കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊട്ടിത്തെറിച്ച് ട്രംപ്, വാര്‍ത്താസമ്മേളനം നിര്‍ത്തി, മാധ്യമപ്രവര്‍ത്തകയോട് തട്ടിക്കയറി, കാരണം ഇതാണ്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: കൊറോണ വൈറസ് വിശദാംശങ്ങള്‍ സംസാരിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഡൊണാള്‍ഡ് ട്രംപ്. ഏഷ്യന്‍ അമേരിക്കന്‍ റിപ്പോര്‍ട്ടര്‍ ചോദിച്ച ഒരു ചോദ്യം ട്രംപിനെ ചൊടിപ്പിച്ചിരിക്കുകയാണ്. വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുകയും ചെയ്തു. അദ്ദേഹം. ഇത്രയേറെ മരണനിരക്ക് ഉണ്ടായിട്ടും എന്തുകൊണ്ടാണ് യുഎസ് മറ്റ് രാജ്യങ്ങളേക്കാള്‍ മികച്ച പ്രതിരോധ പ്രവര്‍ത്തനമാണ് നടത്തിയതെന്ന് ട്രംപ് അവകാശപ്പെടുന്നതെന്നാണ് സിബിഎസ് ന്യൂസിന്റെ റിപ്പോര്‍ട്ടറായ വെയിജിയ ജിയാംഗ് ചോദിച്ചത്. ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ നടത്തിയത് യുഎസ്സാണെന്ന വാദം വീണ്ടും ഉയര്‍ത്തുന്നതിന്റെ കാര്യവും ജിയാംഗിന്റെ ചോദ്യത്തില്‍ ഉണ്ടായിരുന്നു. അപ്രതീക്ഷിതമായ ചോദ്യത്തില്‍ ട്രംപ് ശരിക്കും രോഷാകുലനാവുകയായിരുന്നു.

1

ട്രംപ് ഈ റിപ്പോര്‍ട്ടറുമായി വലിയ വാക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയുമുണ്ടായി. എന്നോടല്ല, ചൈനയോട് പോയി ചോദിക്ക് എന്നായിരുന്നു മറുപടി. അതേസമയം ട്രംപിന്റെ മറുപടികളിലെല്ലാം വംശീയ പരാമര്‍ശങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ടായിരുന്നു. അമേരിക്കക്കാര്‍ നിരന്തരം മരിച്ച് കൊണ്ടിരിക്കുന്ന ഈ സമയത്ത് ഇതൊരു ആഗോള മത്സരമായി എങ്ങനെയാണ് മാറുന്നതെന്ന് റിപ്പോര്‍ട്ട് ചോദിച്ചു. അമേരിക്കക്കാര്‍ക്ക് എല്ലായിടത്തും വെച്ച് മരണം സംഭവിക്കുന്നുണ്ട്. ഈ ചോദ്യം നിങ്ങള്‍ ചൈനയോടാണ് ചോദിക്കേണ്ടത്. എന്നോട് ഇക്കാര്യം ചോദിക്കേണ്ടെന്നും ട്രംപ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ജിയാംഗ് ചൈനയില്‍ ജനിച്ച് വെസ്റ്റ് വിര്‍ജീനിയയില്‍ വളര്‍ന്ന യുവതിയാണ്.

ഇതിന് കിടിലന്‍ മറുപടിയും ഇവരില്‍ നിന്നുണ്ടായിട്ടുണ്ട്. എന്നോട് മാത്രമായിട്ട് ഇക്കാര്യം പറയുന്നത് എന്തിനാണെന്നായിരുന്നു ജിയാംഗിന്റെ ചോദ്യം. തന്റെ ചൈനീസ് വംശീയതയെയാണ് നിങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇത്തരം മോശം ചോദ്യങ്ങള്‍ ഉന്നയിക്കുന്ന ആരോടും ഇതേ മറുപടിയാണ് താന്‍ നല്‍കുകയെന്നും ട്രംപ് ചോദിച്ചു. ഇതൊരു മോശം ചോദ്യമായിരുന്നില്ലെന്നും അവര്‍ പറഞ്ഞു. ഉടന്‍ തന്നെ അടുത്ത മാധ്യമപ്രവര്‍ത്തകനോട് ചോദ്യം ചോദിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജിയാംഗ് അവരുടെ ചോദ്യം പൂര്‍ത്തിയാക്കട്ടെയെന്നായിരുന്നു സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍ കെയ്റ്റ്‌ലാന്‍ കോളിന്‍സ് പറഞ്ഞത്.

പിന്നീട് അടുത്തയാളോട് ചോദ്യം ഉന്നയിക്കാന്‍ പറഞ്ഞെങ്കിലും അവരും നിരസിച്ചു. ഇതോടെയാണ് ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയത്. സിഎന്‍എന്‍ അടക്കമുള്ളവര്‍ ട്രംപിന്റെ ഉത്തരത്തില്‍ വംശീയത നിറഞ്ഞ് നില്‍ക്കുന്നതായി കുറ്റപ്പെടുത്തി. ഇവര്‍ വൈറ്റ് ഹൗസ് പ്രതിനിധികളായത് കൊണ്ട് ട്രംപ് ശരിക്കും പ്രതിക്കൂട്ടിലാണ്. സോഷ്യല്‍ മീഡിയയിലും ഇവര്‍ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. സ്റ്റാന്‍ഡ് വിത്ത് വെയ്ജിയ ജിയാംഗ് എന്ന ഹാഷ്ടാഗും ട്രെയിന്‍ഡിംഗിലുണ്ട്. ഹോളിവുഡ് താരങ്ങള്‍ അടക്കം ഇവരെ പിന്തുണച്ചിട്ടുണ്ട്. ട്രംപ് മുമ്പ് അവഹേളിച്ച ഏപ്രില്‍ റയാന്‍ എന്ന മാധ്യമപ്രവര്‍ത്തകയും ഇവരെ പിന്തുണച്ചു.

English summary
donald trump lock horns with reporter faces social media wrath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X