കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപ് സ്വയം മാപ്പുനല്‍കിയേക്കും, പ്രസിഡന്റിന്റെ അധികാരം ഉപയോഗിക്കാന്‍ നീക്കം, ചര്‍ച്ചകള്‍!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അധികാരമൊഴിയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കടുംകൈയ്ക്ക് ഒരുങ്ങി ഡൊണാള്‍ഡ് ട്രംപ്. സ്വയം മാപ്പുനല്‍കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. തന്റെ അധികാരത്തിന് ശേഷം കേസുകളൊന്നും പിന്നാലെ കൂടാതിരിക്കാനാണ് ഈ നീക്കം. അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയിലുള്ള അധികാരം ഉപയോഗിക്കാനുള്ള നീക്കമാണ് ട്രംപ് നടത്തുന്നത്. ട്രംപ് മാപ്പുനല്‍കുന്ന കാര്യത്തില്‍ അദ്ദേഹത്തിന്റെ ടീമുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഉപദേഷ്ടാക്കളോട് ഇതിന്റെ നിയമ-രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ എന്തായിരിക്കുമെന്നും ചോദിച്ചറിഞ്ഞിട്ടുണ്ട്.

1

ട്രംപില്‍ നിന്ന് അത്തരമൊരു നീക്കം ഉറപ്പായും പ്രതീക്ഷിക്കാമെന്നാണ് കരുതുന്നത്. അതേസമയം പ്രസിഡന്റ് പദവി ഒഴിഞ്ഞാല്‍, തന്റെ ശത്രുക്കള്‍ ഉറപ്പായും നിയമമാര്‍ഗത്തിലൂടെ തന്നെ കുടുക്കുമെന്ന് ട്രംപ് കരുതുന്നുണ്ട്. ഈ ഭയത്തിന്റെ പുറത്താണ് ട്രംപ് സ്വയം മാപ്പുനല്‍കുന്നത് പരിഗണിക്കുന്നത്. അമേരിക്കന്‍ ചരിത്രത്തില്‍ ഇതുവരെ ഒരു പ്രസിഡന്റും സ്വയം മാപ്പുനല്‍കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ ക്യാപിറ്റോള്‍ കലാപത്തിന് ശേഷമാണോ അതോ ജോര്‍ജിയ സെക്രട്ടറി സ്‌റ്റേറ്റ് ബ്രാഡ് റാഫെന്‍സ്പര്‍ജറുമായി ബന്ധപ്പെട്ട വിവാത്തിന് ശേഷമാണോ ട്രംപ് ഇ ത്തരമൊരു നീക്കത്തിന് ശ്രമിക്കുന്നതെന്ന് വ്യക്തമല്ല.

വൈറ്റ് ഹൗസ് കൗണ്‍സല്‍ പാറ്റ് സിപോപോളിനോടും സഹായികളോടുമാണ് പ്രസിഡന്‍ഷ്യല്‍ അധികാരം ഉപയോഗിക്കുന്നതിന് ട്രംപ് ഉപദേശം തേടിയത്. എന്നാല്‍ നിലവില്‍ വൈറ്റ് ഹൗസില്‍ ഇക്കാര്യവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് വൈറ്റ് ഹൗസ് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഭാവിയില്‍ അത് നടക്കാതിരിക്കാനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളയാനാവില്ലെന്നും അവര്‍ പറഞ്ഞു. 2017 മുതല്‍ സ്വയം മാപ്പുനല്‍കുന്നതിനുള്ള അധികാരത്തെ കുറിച്ച് ട്രംപ് നിരന്തരം സംസാരിക്കുന്നുണ്ട്. 2018ല്‍ തനിക്ക് അത്തരം അധികാരമുണ്ടെന്നും, എന്നാല്‍ ഒരു തെറ്റും ചെയ്യാത്ത താനെന്തിന് ആ അധികാരം ഉപയോഗിക്കണമെന്നും ട്രംപ് ചോദിച്ചിരുന്നു.

Recommended Video

cmsvideo
Malayali guy who went for capitol riot with indian flag

അതേസമയം പ്രസിഡന്‍ഷ്യല്‍ അധികാരത്തെ കുറിച്ച് നിയമവിദ്ഗ്ധര്‍ക്കിടയില്‍ തന്നെ ഭിന്നാഭിപ്രായങ്ങളുണ്ട്. ഒരു വിഭാഗം ഇതിനെ പിന്തുണയ്ക്കുന്നുണ്ട്. മറ്റ് ചിലര്‍ ഇതിന്റെ ഭരണഘടനാ സാധുതയില്‍ തന്നെ സംശയം പ്രകടിപ്പിക്കുന്നുണ്ട്. കുറ്റവാളികള്‍ക്ക് മാപ്പുനല്‍കാനുള്ള പ്രസിഡന്‍ഷ്യല്‍ അധികാരം മുമ്പ് വേണ്ടപ്പെട്ടവര്‍ക്കായി ട്രംപ് ഉപയോഗിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിയമനടപടികള്‍ പോലും ഇക്കാര്യത്തില്‍ പരിഗണിച്ചിരുന്നില്ല ട്രംപ്. നേരത്തെ കുടുംബത്തിലെ തന്നെ അംഗങ്ങള്‍ക്കാണ് ട്രംപ് മാപ്പുനല്‍കിയത്. മക്കള്‍ക്കും അടുപ്പക്കാരും ഇതില്‍ വരും.

English summary
donald trump may pardon himself before leaving white house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X