കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നം ഗുരുതരം; സഹായിക്കാമെന്ന് ട്രംപ്

  • By News Desk
Google Oneindia Malayalam News

ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ഇടപെട്ട് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. പ്രശ്‌നങ്ങള്‍ രൂക്ഷമായ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും പ്രശ്‌ന പരിഹാരത്തിനായി ഇരു രാജ്യങ്ങളോടും സംസാരിച്ച് വരികയാണെന്നും ട്രംപ് വ്യക്തമാക്കി. കിഴക്കന്‍ ലഡാക്കില്‍ ഇ്ന്ത്യ ചൈന സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ ഏറ്റമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികരായിരുന്നു കൊല്ലപ്പെട്ടത്. പിന്നാലെയാണ് ഇരു രാജ്യങ്ങളിലും തമ്മില്‍ അതിര്‍ത്തിയില്‍ നിലനിന്നിരുന്ന സാഹചര്യം വഷളായത്.

ഇന്ധനവിലയില്‍ തൊട്ടാല്‍ പൊള്ളും..!! തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും വില വര്‍ദ്ധിപ്പിച്ചുഇന്ധനവിലയില്‍ തൊട്ടാല്‍ പൊള്ളും..!! തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും വില വര്‍ദ്ധിപ്പിച്ചു

കശ്മീര്‍ വിഷയത്തില്‍

കശ്മീര്‍ വിഷയത്തില്‍

നേരത്തെ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നപ്പോഴും മധ്യസ്ഥത വഹിക്കാന്‍ ട്രംപ് പല തവണ ശ്രമിച്ചിരുന്നു. എന്നാല്‍ ഇന്ത്യ ഇത് തള്ളികളയുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷത്തില്‍ മധ്യസ്ഥത വാഗ്ദാനവുമായി ട്രംപ് എത്തിയിരിക്കുന്നത്.

Recommended Video

cmsvideo
ചൈനയെ പ്രതിരോധിക്കാന്‍ ഇന്ത്യയെ സഹായിക്കാന്‍ തയ്യാറെന്ന് റഷ്യ
കഠിനമായ സാഹചര്യം

കഠിനമായ സാഹചര്യം

വളരെ കഠിനമായ സാഹചര്യമാണ് നിലവില്‍ നിലനില്‍ക്കുന്നതെന്ന് ട്രംപ് പ്രതികരിച്ചു. ഞങ്ങള്‍ ഇന്ത്യയോട് സംസാരിക്കുന്നുണ്ട്. ഞങ്ങള്‍ പാക്കിസ്ഥാനോട് സംസാരിക്കുന്നുണ്ട്. അവര്‍ ഇരുവരും വലിയ കുഴപ്പത്തിലാണെന്നും വൈറ്റ് ഹൗസില്‍ മാധ്യമങ്ങളുമായി സംസാരിക്കവെ ട്രംപ് വ്യക്തമാക്കി.

ആവശ്യം നിരസിച്ചു

ആവശ്യം നിരസിച്ചു

ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കുമെന്ന വാഗ്ദാനം കഴിഞ്ഞ മാസവും ട്രംപ് മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ഇരു രാജ്യങ്ങളും അത് നിരസിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങായി ഇന്ത്യ-ചൈന വിഷയത്തില്‍ .യുഎസ് ഇന്ത്യക്ക് ശക്തമായ പിന്തുണ അറിയിച്ചിരുന്നു. സംഭവത്തില്‍ 35 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി യുഎസ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു.

മൈക് പോംപിയോ

മൈക് പോംപിയോ

ഇതിനിടെ ലഡാക് സംഘര്‍ഷത്തില്‍ ചൈനീസ് സൈന്യത്തെ കുറ്റപ്പെടുത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ രംഗത്തെത്തി. പിപ്പീള്‍ ലിബറേഷന്‍ ആര്‍മിയാണ് ഇന്ത്യയുമായുള്ള അതിര്‍ത്തിയിലെ സംഘര്‍ഷം വര്‍ദ്ധിപ്പിച്ചത്. ദക്ഷിണ ചൈന കടലിനെ സൈനിക വല്‍ക്കരിക്കുകയും അവിടെ കൂടുതല്‍ പ്രദേശങ്ങള്‍ നിയമവിരുദ്ധമായി അവകാശപ്പെടുകയും ചെയ്യുന്നു. സുപ്രധാന കടല്‍പാതകളെ ഭീഷണിപ്പെടുത്തുവെന്നും പോംപിയോ പറഞ്ഞു.

 തെമ്മാടികൂട്ടം

തെമ്മാടികൂട്ടം

ചൈനീസ് കമ്മ്യൂണിസ്‌ററ് പാര്‍ട്ടിയെ തെമ്മാടികൂട്ടം എന്നായിരുന്നു മൈക്ക് പോംപിയോ വിശേഷിപ്പിച്ചത്. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ യുഎസ് നിരീക്ഷിച്ച് വരികയാണെന്നായിരുന്നു ഈ ആഴച്ച ആദ്യവാരം വൈറ്റ് ഹൗസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കേലി മക്എനാനി പറഞ്ഞത്. ചൈനയെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് യുഎസ് കോണ്‍ഗ്രസ് അംഗങ്ങളും വ്യക്തമാക്കി.

താല്‍പ്പതിലേറെ സൈനികര്‍

താല്‍പ്പതിലേറെ സൈനികര്‍

അതിനിടെ നാല്‍പ്പതിലേറെ ചൈനീസ് സൈനികരെ വധിച്ചതായി കേന്ദ്രമന്ത്രി വികെ സിംഗ് വ്യക്തമാക്കിയിരുന്നു. ഇന്ത്യക്ക് നഷ്ടമായതിന്റെ ഇരട്ടിയിലേറെ സൈനികരെ ചൈനക്ക് നഷ്ടമായി. എന്നാല്‍ ഇക്കാര്യം ചൈന മറച്ചുവെക്കുകയാണ്. ഗല്‍വവാനില്‍ ചൈനീസ് സൈനികരെ ഇ്ന്ത്യയും തടവിലാക്കിയിരുന്നുവെന്നും പിന്നീട് സൈനികരെ വിട്ടയക്കുകയായിരുന്നുവെന്നും വികെ സിംങ് പറഞ്ഞു.

English summary
Donald Trump is talking To both India and China to Resolve border Tension
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X