Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രംപ് മുസ്ലിങ്ങള്‍ക്ക് ഭീഷണി; ജെയ്‌ഷെ മുഹമ്മദ് ട്രംപിനെതിരെ, ജീവന് ഭീഷണി!!!

ട്രംപിന്റെ മുസ്ലിം വിരുദ്ധ നിലപാടുകള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്നെ വിവാദമായിരുന്നു

ഇസ്ലാമാബാദ്: അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപ് ലോകത്തുള്ള മുസ്ലിങ്ങള്‍ക്ക് ഭീഷണിയെന്ന് പാക് ഭീകര സംഘടന ജെയ്‌ഷെ മുഹമ്മദ്. തിരഞ്ഞെടുപ്പില്‍ ജയിച്ച് അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ട്രംപിന്റെ വിജയം അമേരിക്കയിലെ മുസ്ലിങ്ങള്‍ക്കിടയിലുള്‍പ്പെടെ ശക്തമായ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ തലേദിവസമായ നവംബര്‍ ഏഴിന് അമേരിക്കയില്‍ ഭീകരാക്രമണമുണ്ടാകാന്‍ സാധ്യതയുള്ളതായി അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ മുസ്ലിം വിരുദ്ധ നിലപാടുകള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്നെ വിവാദമായിരുന്നു. ഇതിനെല്ലാമൊടുവിലാണ് ട്രംപിനെതിരെ പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് പരസ്യമായി രംഗത്തെത്തിയിട്ടുള്ളത്.

മുസ്ലിങ്ങള്‍ക്ക് മുന്നറിയിപ്പ്

മുസ്ലിങ്ങള്‍ക്ക് മുന്നറിയിപ്പ്

ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയുടെ അനുയായികള്‍ക്ക് വേണ്ടി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഡൊണാള്‍ഡ് ട്രംപ് ലോകത്തുള്ള എല്ലാ മുസ്ലിങ്ങള്‍ക്കും ഭീഷണിയാണെന്ന് മുന്നറിയിപ്പ് നല്‍കിയത്. ട്രംപിന്റേത് മോശം സ്വഭാവമാണെന്നും കരുതിയിരിക്കണമെന്നുമാണ് സംഘടനയുടെ മുന്നറിയിപ്പ്.

മുസ്ലിങ്ങളെ ഭയപ്പെടുത്താന്‍

മുസ്ലിങ്ങളെ ഭയപ്പെടുത്താന്‍

അന്താരാഷ്ട്ര മാധ്യമങ്ങള്‍ ട്രംപിന്റെ വിജയം മുസ്ലിങ്ങള്‍ക്കിടയില്‍ ഭയം വളര്‍ത്താനാണ് ഉപയോഗിച്ചതെന്നും പാകിസ്താനിലെ അല്‍ ഖലാം വീക്ക്‌ലിയില്‍ നവംബര്‍ 18ന് എഴുതിയ ലേഖനത്തില്‍ ജെയ്‌ഷെ മുഹമ്മദ് ചിന്തകരായ മൗലാനാ മന്‍സൂര്‍ അഹമ്മദ്, താല്‍ഹേ അസെയ്ഫ് എന്നിവര്‍ പറയുന്നു.

അമേരിക്കന്‍ പ്രതിഷേധത്തിന് പിന്നില്‍

അമേരിക്കന്‍ പ്രതിഷേധത്തിന് പിന്നില്‍

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ അമേരിക്കയില്‍ ഉടലെടുത്ത പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ട്രംപിന്റെ ഇസ്ലാംവിരുദ്ധ നിലപാടുകളായിരുന്നുവെന്നും ജെയ്‌ഷെ മുഹമ്മദ് ചൂണ്ടിക്കാണിക്കുന്നു.

ട്രംപിന്റെ വിജയം ഭീകരവാദത്തിലേക്ക്

ട്രംപിന്റെ വിജയം ഭീകരവാദത്തിലേക്ക്

ഭീകരവാദത്തിനെതിരെയുള്ള പോരാട്ടമെന്ന പേരില്‍ അമേരിക്ക മുസ്ലിങ്ങളെ ലക്ഷ്യം വയ്ക്കുകയായിരുന്നുവെന്നും ഇത് ജിഹാദ് വ്യാപിക്കുന്നതിന് വഴിയൊരുക്കും. ട്രംപിന്റെ വിജയം അമേരിക്ക പിടിച്ചടക്കി വെച്ചിട്ടുള്ള രാഷ്ട്രങ്ങളില്‍ ഭീകരവാദത്തിന് ഊര്‍ജ്ജം നല്‍കുമെന്നുമാണ് ജെയ്‌ഷെ മുഹമ്മദ് അവകാശപ്പെടുന്നത്.

അമേരിക്കയില്‍ ഭീകരാക്രമണം

അമേരിക്കയില്‍ ഭീകരാക്രമണം

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അമേരിക്കയില്‍ ഭീകരാക്രമണം ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ മുസ്ലിങ്ങള്‍ വോട്ട് ചെയ്യരുതെന്നാവശ്യപ്പെട്ട് ഐസിസും രംഗത്തെത്തിയിരുന്നു. മുസ്ലിങ്ങള്‍ അമേരിക്കയുടെ ജനാധിപത്യത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നായിരുന്നു ആഹ്വാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+