പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല
വാഷിങ്ടണ്‍: അമേരിക്ക-ഇസ്രായേല്‍ സഖ്യത്തിന് എതിരേയുള്ള ഇറാന്റെ പ്രത്യാക്രമണത്തിന്റെ ശക്തി ലോകത്തെ പ്രതിരോധ വിദഗ്ധരെപ്പോലും അമ്പരപ്പിച്ചുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന് ഇത്രത്തോളം കടുത്ത രീതിയില്‍ ഗള്‍ഫ് രാജ്യങ്ങളെയും മേഖലയിലെ ഊര്‍ജ്ജ കേന്ദ്രങ്ങളെയും ലക്ഷ്യം വെക്കുമെന്ന് ആരും കരുതിയിരുന്നില്ലെന്ന് വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം സമ്മതിച്ചു.
യുഎസ്-ഇസ്രായേല്‍ സൈനിക നീക്കത്തിന് ശേഷം അയല്‍ രാജ്യങ്ങള്‍ക്കും എണ്ണ ശുദ്ധീകരണ ശാലകള്‍ക്കും നേരെ ഇറാന് തിരിയുമെന്ന് വലിയ വിദഗ്ധര്‍ക്കു പോലും പ്രവചിച്ചിക്കാന് കഴിഞ്ഞില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഡ്രോണുകളും മിസൈലുകളും സമുദ്ര മൈനുകളും ഉപയോഗിച്ച് ഇറാന് കപ്പല്‍ പാതകളെയും സൈനിക കേന്ദ്രങ്ങളെയും ആക്രമിക്കുന്നത് മേഖലയില്‍ വലിയ ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ ആഗോള വിപണിയിലെ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും വലിയൊരു സഞ്ചാര പാതയായ ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സഹായം തേടുകയാണ് അമേരിക്ക. അതേസമയം തന്നെ ഇറാന് അധികൃതര്‍ വാഷിങ്ടണുമായി നയതന്ത്ര ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇറാന് ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കുന്നില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഭരണാധികാരികള്‍ സായുധരാണെന്നും പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ അതിക്രൂരമായ അടിച്ചമര്‍ത്തലുകളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുദ്ധ സാഹചര്യം രൂക്ഷമായതിനെത്തുടര്‍ന്ന് മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന ചൈന സന്ദര്‍ശനം ഒരു മാസത്തേക്ക് നീട്ടിവെച്ചതായും ട്രംപ് അറിയിച്ചു. രാജ്യത്ത് യുദ്ധം നടക്കുമ്പോള്‍ താന്‍ ഇവിടെ ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതുകൂടാതെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ചൈനയുടെ സഹായവും അമേരിക്ക തേടിയിട്ടുണ്ട്.
ഇതിനിടെ, അമേരിക്ക ആക്രമിച്ച ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് ഇറാനിയന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ സന്ദര്‍ശിച്ചു. അവിടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കും എണ്ണ വിതരണ ശൃംഖലയ്ക്കും അമേരിക്കന്‍ ആക്രമണത്തില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യത്തില്‍ അമേരിക്കയോടൊപ്പം സഹകരിക്കാന്‍ വിസമ്മതിച്ച ബ്രിട്ടന് ഉള്‍പ്പെടെയുള്ള പാശ്ചാത്യ സഖ്യകക്ഷികള്‍ക്കെതിരെ ട്രംപ് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. യൂറോപ്യന്‍ പങ്കാളികളില്‍ നിന്നുള്ള പ്രതികരണം തന്നെ ആശ്ചര്യപ്പെടുത്തി. വര്‍ഷങ്ങളായി അമേരിക്ക സംരക്ഷണം നല്കുന്ന രാജ്യങ്ങള്‍ നിര്‍ണായക ഘട്ടത്തില്‍ പിന്നോട്ട് പോകുന്നത് തന്നെ നിരാശനാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ട്രംപിന്റെ സമ്മര്‍ദം വകവയ്ക്കാതെ ഗള്‍ഫില്‍ നാവിക പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കേണ്ടതില്ലെന്നാണ് യൂറോപ്യന്‍ യൂണിയന്റെ തീരുമാനം. യൂറോപ്യന്‍ യൂണിയന്റെ നിലപാട് അമേരിക്കയെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ചില രാജ്യങ്ങള്‍ സഖ്യത്തില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചേക്കാമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ഇതിനിടെ ഇറാന് റെവല്യൂഷണറി ഗാര്‍ഡിനെയും ഹിസ്ബുള്ളയെയും ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ലോകരാജ്യങ്ങളെ പ്രേരിപ്പിക്കണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് തങ്ങളുടെ നയതന്ത്രജ്ഞര്‍ക്ക് കര്‍ശന നിര്‍ദേശം നല്കി.
മേഖലയില്‍ യുദ്ധം രൂക്ഷമാകുന്നതിനിടെ ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ ഇറാന്റെ ഭാഗത്തുനിന്ന് ശക്തമായ ആക്രമണമുണ്ടായി. മൂന്ന് ഡ്രോണുകളും നാല് റോക്കറ്റുകളും ഉപയോഗിച്ച് നടത്തിയ ഈ ആക്രമണത്തില്‍ ഒരു ഡ്രോണ്‍ എംബസി വളപ്പിനുള്ളില്‍ വീണു തകര്‍ന്നു. മറ്റൊരു ഡ്രോണിനെ ആകാശ സുരക്ഷാ സംവിധാനങ്ങള്‍ തകര്‍ത്തെങ്കിലും ഇത് യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.
തെക്കന്‍ ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ കരയുദ്ധം ആരംഭിച്ചു. ഇറാന്റെ പിന്തുണയുള്ള ഗ്രൂപ്പുകളുടെ ആക്രമണം തടയാനാണ് ഈ നീക്കമെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു. ഇതേത്തുടര്‍ന്ന് അതിര്‍ത്തി മേഖലയില്‍ നിന്ന് ആയിരക്കണക്കിന് ആളുകളാണ് പാലായനം ചെയ്യുന്നത്. ഈ യുദ്ധം ഉടന്‍ അവസാനിക്കില്ലെങ്കിലും പ്രശ്നങ്ങള്‍ വൈകാതെ പരിഹരിക്കപ്പെടുമെന്ന് ട്രംപ് ആവര്‍ത്തിച്ചു.
-
ഇറാന് ഇന്ത്യ ഓരോ ദിവസവും 22 ലക്ഷം ഡോളര്‍ നല്‍കേണ്ടി വരും; കൈവിട്ട കളി, നേട്ടം കൊയ്യാന്‍ ചൈന -
സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, ബാധ്യതകളില്‍നിന്നു മോചനം, ദൂരയാത്ര വേണ്ടിവരും, നാൾഫലം -
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? -
വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..! -
ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം വരും; ടെർമിനലും മാറും..നിർദേശവുമായി റെയിൽവെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു












Click it and Unblock the Notifications