് അമേരിക്കയില്‍ വോട്ടവകാശം ഉളളത്. ഇതിനകം അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ 58.7 മില്യണ്‍ ആളുകള്‍ വോട്ട് ചെയ്ത് കഴിഞ്ഞു. ഇത് 2016ലെ തിരഞ്ഞെടുപ്പിലെ പ്രാരംഭ വോട്ടിംഗ് ശതമാനത്തേക്കാള്‍ ഉയര്‍ന്നതാണ്. നവംബര്‍ 3നാണ് അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ്.

ഒരു നോക്ക് കാണാനേ പറ്റിയുള്ളു.. മക്കൾക്ക് വേണ്ടി തെരുവിലിറങ്ങുകയാണെന്ന് എന്‍സി ഷെരീഫ്ഒരു നോക്ക് കാണാനേ പറ്റിയുള്ളു.. മക്കൾക്ക് വേണ്ടി തെരുവിലിറങ്ങുകയാണെന്ന് എന്‍സി ഷെരീഫ്

പരമ്പരാഗതമായി റിപ്പബ്ലിക്കൻസിനൊപ്പം നിൽക്കുന്ന സംസ്ഥാനമാണ് ടെക്സാസ്. 2016ലെ അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് ആണ് ടെക്‌സാസില്‍ വിജയിച്ചത്. 1970കള്‍ക്ക് ശേഷം ഒരിക്കലും ഡെമോക്രാറ്റിക് പാര്‍ട്ടി ടെക്സാസിൽ നിന്ന് വിജയിച്ചിട്ടില്ല. ടെക്‌സാസിലെ ഭൂരിപക്ഷം വോട്ടര്‍മാരും ഇതിനകം തന്നെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. 7 മില്യണില്‍ അധികം ആളുകള്‍ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. ഇത് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ആകെ വോട്ടര്‍മാരുടെ 43 ശതമാനത്തോളം വരും.

ലഡാക്കിൽ കരുത്ത് കാട്ടി ബിജെപി, ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുളള ആദ്യ തിരഞ്ഞെടുപ്പിൽ വിജയംലഡാക്കിൽ കരുത്ത് കാട്ടി ബിജെപി, ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുളള ആദ്യ തിരഞ്ഞെടുപ്പിൽ വിജയം

English summary
Donald Trump is ahead of Joe Biden in Texas in Opinion poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X