കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നിനും ട്രംപിനും കണക്കിന് കിട്ടി: നഴ്സറി കുട്ടികളെന്ന് റഷ്യ, തമ്മിലടിയും വാക്പോരും അവസാനിക്കും!

സമാധാനത്തിന് ആഹ്വാനം ചെയ്ത് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവാണ് രംഗത്തെത്തിയിട്ടുള്ളത്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ‍് ട്രംപിനെയും ഉത്തരകൊറിയന്‍ ഏകാധിപതിയെയും വിമര്‍ശിച്ച് റഷ്യ. ട്രംപും കിംഗ് ജോങ് ഉന്നും തമ്മിലുള്ള വാക്പോര് അവസാനമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് സമാധാനത്തിന് ആഹ്വാനം ചെയ്ത് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് രംഗത്തെത്തുന്നത്. പ്രശ്നങ്ങളെ വികാരപരമായി സമീപിക്കുകയല്ല വേണ്ടതെന്ന് ചൂണ്ടിക്കാണിച്ച റഷ്യന്‍ വിദേശകാര്യ മന്ത്രി ട്രംപും ഉന്നും തമ്മിലുള്ള വാഗ്വാദം നഴ്സറിക്കുട്ടികള്‍ തമ്മിലടിക്കുന്നതുപോലെയാണെന്നും ലവ്റോവ് പരിഹസിക്കുകയും ചെയ്തു.

അടുത്ത ഹൈഡ്രജന്‍ ബോംബ് പരീക്ഷണം പസഫിക് സമുദ്രത്തിലെന്ന പ്രഖ്യാപനവുമായി സെപ്തംബര്‍ 22ന് ഉത്തരകൊറിയ രംഗത്തെത്തിയിരുന്നു. പ്രകോപനം തുടര്‍ന്നാല്‍ ആക്രമിച്ച് നശിപ്പിക്കുമെന്ന യു​എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ മുന്നറിയിപ്പിന് പിന്നാലെയാണ് പസഫിക് സമുദ്രത്തില്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കുമെന്ന് ഉത്തരകൊറിയ വ്യക്തമാക്കിയത്. ഇതായിരുന്നു കിംഗ് ജോങ് ഉന്‍ ഒടുവില്‍ മുഴക്കിയ ഭീഷണി. ഇതുവരെ 15 ലധികം ആയുധ പരീക്ഷണങ്ങളാണ് ഉത്തരകൊറിയ നടത്തിയിട്ടുള്ളത്. ഇതില്‍ ആറെണ്ണം അണുവായുധ പരീക്ഷണങ്ങളായിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് പസഫിക് സമുദ്രത്തില്‍ അതീവ പ്രഹരശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കുമെന്ന് ഉത്തരകൊറിയ വ്യക്തമാക്കിയത്.

 ഉത്തരകൊറിയ മയപ്പെടുന്നു

ഉത്തരകൊറിയ മയപ്പെടുന്നു

തുടര്‍ച്ചയായ ആയുധ പരീക്ഷണങ്ങളും അമേരിക്കയെ പരസ്യമായി വെല്സുവിളിക്കുകയും ചെയ്യുന്ന കിം ജോങ് ഉന്നിന്‍റെ നീക്കത്തിനിടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധം ഉയരുന്നതോടെ ഉത്തരകൊറിയ ചര്‍ച്ചകള്‍ക്ക് തയ്യാറാവുമെന്ന് പ്രതീക്ഷിക്കുന്നതായി യു​എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ പ്രത്യാശ പ്രകടിപ്പിച്ചു.

 ഉന്നിന്‍റെ വെല്ലുവിളി

ഉന്നിന്‍റെ വെല്ലുവിളി

ഉത്തരകൊറിയയ്ക്ക് മേല്‍ അമേരിക്ക കൂടുതല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതോടെ യുഎസ് പ്രസിഡന്‍റിനെ പരസ്യമായി വെല്ലുവിളിച്ച കിംഗ് ജോഹ് ഉന്‍ ഭ്രാന്തനായ അമേരിക്കന്‍ വൃദ്ധനെന്നാണ് ട്രംപിനെ വിശേഷിപ്പിച്ചത്. അമേരിക്ക പ്രതീക്ഷിക്കുന്നതിനപ്പുറം അനുഭവിക്കേണ്ടിവരുമെന്ന താക്കീതും ഉന്‍ നല്‍കിയിരുന്നു.

 ഭ്രാന്ത് പിടിച്ച അമേരിക്കന്‍ വൃദ്ധന്‍

ഭ്രാന്ത് പിടിച്ച അമേരിക്കന്‍ വൃദ്ധന്‍


ഉത്തരകൊറിയ‍യ്ക്ക് കൂടുതല്‍ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനുള്ള കരാറില്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചതോടെ ട്രംപ് ഭ്രാന്ത് പിടിച്ച അമേരിക്കന്‍ വൃദ്ധനാണെന്ന വിശേഷണവുമായി ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ് ജോങ് ഉന്‍ രംഗത്തെത്തിയിരുന്നു.

