കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപ് ജൂനിയര്‍ വിവാഹമോചിതനാവുന്നു: അവസാനിപ്പിക്കുന്നത് 12 വര്‍ഷത്തെ വിവാഹജീവിതം!!

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടുംബത്തിൽ പൊട്ടിത്തെറി. ട്രംപിന്റെ മകന്റെ ഭാര്യയാണ് വിവാഹമോചനത്തിന ഹർജി നൽകിയിട്ടുള്ളത്. ട്രംപിന്റെ മൂത്ത മകൻ ട്രംപ് ജൂനിയറിന്റെ ഭാര്യ വനേസ ട്രംപാണ് ഹർജി സമർപ്പിച്ചതെന്ന് ഇരുവരും സംയുക്ത പ്രസ്താവനയിലാണ് വ്യക്തമാക്കിയിട്ടുള്ളത്. 2005ലാണ് മോഡലായിരുന്ന വനേസയെ ട്രംപ് ജൂനിയര്‍ വിവാഹം കഴിക്കുന്നത്. ഉഭയസമ്മത പ്രകാരമാണ് ഇരുവരും കോടതിയെ സമീപിച്ച് വിവാഹമോചനത്തിന് ഹര്‍ജി സമര്‍പ്പിച്ചിച്ചിട്ടുള്ളത്.

വിവാഹം കഴി‍ഞ്ഞ് 12 വര്‍ഷത്തിന് ശേഷം ഞങ്ങൾ വ്യത്യസ്ത വഴിയിൽ സഞ്ചരിക്കാൻ തീരൂമാനിച്ചതായും എപ്പോഴും പരസ്പര ബഹുമാനം ഉണ്ടായിരിക്കുമെന്നും ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്. അ‍ഞ്ച് മക്കളുണ്ടെന്നും മക്കൾക്കായിരുന്നു എപ്പോഴും മുൻഗണനയെന്നും ഇരുവരും വ്യക്തമാക്കി. പ്രസിഡന്റിന്റെ ബിസിനസ് സാമ്രാജ്യമായ ട്രംപ് ഓർഗനൈസേഷനാണ് പ്രസ്താവന പുറത്തിറക്കിയിട്ടുള്ളത്. എന്നാൽ ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ന്യൂയോർക്കിലെ കോടതിയെ സമീപിച്ച വനേസ ട്രംപ് വിവാഹ മോചനത്തിനുള്ള ഹർജി സമര്‍പ്പിക്കുകയായിരുന്നു.

2005ൽ വിവാഹിതരായ ട്രംപ് ജൂനിയർ- വനേസ ട്രംപ് ദമ്പതികൾക്ക് അ‍ഞ്ച് മക്കളാണുള്ളത്. എന്നാൽ വിവാഹമോചനത്തിനുള്ള കാരണം വ്യക്തമല്ല. ഇരുവരും തമ്മില്‍ പ്രശ്നങ്ങളുള്ളതായി ചൂണ്ടിക്കാണിച്ച് യുഎസ് ദിനപത്രം ന്യൂയോര്‍ക്ക് പോസ്റ്റ് നേരത്തെ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ട്രംപിന്റെ ബിസിനസ് സാമ്രാജ്യം നോക്കിനടത്തുന്ന ട്രംപ് ജൂനിയറിന്റെ നിരന്തര യാത്രകളെക്കുറിച്ചും സോഷ്യല്‍ മീഡിയ ഉപയോഗവും ചര്‍ച്ചയായിരുന്നു. ഇക്കാര്യങ്ങള്‍ തന്നെയാണ് വിവാഹ മോചനത്തിലേയ്ക്ക് നയിച്ചതെന്നും സൂചനകളുണ്ട്. 2017 ഫെബ്രുവരിയില്‍ ട്രംപ് ജൂനിയറിന് വന്ന ഭീഷണിക്കത്ത് തുറന്നതോടെ വനേസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കവറിലുണ്ടായിരുന്ന വെളുത്ത പൊടിയാണ് ഭീഷണിയായത്. എന്നാല്‍ ഇതിന് പ്രത്യേകിച്ച് ദോഷമൊന്നുമില്ലെന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തിരുന്നു. രണ്ട് വിവാഹമോചിതനായ ശേഷമാണ് ട്രംപ് മെലാനിയ ട്രംപിനെ വിവാഹം കഴിക്കുന്നത്. ട്രംപ് ജൂനിയറിന്റെ അമ്മയായ ഇവാനയാണ് ട്രംപിന്റെ ആദ്യഭാര്യ.

English summary
Donald Trump Jr.’s wife has filed for divorce. The reasons for the divorce filed Thursday in Manhattan Supreme Court were not clear. The divorce was listed as “uncontested,” indicating the split was amicable.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X