ഒടുവില്‍ ലോക പോലീസ് നാണംകെട്ടു!! ഉത്തര കൊറിയയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഡൊണാള്‍ഡ് ട്രംപ്
ആവശ്യമായ സമയത്ത് താന്‍ ചര്‍ച്ച നടത്തും. അത്തരം ചര്‍ച്ച നടത്തുന്നതില്‍ തനിക്ക് അഭിമാനമാണുള്ളതെന്നും ഡൊണാള്‍ഡ് ട്രംപ് അഭിമുഖത്തില്‍ പറഞ്ഞു.
വാഷിങ്ടണ്‍: അമേരിക്കയുടെ ആവര്‍ത്തിച്ചുള്ള ഭീഷണിക്ക് മുമ്പില്‍ വഴങ്ങാതിരുന്ന ഉത്തര കൊറിയയോട് അനുനയത്തിന്റെ ഭാഷയാണ് നല്ലതെന്ന് അമേരിക്കക്ക് തോന്നിത്തുടങ്ങി. ലോക പോലീസ് ചമഞ്ഞ് കമ്യൂണിസ്റ്റ് രാഷ്ട്രത്തിനെതിരേ യുദ്ധ ഭീഷണി മുഴക്കിയെങ്കിലും അവര്‍ വകവെച്ചിരുന്നില്ല. ഒടുവില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ആദ്യമായാണ് ഇത്തരത്തില്‍ വിദേശ രാഷ്ട്ര തലവനോട് സംസാരിക്കുന്നത്. ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കന്‍ നേതാക്കളില്‍ ഞെട്ടലുണ്ടാക്കിയ ഈ പ്രസ്താവന ബ്ലൂബെര്‍ഗ് ന്യൂസിന് നല്കിയ അഭിമുഖത്തിലായിരുന്നു.

ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്
ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്. ആവശ്യമായ സമയത്ത് താന്‍ ചര്‍ച്ച നടത്തും. അത്തരം ചര്‍ച്ച നടത്തുന്നതില്‍ തനിക്ക് അഭിമാനമാണുള്ളതെന്നും ഡൊണാള്‍ഡ് ട്രംപ് അഭിമുഖത്തില്‍ പറഞ്ഞു.

ആണവ പരീക്ഷണം തുടരും
ഉത്തര കൊറിയ ഇതുവരെ അമേരിക്കയോട് അയഞ്ഞ സമീപനം സ്വീകരിച്ചിട്ടില്ല. ഉത്തര കൊറിയയുടെ ആണവ പദ്ധതി നിര്‍ത്തണമെന്നും പരീക്ഷണ നടപടികള്‍ അവസാനിപ്പിക്കണമെന്നുമാണ് അമേരിക്കയുടെ ആവശ്യം. എന്നാല്‍ പരീക്ഷണം തുടരുമെന്നാണ് ഉത്തര കൊറിയ വ്യക്തമാക്കിയിരിക്കുന്നത്.

ശക്തമായി തിരിച്ചടിക്കുമെന്നും ഉത്തര കൊറിയ
ഈ ഘട്ടത്തിലാണ് ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ തുടര്‍ന്നാല്‍ സൈനികമായി നേരിടുമെന്ന് അമേരിക്ക ഭീഷണി മുഴക്കിയിരുന്നത്. എന്നാല്‍ അമേരിക്കയുടെ ഭാഗത്ത് നിന്നു ചെറിയ പ്രകോപനം പോലുമുണ്ടായാല്‍ തങ്ങള്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഉത്തര കൊറിയ പറഞ്ഞിരുന്നു.

അമേരിക്കയുടെ ആഗ്രഹം നടക്കില്ല
ഉത്തര കൊറിയയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന അമേരിക്കയുടെ ആഗ്രഹം നടക്കില്ലെന്ന് തോന്നിയപ്പോഴാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടവ് മാറ്റിയിരിക്കുന്നത്. അനിയോജ്യമായ സമയത്ത് കിം ജോങ് ഉന്നുമായി ചര്‍ച്ച നടത്തുമെന്നാണ് ട്രംപ് പറഞ്ഞത്.

