കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതിയില്‍ വീണ്ടും ട്രംപ് വീണു, പെനിസില്‍വാനിയയിലെ ഫലത്തില്‍ മാറ്റമില്ല, പിന്‍മാറാതെ ട്രംപ്!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കാനായുള്ള ഡൊണാള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി. പെന്നിസില്‍വാനിയയില്‍ വിജയം ബൈഡനാണെന്ന് സര്‍ട്ടിഫിക്കേഷന്‍ നല്‍കാനുള്ള എതിര്‍ത്ത് കൊണ്ടുള്ള ട്രംപിന്റെ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. ട്രംപ് വാദത്തെ ഒരു ജഡ്ജി പോലും അംഗീകരിച്ചില്ല. സുപ്രീം കോടതിയിലെ മൂന്ന് ജഡ്ജിമാരെയും ട്രംപ് നിയമിച്ചതാണ്. അതേസമയം ട്രംപ് കൂടുതല്‍ നിയമപ്പോരാട്ടത്തിന് ഒരുങ്ങുകയാണ്. എന്നാല്‍ ഇവ ജയം നേടാനുള്ള സാധ്യത തീര്‍ത്തും കുറവാണ്.

1

പല സംസ്ഥാനങ്ങളിലായി ട്രംപും അദ്ദേഹത്തിന്റെ ക്യാമ്പയിന്‍ ടീമും സഖ്യകക്ഷികളും ഹര്‍ജികള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഇതില്‍ പലതും കോടതി തള്ളിയതാണ്. ബൈഡനോടുള്ള തോല്‍വി ഇതുവരെ ട്രംപ് അംഗീകരിച്ചിട്ടില്ല. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്നാണ് ട്രംപ് ആരോപിക്കുന്നത്. നേരത്തെ ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ കോണ്‍ഗ്രസ് അംഗം മൈക്ക് കെല്ലി പെനിസില്‍വാനിയയിലെ മെയില്‍ ഇന്‍ ബാലറ്റ് വോട്ടുകളെ ചോദ്യം ചെയ്തിരുന്നു. പെനിസില്‍വാനിയയില്‍ ബൈഡനാണ് ജയിച്ചത്. എന്നാല്‍ വലിയ സംസ്ഥാനമായത് കൊണ്ട് ഇവിടെ തോല്‍വി സമ്മതിക്കാന്‍ ട്രംപിന് താല്‍പര്യമില്ല.

നേരത്തെ സംസ്ഥാനങ്ങളിലെ സുപ്രീം കോടതികള്‍ ഹര്‍ജികള്‍ തള്ളിയതോടെ ദേശീയ സുപ്രീം കോടതിയിലേക്ക് കേസുകള്‍ ഓരോന്നായി ട്രംപ് കൊണ്ടുവന്നിരുന്നു. തിരഞ്ഞെടുപ്പ് വിജയം പ്രഖ്യാപിക്കുന്നത് തടയണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം. അതേസമയം ഈ ഹര്‍ജികള്‍ അവസാനിപ്പിക്കുകയാണെന്ന് കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് വിധിക്കെതിരെയുള്ള ഹര്‍ജിയില്‍ ഇടപെടാനാവില്ലെന്നും കോടതി അറിയിച്ചു. അതേസമയം കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാവുമെന്നാണ് ട്രംപ് കരുതിയത്. രണ്ടായിരത്തില്‍ ഫ്‌ളോറിഡയില്‍ ജോര്‍ജ് ബുഷ് വെറും 537 വോട്ടിന് മാത്രമാണ് മുന്നിലുണ്ടായിരുന്നത്. ആ തിരഞ്ഞെടുപ്പില്‍ ഫ്‌ളോറിഡയില്‍ വീണ്ടും വോട്ടെണ്ണല്‍ വേണ്ടെന്ന് കോടതി വിധിച്ചിരുന്നു.

അന്ന് കോടതിയുടെ തീരുമാനമാണ് ബുഷിനെ വിജയിപ്പിച്ചത്. അത് വലിയ വിവാദവുമായിരുന്നു. സംസ്ഥാന തലത്തിലുള്ള വോട്ടെണ്ണല്‍ നടന്നിരുന്നെങ്കില്‍ ഒരുപക്ഷേ ബുഷ് തോറ്റു പോകുമായിരുന്നു. ഒമ്പത് ജഡ്ജിമാരില്‍ അഞ്ച് പേര്‍ വോട്ടെണ്ണല്‍ വേണ്ടെന്നും നാല് പേര്‍ വേണമെന്നും തീരുമാനിച്ച ഹര്‍ജിയായിരുന്നു അത്. അതേസമയം താന്‍ തന്നെ പ്രസിഡന്റായി തുടരുമെന്ന് ട്രംപ് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ജയിച്ചത് താനാണെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത ആഴ്ച്ച യുഎസ്സിലെ തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. അത് കഴിഞ്ഞാല്‍ ട്രംപിന് അധികാരത്തില്‍ നിന്ന് ഇറങ്ങേണ്ടി വരും.

Recommended Video

cmsvideo
US federal court canceled trump's h1b visa policy | Oneindia Malayalam

English summary
donald trump legal suit rejected by supreme court, jeo biden won pennsylvania
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X