ട്രംപ് വീണ്ടും വരും...? 2024 ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന സൂചന നല്കി ട്രംപ്
വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്ത തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ശനിയാഴ്ച ഒരു പരിപാടിയില്‍ സംസാരിക്കവെ ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. തന്റെ പ്രസംഗം കേള്‍ക്കാന്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് കൊണ്ടായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശം.
ഞാന്‍ രണ്ട് തവണ മത്സരിച്ചു, രണ്ട് തവണ വിജയിച്ചു. രണ്ടാം വട്ടം ആദ്യത്തേതിനേക്കാള്‍ മികച്ച പ്രകടനം കാഴ്ച വെക്കാനായി. 2020 ല്‍ 2016-നെ അപേക്ഷിച്ച് ദശലക്ഷക്കണക്കിന് വോട്ടുകള്‍ നേടാനായി. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഇതുവരെ ഏതൊരു സിറ്റിംഗ് പ്രസിഡന്റിനെക്കാളും കൂടുതല്‍ വോട്ടുകള്‍ 2020 ല്‍ എനിക്ക് ലഭിച്ചു.

നമ്മുടെ രാജ്യത്തെ വിജയകരവും സുരക്ഷിതവും മഹത്വപൂര്ണവുമാക്കുന്നതിന് ഞാന്‍ അത് വീണ്ടും ചെയ്യേണ്ടിവരും എന്നാണ് എനിക്ക് തോന്നുന്നത് എന്നായിരുന്നു ട്രംപ് പറഞ്ഞത്. എന്നാല്‍ അതിന് ആദ്യം ഈ നവംബറില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ചരിത്രപരമായ വിജയം നേടാനാകണം എന്നും ട്രംപ് പറഞ്ഞു. 2020 ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ തോല്‍വി ഇപ്പോഴും ഡൊണാള്‍ഡ് ട്രംപ് സമ്മതിച്ചിട്ടില്ല.

ജോ ബൈഡന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും താന്‍ ഇത് അംഗീകരിക്കില്ല എന്നാണ് ഡൊണാള്‍ഡ് ട്രംപ് ഇപ്പോഴും പറയുന്നത്. ട്രംപിന്റെ പരാജയം അംഗീകരിക്കാതെ 2021 ജനുവരി 6 ന് യു എസ് ക്യാപിറ്റലില്‍ ട്രംപിന്റെ അനുയായികള്‍ ആക്രമണം നടത്തിയിരുന്നു. ഈ സംഭവത്തില്‍ ട്രംപിനെതിരെ നിയമനിര്‍മാണ സഭ നടപടിക്കും ശുപാര്‍ശ ചെയ്തിരുന്നു.

നവംബര്‍ 4-നകം രേഖകള്‍ പാനലിന് സമര്‍പ്പിക്കണമെന്നും നവംബര്‍ 14 ന് ശേഷം ആരംഭിക്കുന്ന തെളിവെടുപ്പിന് ഹാജരാകണമെന്നും ആവശ്യപ്പെട്ട് ഡൊണാള്‍ഡ് ട്രംപിന് നോട്ടീസ് അയച്ചിട്ടുണ്ട്. അതേസമയം ഇക്കഴിഞ്ഞ ആഗസ്റ്റില്‍ ട്രംപിന്റെ വീട്ടില്‍ എഫ് ബി ഐ പരിശോധന നടത്തിയിരുന്നു. ഫ്ളോറിഡയിലെ മാര്‍ അലാഗോയിലുളള വസതിയിലായിരുന്നു പരിശോധന.

ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന സമയത്തുളള ചില സുപ്രധാന രേഖകളുമായി ബന്ധപ്പെട്ടാണ് എഫ് ബി ഐ പരിശോധന നടത്തിയിരുന്നത്. പ്രസിഡന്റിന്റെ ഓഫീസില്‍ നിന്നും ചില രേഖകള്‍ ട്രംപ് വീട്ടിലേക്ക് കടത്തിയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
-
ഇറാനെ വരുതിയിലാക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്കിടയിലും ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഇറാനും -
ട്രംപിനെ വിളിച്ച് മോദി: സമാധാന ചര്‍ച്ചകള്‍ക്ക് പൂര്‍ണ പിന്തുണ; വിമര്‍ശനവുമായി കോണ്‍ഗ്രസ് -
'ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് ലോകത്തിൻ്റെ ആവശ്യം';ഫോണിൽ സംസാരിച്ച് മോദിയും ട്രംപും -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ്












Click it and Unblock the Notifications