കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇമ്രാന്‍ ഖാനെ പരസ്യമായി നാണം കെടുത്തി ട്രംപ്, മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളറി പാക് പ്രധാനമന്ത്രി

Google Oneindia Malayalam News

ന്യൂയോര്‍ക്ക് സിറ്റി: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെയും പാകിസ്താനി മാധ്യമപ്രവര്‍ത്തകനേയും പരസ്യമായി നാണംകെടുത്തി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഇമ്രാന്‍ ഖാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുനേതാക്കളും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് സംഭവം.

കശ്മീര്‍ വിഷയം സംബന്ധിച്ചുളള മാധ്യമപ്രവര്‍ത്തകന്റെ നീണ്ട ചോദ്യമാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. മാധ്യമ പ്രവർത്തകനെ പരിഹസിച്ചത് കൂടാതെ പാക് പ്രധാനമന്ത്രിയേയും ട്രംപ് വെറുതെ വിട്ടില്ല. സംഭവം പാകിസ്താന് നാണക്കേടായിരിക്കുകയാണ്.

'നിങ്ങള്‍ ഇദ്ദേഹത്തിന്റെ ടീമിലുളളതാണോ'

'നിങ്ങള്‍ ഇദ്ദേഹത്തിന്റെ ടീമിലുളളതാണോ'

ഇമ്രാൻ ഖാനും ഡൊണാൾഡ് ട്രംപും നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിനിടെ ചോദ്യം ചോദിക്കാതെ കശ്മീര്‍ വിഷയത്തെ കുറിച്ച് നീണ്ട പ്രസംഗം നടത്തുകയായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകന്‍. ഇന്ത്യ കശ്മീര്‍ വിഷയത്തില്‍ അക്രമോത്സുകത കാട്ടുന്നുവെന്നും പാകിസ്താന്‍ സമാധാനവാദികളാണെന്നും റിപ്പോര്‍ട്ടര്‍ പറഞ്ഞു. ഇതോടെ ട്രംപ് സംസാരം തടസ്സപ്പെടുത്തി ഇടപെട്ടു.'നിങ്ങള്‍ ഇദ്ദേഹത്തിന്റെ ടീമിലുളളതാണോ' എന്ന് ഇമ്രാന്‍ ഖാനെ ഉദ്ദേശിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ചോദിച്ചു.

 ഇതൊരു ചോദ്യമല്ല

ഇതൊരു ചോദ്യമല്ല

എന്നാല്‍ താന്‍ ഇമ്രാന്‍ ഖാന്റെ സംഘത്തിലുളളതല്ലെന്നും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനാണ് എന്നും തന്നെ ചോദ്യം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും റിപ്പോര്‍ട്ടര്‍ മറുപടി നല്‍കി. തുടര്‍ന്നും ഇദ്ദേഹം ചോദ്യം ചോദിക്കാതെ കശ്മീരിനെ കുറിച്ചുളള സംസാരം തുടര്‍ന്നു. ഇതോടെ ട്രംപ് വീണ്ടും ഇടപെട്ടു. 'നിങ്ങള്‍ക്ക് മനസ്സില്‍ തോന്നുന്ന കാര്യങ്ങളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇതൊരു ചോദ്യമല്ല, പ്രസ്താവനയാണ്' എന്ന് ട്രംപ് പറഞ്ഞു. വീണ്ടും ചോദ്യം ചോദിക്കാന്‍ ശ്രമം നടത്തിയ റിപ്പോര്‍ട്ടറോട് ഒരു സെക്കന്‍ഡില്‍ കാര്യം പറയാന്‍ ട്രംപ് ആവശ്യപ്പെട്ടു.

മറുപടി ഇല്ലാതെ വിളറി ഇമ്രാന്‍

മറുപടി ഇല്ലാതെ വിളറി ഇമ്രാന്‍

എന്നാല്‍ പാകിസ്താന് അനുകൂലമായി കശ്മീര്‍ വിഷയത്തില്‍ പ്രസംഗം തുടരുകയാണ് റിപ്പോര്‍ട്ടര്‍ ചെയ്തത്. ഇതോടെ ട്രംപ് തൊട്ടടുത്തിരുന്ന പാക് പ്രധാനമന്ത്രിക്ക് നേരെ തിരിഞ്ഞു. 'നിങ്ങള്‍ക്ക് എവിടെ നിന്നാണ് ഇത്തരത്തിലുളള റിപ്പോര്‍ട്ടേഴ്‌സിനെ കിട്ടുന്നത്? ഇക്കൂട്ടര്‍ ഗംഭീരം തന്നെ' എന്ന് ട്രംപ് പരിഹസിച്ചു. മറുപടി ഇല്ലാതെ വിളറിയിരിക്കുകയായിരുന്നു ഇമ്രാന്‍ ഖാന്‍. കശ്മീരിന്റെ പേരിലുളള ഇന്ത്യ-പാക് പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണ് എന്ന് നേരത്തെ ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.

