കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടില്ലേഴ്‌സനെ മാത്രമല്ല മക്മാസ്റ്ററെയും ട്രംപ് പുറത്താക്കും, പകരക്കാരെ തിരഞ്ഞ് വെെറ്റ്ഹൗസ്!

ട്രംപിനോട് അടുപ്പമുള്ള അഞ്ചുപേര്‍ക്ക് മാത്രമാണ് ഇക്കാര്യം അറിയാവുന്നത്

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനെ പുറത്താക്കിയതിന് ശേഷം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ പുറത്താക്കലിന് തയ്യാറെടുക്കുന്നു. ഇത്തവണ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്ആര്‍ മക്മാസ്റ്ററെയാണ് പുറത്താക്കാന്‍ ഒരുങ്ങുന്നത്. മക്മാസ്റ്ററെ പുറത്താക്കുന്നതിന്റെ ഭാഗമായി ട്രംപ് പകരക്കാരെ തിരഞ്ഞു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ടില്ലേഴ്‌സനെ പുറത്താക്കുന്ന തീരുമാനം ഉടനുണ്ടാകില്ലെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണെ പുറത്താക്കി!! യുഎസിൽ തിരക്കിട്ട നീക്കങ്ങൾയുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണെ പുറത്താക്കി!! യുഎസിൽ തിരക്കിട്ട നീക്കങ്ങൾ

1

അതേസമയം ട്രംപിനോട് അടുപ്പമുള്ള അഞ്ചുപേര്‍ക്ക് മാത്രമാണ് ഇക്കാര്യം അറിയാവുന്നത്. യുഎന്നിലെ യുഎസ് അംബാസിഡര്‍ ജോണ്‍ ബോള്‍ട്ടന്‍. ദേശീയ സുരക്ഷാ കൗണ്‍സില്‍ ചീഫ് ഓഫ് സ്റ്റാഫ് കീത്ത് കെല്ലോഗ് എന്നിവരെയാണ് ട്രംപ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. എന്നാല്‍ ഈ വാര്‍ത്തയോട് ട്രംപുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല. നേരത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണെ പുറത്താക്കിയത് വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് ഇപ്പോള്‍ ഈ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. മക്മാസ്റ്ററെ നാണം കെടുത്തി പുറത്താക്കേണ്ടെന്നാണ് ട്രംപ് തീരുമാനിച്ചിരിക്കുന്നത്. നല്ല പകരക്കാരെ കിട്ടുന്നത് വരെ കാത്തിരിക്കാനും ട്രംപ് തീരുമാനിച്ചിട്ടുണ്ട്.

2

നേരത്തെ മക്മാസ്റ്റര്‍ കാര്‍ക്കശ്യക്കാരനാണെന്നും അദ്ദേഹത്തിന്റെ നടപടികള്‍ ഒരുപാട് ദൈര്‍ഘ്യമേറിയതും പ്രസക്തിയില്ലാത്തതുമാണെന്ന് ട്രംപ് വിമര്‍ശിച്ചിരുന്നു. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലിയോട് മക്മാസ്റ്ററെ മാറ്റണമെന്ന് നേരത്തെ ട്രംപ് പറഞ്ഞിരുന്നു. അതേസമയം ട്രംപിന്റെ ഭരണകാലത്തെ രണ്ടാമത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് മക്മാസ്റ്റര്‍. അതിന് മുന്‍പ് ഉണ്ടായിരുന്നു മൈക്കല്‍ ഫ്‌ളിന്നിനെ റഷ്യന്‍ ബന്ധത്തിന്റെ പേരില്‍ പിരിച്ചുവിടുകയായിരുന്നു.

നീലച്ചിത്ര നടിയുമായുള്ള രഹസ്യ ബന്ധത്തിന് വില 84 ലക്ഷം!! ആ പണം തിരിച്ചുകൊടുക്കാമെന്ന് നടി... എന്തിന്?നീലച്ചിത്ര നടിയുമായുള്ള രഹസ്യ ബന്ധത്തിന് വില 84 ലക്ഷം!! ആ പണം തിരിച്ചുകൊടുക്കാമെന്ന് നടി... എന്തിന്?

പഞ്ചാബി പോപ്പ് ഗായകൻ ദലേർ മെഹന്ദി ഇനി അഴിക്കുള്ളിൽ! രണ്ട് വർഷം തടവ് ശിക്ഷ...പഞ്ചാബി പോപ്പ് ഗായകൻ ദലേർ മെഹന്ദി ഇനി അഴിക്കുള്ളിൽ! രണ്ട് വർഷം തടവ് ശിക്ഷ...

English summary
donald trump likely remove national security adviser mcmaster
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X