 പസഫിക് സമുദ്രത്തില്‍ ഹൈഡ്രജന്‍ ബോംബ്

പസഫിക് സമുദ്രത്തില്‍ ഹൈഡ്രജന്‍ ബോംബ്


അടുത്ത ഹൈഡ്രജന്‍ ബോംബ് പരീക്ഷണം പസഫിക് സമുദ്രത്തിലെന്ന പ്രഖ്യാപനവുമായി സെപ്തംബര്‍ 22ന് ഉത്തരകൊറിയ രംഗത്തെത്തിയിരുന്നു. പ്രകോപനം തുടര്‍ന്നാല്‍ ആക്രമിച്ച് നശിപ്പിക്കുമെന്ന യു​എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ മുന്നറിയിപ്പിന് പിന്നാലെയാണ് പസഫിക് സമുദ്രത്തില്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കുമെന്ന് ഉത്തരകൊറിയ വ്യക്തമാക്കിയത്. വിദേശകാര്യമന്ത്രി റി യോങ് ഹോയാണ് ഏറ്റവും ശക്തിയേറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കാന്‍ ആലോചനകള്‍ നടക്കുന്നതായി വ്യക്തമാക്കിയത്. ന്യൂയോര്‍ക്കില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോടായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍. ശക്തിയേറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഞങ്ങളുടെ നേതാവാണെന്നുമാണ് ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി ചൂണ്ടിക്കാണിക്കുന്നത്.

 ഉത്തരകൊറിയയ്ക്ക് മേല്‍ ഉപരോധം

ഉത്തരകൊറിയയ്ക്ക് മേല്‍ ഉപരോധം


ഉത്തരകൊറിയയ്ക്ക് മേല്‍ കൂടുതല്‍ സാമ്പത്തിക ഉപരോധം ഏ‍ര്‍പ്പെടുത്താനുള്ള യുഎസ് ഉത്തരവില്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. ആണവായുധങ്ങള്‍ നിര്‍മിക്കുന്നതിന് ഉത്തരകൊറിയയെ സഹായിക്കുന്ന സാമ്പത്തിക സ്രോതസ്സുകള്‍ ഇല്ലാതാക്കുകയാണ് പുതിയ സാമ്പത്തിക ഉപരോധം വഴി ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്. ​എന്നാല്‍ ട്രംപ് ഭരണകൂടത്തിന്‍റെ നീക്കത്തിനെതിരെ രംഗത്തെത്തിയ ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ് ജോങ് ഉന്‍ അമേരിക്കയെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുന്നു. ഭ്രാന്ത് പിടിച്ച യുഎസ് വൃദ്ധനാണ് ട്രംപെന്ന് ആരോപിച്ച ഉന്‍ ട്രംപ് പ്രതീക്ഷിക്കുന്നതിനേക്കാള്‍ അധികമായിരിക്കും അനുഭവിക്കേണ്ടിവരികയെന്ന മുന്നറിയിപ്പും നല്‍കുന്നു. ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി കെസിഎന്‍എയാണ് കിം ജോങ് ഉന്നിന്‍റെ പ്രസ്താവന പുറത്തുവിട്ടത്.

 യു​എസ് ട്രഷറിയ്ക്ക് അധികാരം

യു​എസ് ട്രഷറിയ്ക്ക് അധികാരം

ഉത്തരകൊറിയയുമായി ഇടപാടുകളുള്ള സ്ഥാപനങ്ങളില്‍ നിന്ന് ബന്ധമൊഴിവാക്കാന്‍ യുഎസ് ട്രഷറിയ്ക്ക് അധികാരം നല്‍കുന്നതാണ് ട്രംപ് ഒപ്പുവച്ച പുതിയ ഉത്തരവ്. ഉത്തരകൊറിയയുമായുള്ള എല്ലാത്തരത്തിലുമുള്ള സാമ്പത്തിക ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ ചൈനീസ് സെന്‍ട്രല്‍ ബാങ്ക് മറ്റ് ചൈനീസ് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ട്രംപ് ചൂണ്ടിക്കാണിക്കുന്നു. വ്യാഴാഴ്ചയാണ് ട്രംപ് ഉത്തരവില്‍ ഒപ്പുവച്ചത്.

ആണവായുധ പരീക്ഷണം

ആണവായുധ പരീക്ഷണം

മാരക പ്രഹരശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് വിജയകരമായി പരീക്ഷിച്ചതായി ഉത്തരകൊറിയ സെപ്തംബര്‍ നാലിന് വ്യക്തമാക്കിയിരുന്നു. ഉത്തരകൊറിയ ഏറ്റവും ഒടുവില്‍ പരീക്ഷിച്ച ഹാസ്വോങ് 14 ല്‍ ഈ ഹൈഡ്രജന്‍ ബോംബ് ഘടിപ്പിക്കാന്‍ കഴിയുമെന്നും ഉത്തരകൊറിയ അവകാശവാദമുന്നയിച്ചിരുന്നു. ഉത്തരകൊറിയ നടത്തുന്ന ആറാമത്തെ അണുവായുധ പരീക്ഷണമാണ് ഞായറാഴ്ച നടന്നത്. ട്രംപ് യുഎസ് പ്രസിഡന്‍റായ ശേഷമുള്ള ആദ്യത്തെ അണുവായുധ പരീക്ഷണം കൂടിയാണിത്.

English summary
Russian foreign minister Sergei Lavrov has likened the war of words between US President Donald Trump and North Korean leader Kim Jong Un to a kindergarten fight between children.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X