മധ്യസ്ഥനാകാൻ തയ്യാർ

മധ്യസ്ഥനാകാൻ തയ്യാർ

ഇമ്രാന്‍ ഖാനുമായി നടത്തിയ കൂടിക്കാഴ്ചയിലും ഇക്കാര്യം അമേരിക്കന്‍ പ്രസിഡണ്ട് ആവര്‍ത്തിച്ചു. ഏത് പ്രശ്‌നത്തിനും പരിഹാരമുണ്ടെന്ന് പറഞ്ഞ ട്രംപ് താനൊരു നല്ല മധ്യസ്ഥന്‍ ആണെന്നും കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണ് എന്നും ട്രംപ് പറഞ്ഞു. ഇമ്രാന്‍ ഖാനും നരേന്ദ്ര മോദിയും തന്റെ സുഹൃത്തുക്കളാണ്. പാകിസ്താനെ തനിക്ക് വിശ്വാസമുണ്ടെന്നും കശ്മീരില്‍ സമാധാനമുണ്ടാകാന്‍ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യയുടെ ആഭ്യന്തര വിഷയം

ഇന്ത്യയുടെ ആഭ്യന്തര വിഷയം

എന്നാല്‍ കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണ് എന്നും പുറത്ത് നിന്നുളള ആരുടെ ഇടപെടലും ആവശ്യമില്ല എന്നതുമാണ് ഇന്ത്യയുടെ നിലപാട്. നേരത്തെ രണ്ട് വട്ടം മധ്യസ്ഥ നീക്കവുമായി ട്രംപ് മുന്നോട്ട് വന്നിരുന്നു. എന്നാല്‍ ഇന്ത്യ അത് അംഗീകരിക്കാന്‍ തയ്യാറായില്ല. ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായി നരേന്ദ്രമോദിയും ഇമ്രാന്‍ ഖാനും അമേരിക്കയില്‍ തുടരുകയാണ്. ഇരുവരും വെള്ളിയാഴ്ച ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കും.

അവഗണിച്ച് അമേരിക്ക

അവഗണിച്ച് അമേരിക്ക

കശ്മീര്‍ വിഷയം കേന്ദ്രീകരിച്ചാവും ഇമ്രാന്‍ ഖാന്റെ പ്രസംഗം എന്നാണ് റിപ്പോര്‍ട്ടുകള്‍. കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര പിന്തുണ നേടുന്നതിനായി കഠിനമായ പരിശ്രമം നടത്തുകയാണ് പാകിസ്താന്‍. ചൈന മാത്രമാണ് പാകിസ്താനൊപ്പം നില്‍ക്കുന്നത്. അമേരിക്ക അടക്കമുളള രാഷ്ട്രങ്ങള്‍ പാകിസ്താനൊപ്പമില്ല. കഴിഞ്ഞ ദിവസം അമേരിക്കയില്‍ എത്തിയ ഇമ്രാനെ പാക് ഭരണകൂടം അവഗണിച്ചത് പാകിസ്താന് നാണക്കേടായിരുന്നു. അതേസമയം നരേന്ദ്ര മോദിക്കൊപ്പം ഹൗഡി മോദി പരിപാടിയില്‍ അമേരിക്കന്‍ പ്രസിഡണ്ട് പങ്കെടുക്കുകയുമുണ്ടായി.

സൗദി രാജകുമാരന്റെ വിമാനത്തിൽ രാജകീയമായി അമേരിക്കയിൽ, ഇമ്രാൻ ഖാനെ തിരിഞ്ഞ് നോക്കാതെ ട്രംപ് ഭരണകൂടം!സൗദി രാജകുമാരന്റെ വിമാനത്തിൽ രാജകീയമായി അമേരിക്കയിൽ, ഇമ്രാൻ ഖാനെ തിരിഞ്ഞ് നോക്കാതെ ട്രംപ് ഭരണകൂടം!

Recommended Video

cmsvideo
ഹൗഡി മോദിയില്‍ മോദി പ്ലിങ് ഹൂസ്റ്റണ്‍ പ്രസംഗ വേദിയില്‍ നിറഞ്ഞത് നെഹ്റുവും ഗാന്ധിയും

അമേരിക്കയ്ക്ക് ഒപ്പം ചേർന്നത് ഭൂലോക മണ്ടത്തരം! ട്രംപിന്റെ നാട്ടിൽ ചെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻഅമേരിക്കയ്ക്ക് ഒപ്പം ചേർന്നത് ഭൂലോക മണ്ടത്തരം! ട്രംപിന്റെ നാട്ടിൽ ചെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ

English summary
Donald Trump mocks at Imran Khan and Pak Journalist during joint press meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X