കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിംഗപ്പൂര്‍ എവിടെയാണ്? ട്രംപ്-കിം കൂടിക്കാഴ്ച്ച ഗൂഗിളില്‍ തിരഞ്ഞ് അമേരിക്കക്കാര്‍!!

സിംഗപ്പൂര്‍ എവിടെയാണെന്ന് ഗൂഗിളില്‍ തിരഞ്ഞ് അമേരിക്കക്കാര്‍

Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ച്ച സിംഗപ്പൂരില്‍ വിജയകരമായി നടന്നു കവിഞ്ഞു. ലോകം ഈ കൂടിക്കാഴ്ച്ചയെ വളരെ ആകാംഷയോടെയാണ് കണ്ടിരുന്നത്. അതേസമയം അമേരിക്കക്കാര്‍ ഇതിനെ എങ്ങനെയാണ് കണ്ടതെന്ന് രസകരമായ കാര്യമാണ്. വിവിധ രീതിയിലാണ് അവര്‍ ഇതിന് വേണ്ടി ഗൂഗിളില്‍ സെര്‍ച്ച് ചെയ്തത്. ഏറ്റവും രസകരമായത് സിംഗപ്പൂര്‍ എവിടെയാണെന്നാണ് അമേരിക്കക്കാര്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്തത്. സോഷ്യല്‍ മീഡിയ ഈ ചോദ്യത്തെ ട്രോളിയിട്ടുണ്ട്. ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച്ച നടക്കുന്ന സ്ഥലം ഏതാണെന്ന് പോലും അറിയാത്തവര്‍ ഉണ്ടെന്നാണ് ഇത് തെളിയിക്കുന്നത്.

1

ഗൂഗിള്‍ ട്രെന്‍ഡ്‌സില്‍ ഈ ചോദ്യമാണ് ഏറ്റവുമധികം മുന്നിട്ട് നില്‍ക്കുന്നത്. ഇതിനേക്കാള്‍ രസകരമായ പല ചോദ്യങ്ങളും ഇതിനൊപ്പം ഗൂഗിള്‍ ട്രെന്‍ഡ്‌സില്‍ ഇടംപിടിച്ചിട്ടുണ്ട്. അമേരിക്കക്കാര്‍ക്ക് സിംഗപ്പൂര്‍ എവിടെയാണെന്ന് പോലും അറിയില്ലേ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. അതേസമയം ഉത്തരകൊറിയ എവിടെയാണെന്നാണ് മറ്റൊരു ചോദ്യം. സിംഗപ്പൂര്‍ ഒരു സ്വതന്ത്ര രാജ്യമാണോ അതല്ലെങ്കില്‍ ചൈനയുടെയോ ജപ്പാന്റെയോ ഭാഗമാണോ എന്നതാണ് രസകരമായ ചില ചോദ്യങ്ങള്‍. എല്ലാ ചോദ്യങ്ങളും സിംഗപ്പൂരിനെ കുറിച്ചുള്ളതല്ല എന്നതും അദ്ഭുതപ്പെടുത്തുന്ന കാര്യമാണ്.

2

കിം ജോങ് ഉന്നിന്റെ ഉയരമെത്ര എന്ന ചോദ്യമാണ് ട്രെന്‍ഡിങിലുള്ള മറ്റൊരു ചോദ്യം. കിം ഇംഗ്ലീഷ് സംസാരിക്കുമോയെന്ന ചോദ്യവും ട്രെന്‍ഡിങിലുണ്ട്. ട്രംപിന്റെ ഉയരമെത്ര എന്ന് വരെ അമേരിക്കക്കാര്‍ ചോദിച്ചിട്ടുണ്ട് എന്നതാണ് രസകരമായ വസ്തുത. അതേസമയം ഇരുവരും തമ്മിലുള്ള ചര്‍ച്ച നല്ല രീതിയില്‍ അവസാനിക്കുമോ എന്നല്ല സെര്‍ച്ച് ചെയ്തവര്‍ ഉദ്ദേശിച്ചതെന്നാണ് വ്യക്തമാക്കുന്നത്. മറിച്ച് ഇരുവരെയും കുറിച്ചുള്ള വ്യക്തിപരമായ കാര്യങ്ങളാണ് ഇവര്‍ കൂടുതലായും സെര്‍ച്ച് ചെയ്തത്. ചിലര്‍ ഹിലരി ക്ലിന്റണ്‍ പ്രസിഡന്റാവുകയാണെങ്കില്‍ ഉത്തരകൊറിയയുമായി ചര്‍ച്ച ഒരിക്കലും ഉണ്ടാവില്ലെന്ന് പരിഹസിച്ചിട്ടുണ്ട്.

കോണ്‍ഗ്രസിലെ വാക്‌പോര് തീര്‍ക്കാന്‍ നേതൃത്വം... സോഷ്യല്‍ മീഡിയ വിലക്ക്, പരസ്യ പ്രസ്താവനയും നടക്കില്ലകോണ്‍ഗ്രസിലെ വാക്‌പോര് തീര്‍ക്കാന്‍ നേതൃത്വം... സോഷ്യല്‍ മീഡിയ വിലക്ക്, പരസ്യ പ്രസ്താവനയും നടക്കില്ല

രാഹുലിനെ വലിച്ച് കീറി സോഷ്യല്‍ മീഡിയ... കൊക്കകോളയും മക്‌ഡൊണാള്‍ഡ്‌സും എട്ടിന്റെ പണി തന്നു!!രാഹുലിനെ വലിച്ച് കീറി സോഷ്യല്‍ മീഡിയ... കൊക്കകോളയും മക്‌ഡൊണാള്‍ഡ്‌സും എട്ടിന്റെ പണി തന്നു!!

English summary
Where Is Singapore? Americans Ask Google As Donald Trump Meets Kim Jong Un
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X