ആദ്യ അമേരിക്കന്‍ പ്രസിഡന്റ്
ഇതുവരെ അമേരിക്കന്‍ പ്രസിഡന്റ് പദവയില്‍ ഇരിക്കുന്ന ഒരാള്‍ ഉത്തര കൊറിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടില്ല. ട്രംപിന്റെ പ്രസ്താവന അമേരിക്കന്‍ നേതാക്കളില്‍ ആശങ്കക്കിടയാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വിശദീകരണവുമായി വൈറ്റ് ഹൗസ് രംഗത്തെത്തി.

നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്
ചര്‍ച്ച നടക്കണമെങ്കില്‍ നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്പൈസര്‍ പറഞ്ഞു. ഉത്തര കൊറിയ അവരുടെ സ്വഭാവത്തില്‍ കാതലായ മാറ്റം വരുത്തണമെന്നും നിലവിലെ സാഹചര്യത്തില്‍ ചര്‍ച്ച നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കിം ജോങ് ഉന്നിനെ പുകഴ്ത്തി ട്രംപ്
കഴിഞ്ഞദിവസം കിം ജോങ് ഉന്നിനെ പുകഴ്ത്തി ട്രംപ് സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ യുവത്വത്തെ പുകഴ്ത്തിയ ട്രംപ്, ഉന്നിന് മാനസികമായി തകരാറുണ്ടെന്ന് കരുതുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു. നേരത്തെ ഇറക്കിയ പ്രസ്താവയില്‍ നിന്നു വ്യത്യസമായ പ്രസ്താവനയായിരുന്നു ഇത്.

അനാവശ്യ ഊഹങ്ങള്‍ വേണ്ട
എന്നാല്‍ ട്രംപിന്റെ ഈ പ്രസ്താവനയില്‍ അനാവശ്യ ഊഹങ്ങള്‍ വേണ്ടെന്നും കിം ജോങ് ഉന്‍ വളരെ ചെറുപ്പത്തില്‍ അധികാരത്തിലെത്തിയത് സംബന്ധിച്ചാണ് അദ്ദേഹം സൂചിപ്പിച്ചതെന്നും സ്പൈസര്‍ കൂട്ടിച്ചേര്‍ത്തു. ഡൊണാള്‍ഡ് ട്രംപിന്റെ മാറ്റത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല.

യുദ്ധക്കപ്പല്‍ കൊറിയന്‍ തീരത്ത്
നേരത്തെ ഉത്തര കൊറിയക്കെതിരേ യുദ്ധഭീഷണി മുഴക്കിയ അമേരിക്ക, അവരുടെ യുദ്ധക്കപ്പല്‍ കൊറിയന്‍ തീരത്തേക്ക് അയച്ചിരുന്നു. കാള്‍ വിന്‍സണ്‍ എന്ന അത്യാധുനിക സൗകര്യമുള്ള കപ്പലാണ് കൊറിയന്‍ തീരത്ത് നങ്കൂരമിട്ടിരിക്കുന്നത്. ഏത് സമയവും യുദ്ധമുണ്ടാവുമെന്ന ആശങ്ക വര്‍ധിപ്പിക്കുന്നതായിരുന്നു അമേരിക്കയുടെ നടപടി.

കിം ജോങ് ഉന്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുമോ
കിം ജോങ് ഉന്‍ അധികാരമേറ്റ ശേഷം ഇതുവരെ വിദേശരാഷ്ട്ര തലവന്മാരുമായി ചര്‍ച്ച നടത്തിയിട്ടില്ല. അദ്ദേഹം രാജ്യം വിട്ട് പുറത്തുപോയിട്ടുമില്ല. അമേരിക്കന്‍ പ്രസിഡന്റുമായുള്ള ചര്‍ച്ചയ്ക്ക് കിം ജോങ് ഉന്‍ തയ്യാറാവുമോ എന്ന കാര്യത്തില്‍ ഉത്തര കൊറിയയുടെ പ്രതികരണം വന്നിട്ടില്ല.
-
ഇറാനെ വരുതിയിലാക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്കിടയിലും ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഇറാനും -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
ട്രംപിനെ വിളിച്ച് മോദി: സമാധാന ചര്‍ച്ചകള്‍ക്ക് പൂര്‍ണ പിന്തുണ; വിമര്‍ശനവുമായി കോണ്‍ഗ്രസ് -
'ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് ലോകത്തിൻ്റെ ആവശ്യം';ഫോണിൽ സംസാരിച്ച് മോദിയും ട്രംപും -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications