കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎഎയും എന്‍ആര്‍സിയും ട്രംപ്-മോദി ചര്‍ച്ചയില്‍: മതസ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് വൈറ്റ്ഹൗസ്!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഇന്ത്യ സന്ദര്‍ശനത്തിനിടെ പൗരത്വ നിയമഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച പ്രശ്നങ്ങളും ഉന്നയിക്കാന്‍ ഡൊണാള്‍ഡ് ട്രംപ്. രാജ്യത്ത് പൗരത്വനിയമഭേദഗതി, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണിത്. വെള്ളിയാഴ്ച വൈറ്റ് ഹൗസാണ് ഇക്കാര്യം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. അതേ സമയം ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യങ്ങളെയും സ്ഥാപനങ്ങളെയും അമേരിക്ക ബഹുമാനിക്കുന്നു. അവ മുറുകെപ്പിടിക്കാന്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നത് തുടരുമെന്നും വൈറ്റ്ഹൗസ് കൂട്ടിച്ചേര്‍ത്തു. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം.

ട്രംപ് ഏതിലെന്ന് തിരിച്ചറിയാനാകില്ല; ഇന്ത്യയിലെത്തിയത് മിസൈലും പോലും തൊടാത്ത 5 ഹെലികോപ്റ്ററുകള്‍ട്രംപ് ഏതിലെന്ന് തിരിച്ചറിയാനാകില്ല; ഇന്ത്യയിലെത്തിയത് മിസൈലും പോലും തൊടാത്ത 5 ഹെലികോപ്റ്ററുകള്‍

ഇന്ത്യാ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പൗരത്വ നിയമഭേദഗതിയെക്കുറിച്ചോ ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ചോ സംസാരിക്കുമോ എന്ന ചോദ്യത്തിനാണ് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥന്റെ പ്രതികരണം. ട്രംപ് ഭരണകൂടത്തെ സംബന്ധിച്ച് മതസ്വാതന്ത്ര്യം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. അതുകൊണ്ട് ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഇരു രാജ്യങ്ങളുടേയും ജനാധിപത്യ പാരമ്പര്യത്തെക്കുറിച്ച് മോദിയുമായും പരസ്യമായും ട്രംപ് സംസാരിക്കുമെന്നാണ് വൈറ്റ് ഹൗസ് ചൂണ്ടിക്കാണിക്കുന്നത്. പ്രത്യേകിച്ചും മത സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരിക്കും ട്രംപ് ഉന്നയിക്കുക.

trump-and-modi1

"പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചക്കിടെ ട്രംപ് പൗരത്വനിയമവും ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. മതന്യൂനപക്ഷങ്ങളോടുള്ള ആദരവ് കാത്തുസൂക്ഷിച്ച് ഇന്ത്യ ജനാധിപത്യ പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കുമെന്നും കരുതുന്നു." ഉദ്യോഗസ്ഥന്‍ പറയുന്നു.

മതസ്വാതന്ത്ര്യത്തിന് പുറമേ മതന്യൂനപക്ഷങ്ങളെ ബഹുമാനിക്കുന്നതിനും എല്ലാ മതങ്ങളെയും തുല്യരായി പരിഗണിക്കുന്നതിനും ഇന്ത്യന്‍ ഭരണഘടനയില്‍ ഇടമുണ്ട്. ഇത് പ്രധാനപ്പെട്ട വിഷയമാണെന്നും ഇക്കാര്യം ട്രംപ്- മോദി കൂടിക്കാഴ്ചയില്‍ ഉന്നയിക്കപ്പെടുമെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറയുന്നു. ശക്തമായ ജനാധിപത്യ അടിത്തറയുള്ള ഇന്ത്യ മത, ഭാഷ, സാംസ്കാരിക വൈവിധ്യങ്ങളാല്‍ സമ്പന്നവുമാണ്. വാസ്തവത്തില്‍ നാല് സുപ്രധാന മതങ്ങളുടെ ജന്മസ്ഥലം കൂടിയാണ് ഇന്ത്യയെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

ഇന്ത്യ മത ന്യൂനപക്ഷങ്ങള്‍ക്ക് പ്രാധാന്യമുറപ്പാക്കുന്നതിന് മുന്‍ഗണന നല്‍കുമെന്നാണ് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള പ്രസംഗത്തില്‍ മോദി ചൂണ്ടിക്കാണിച്ചത്. രാജ്യത്ത് നിയമത്തിന് കീഴില്‍ എല്ലാവര്‍ക്കും തുല്യ പരിഗണന ലഭിക്കുന്നതിനും മത സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ലോകം ഉറ്റുനോക്കുന്നതെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ക്കുന്നു.

English summary
Donald Trump likely to discuss CAA, NRC with Narendra Modi during India visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X