Get Updates
Get notified of breaking news, exclusive insights, and must-see stories!

കിമ്മുമായി ട്രംപ് സംസാരിക്കുന്നു; ഞങ്ങള്‍ക്ക് ഇതേക്കുറിച്ച് പറയാനുണ്ടെന്ന് ട്രംപ്, ആകാംക്ഷയില്‍ ലോകം

വാഷിംങ്ടണ്‍: ഹൃദയശസ്ത്രക്രിയയില്‍ സംഭവിച്ച പിഴവിനെ തുടര്‍ന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ മരിച്ചെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ സജീവമായിരുന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങളെയെല്ലാം തള്ളുന്നതായിരുന്നു ഉത്തര കൊറിയ ഇന്ന് പുലര്‍ച്ചെ പുറത്തു വിട്ട ദൃശ്യങ്ങള്‍.

കിം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നതിന്‍രെ ദൃശ്യങ്ങളാണ് ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടത്. ഇതിന് പിന്നാലെ സംഭവത്തില്‍ പ്രതികരണവുമായി അമേരിക്കയും രംഗത്ത് എത്തിയിരിക്കുകയാണ്. കിം ജോങ് ഉന്നുമായി ഈ വാരാന്ത്യത്തോടെ സംസാരിച്ചേക്കുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയത്. കിം ജോങ് ഉന്‍ പൊതുചടങ്ങില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യം സൂചിപ്പിച്ചത്. ഉചിതമായ സമയത്ത് ഞങ്ങൾക്ക് ഇതേക്കുറിച്ച് ചിലത് പറയാനുണ്ടെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ ട്രംപ് വ്യക്തമാക്കി.

kori

സംഭവത്തില്‍ കൂടുതല്‍ വിശദീകരണങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്‍റ് തയ്യാറായിട്ടില്ല. എന്നാല്‍ ഈ ആഴ്ചയുടെ അവസാനത്തോടെ ചില വിദേശ നേതാക്കളുമായി ഫോണ്‍ സംഭാഷണങ്ങള്‍ക്കും യോഗങ്ങള്‍ക്കുമായി ക്യാമ്പ് ഡോവിഡിലേക്ക് പോകുമെന്നും ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. നേരത്തെ കിമ്മിന്‍റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വ്യാജമാണെന്നായിരുന്നു ട്രംപ് പ്രതികരിച്ചത്.

വെള്ളിയാഴ്ച പ്യോംഗ്യാങ്ങില്‍ നടന്ന വളം ഫാക്ടറിയുടെ ഉദ്ഘാടന പരിപാടിയിലാണ് കിം പങ്കെടുത്തത്. ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്താ റിപ്പോര്‍ട്ട് ചെയ്തത്. ഏറെ നാളുകള്‍ക്ക് ശേഷം കിമ്മിനെ കണ്ടതോടെ ജനം ആവേശ ഭരിതരായെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സഹോദരി കിം യോ ജോങ്ങിനും രാജ്യത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമൊപ്പമാണ് കിം ജോങ് ചടങ്ങിനെത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വ്യവസായ കേന്ദ്രം കിം നാട മുറിച്ച് ഉദ്ഘാടനം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളും കൊറിയന്‍ സെന്‍ട്രല്‍ വാര്‍ത്ത ഏജന്‍സി പുറത്തു വിട്ടിട്ടുണ്ട്

Recommended Video

cmsvideo
    ചൈനയ്ക്ക് പണി തരുമെന്ന് ട്രംപിന്റെ ഭീഷണി | Oneindia Malayalam

    ഏപ്രിൽ 11-നായിരുന്നു ഉത്തരകൊറിയന്‍ ഭരണാധികാരിയായ കിം അവസാനമായി പൊതുവേദിയിലെത്തിയത്. 12 ന് ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തു. ഏപ്രിൽ 15ന് മുത്തച്ഛന്റെ പിറന്നാള്‍ ആഘോഷചടങ്ങുകളിൽ കിം ജോങ് ഉൻ പങ്കെടുക്കാതിരുന്നതോടെയാണ് അഭ്യൂഹങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ തുടങ്ങിയത്.

    ഉത്തരകൊറിയൻ സൈന്യമായ കൊറിയൻ പീപ്പിൾസ് റെവല്യൂഷണറി ആർമിയുടെ വാർഷികാഘോഷത്തിലും കിം പങ്കെടുത്തില്ലെന്ന റിപ്പോർട്ടുകള്‍ പിന്നാലെ പുറത്തു വന്നു. സൈന്യത്തിന്‍റെ 88ാം വാർഷിക ആഘോഷമാണ് ഏപ്രിൽ 25ന് രാജ്യതലസ്ഥാനമായ പ്യോംഗ്യാങ്ങിൽ നടന്നത്. ഇതേത്തുടർന്ന് കിമ്മിന്റെ ആരോഗ്യത്തെച്ചൊല്ലി അഭ്യൂഹങ്ങൾ ശക്തമായി

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+