• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ട്രംപ് എന്ത് വന്നാലും വൈറ്റ് ഹൗസില്‍ നിന്നിറങ്ങില്ല, മെലാനിയ പോകുന്നതിനേക്കാള്‍ വലിയ നഷ്ടമുണ്ടാവും!!

വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് സ്ഥാനമൊഴിയുന്നതിന് വേണ്ടി കാത്തിരിക്കുകയാണ് ഡെമോക്രാറ്റുകള്‍. എന്നാല്‍ അത് ഉണ്ടാവാന്‍ സാധ്യത കുറവാണെന്ന് റിപബ്ലിക്കന്‍മാര്‍ സൂചിപ്പിക്കുന്നു. റിച്ചാര്‍ഡ് നിക്‌സണ്‍, വാറന്‍ ഹാര്‍ഡിംഗ്, ആന്‍ഡ്രൂ ജോണ്‍സണ്‍ എന്നിവരാണ് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റുമാരായി കാണുന്നത്. വാറന്‍ ഹാര്‍ഡിംഗിനെ അഴിമതിയും, കറുത്ത വര്‍ഗക്കാരുടെ അവകാശങ്ങളെ അംഗീകരിക്കാതിരുന്നത് കൊണ്ട് ആന്‍ഡ്രൂ ജോണ്‍സണും മോശം പ്രസിഡന്റുമാരായി കാണുന്നുണ്ട് സമാന കഥകളാണ് ട്രംപിന്റെ കാലത്തും നടന്നത്. എന്നാല്‍ ഇവരാരും അധികാരമൊഴിയാന്‍ കൂട്ടാക്കിതിരുന്നിട്ടില്ല. ട്രംപ് അത്തരമൊരു കാര്യം ചെയ്യുന്നതില്‍ പിന്നില്‍ അഞ്ച് കാരണങ്ങളാണ് ഉള്ളത്.

വൈറ്റ് ഹൗസിന് പുറത്തായാല്‍...

വൈറ്റ് ഹൗസിന് പുറത്തായാല്‍...

വൈറ്റ് ഹൗസില്‍ നിന്ന് പുറത്തുപോകുന്ന നിമിഷം ട്രംപ് നിയമത്തിന് പുറത്താവും. കോടതി വിചാരണകള്‍ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട്. ഇത്രയും കാലം പ്രസിഡന്റെന്ന ബലത്തിലാണ് ട്രംപ് പിടിച്ച് നിന്നത്. അറ്റോര്‍ണി ജനറല്‍ വില്യം ബാറിനെയും സമര്‍ഥമായി ട്രംപ് ഉപയോഗിച്ചിരുന്നു. സ്റ്റോമി ഡാനിയല്‍സ് പണം നല്‍കിയത് അടക്കമുള്ളവയില്‍ നിയമനടപടികള്‍ ട്രംപിനെതിരെയുണ്ട്. സ്വത്തുക്കളുടെ മൂല്യം പെരുപ്പിച്ചും ഇടിച്ചും കാണിച്ചതിന് നിയമ നടപടികളും നേരിടേണ്ടി വരും. സ്വത്ത് തട്ടിയെടുത്ത കേസുകളും പിന്നാലെ എത്തും. ബന്ധു തന്നെയാണ് കേസ് നല്‍കിയത്. ഇത്തരത്തില്‍ നൂറ് കൂട്ടം പരാതികള്‍ ട്രംപിനെതിരെ ഇപ്പോഴുണ്ട്. ജയിലില്‍ പോകാന്‍ വരെ സാധ്യതയുണ്ട്.

പണമില്ലാതെ ട്രംപില്ല

പണമില്ലാതെ ട്രംപില്ല

ട്രംപിന് വ്യക്തിപരമായി 400 മില്യണിന്റെ കടബാധ്യതയുണ്ട്. ഈ അവസരത്തില്‍ പാപ്പരാണെന്ന് ട്രംപിന് തെളിയിക്കാനാവില്ല. പ്രസിഡന്റ് പദവി ഉണ്ടെങ്കില്‍ ആഗോള തലത്തില്‍ തന്നെ പണം ധാരാളമായി കണ്ടെത്താന്‍ ട്രംപിന് സാധിക്കും. ബ്രിട്ടീഷ് ഓപ്പണിന്റെ വേദി ട്രംപ് ഗോള്‍ഫ് കോഴ്‌സിലേക്ക് മാറ്റാന്‍ വരെ ട്രംപിന് ആവശ്യപ്പെടാം. ഇത് പ്രസിഡന്റ് പദവി ഉള്ളത് കൊണ്ട് ലഭിക്കുന്ന വരുമാനമായിരിക്കും. പ്രസിഡന്റ് ട്രംപ് എന്ന ബ്രാന്‍ഡും ഇവിടെ ട്രംപിന് ആവശ്യമാണ്. തന്നെ പിന്തുണയ്ക്കുന്നവരില്‍ നിന്ന് പണം സ്വീകരിച്ച് താന്‍ തന്നെ തുടരുന്ന കാര്യം ഉറപ്പിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്.

നികുതി കാര്യങ്ങള്‍ വെളിപ്പെടും

നികുതി കാര്യങ്ങള്‍ വെളിപ്പെടും

നീതി ന്യായ വകുപ്പ് ട്രംപ് തന്റെ ഭരണത്തില്‍ വ്യക്തിപരമായ കാര്യങ്ങള്‍ക്കാണ് ഉപയോഗിച്ചത്. തിരഞ്ഞെടുപ്പിന് മുമ്പ് നികുതി അടച്ചതിന്റെ കാര്യങ്ങളൊക്കെ അദ്ദേഹം മറച്ചുവെച്ചു. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയാല്‍ ഇക്കാര്യങ്ങള്‍ പുറത്താവും. ഏതൊക്കെ വിദേശ സ്ഥാപനങ്ങള്‍ ട്രംപ് പണം നല്‍കാനുണ്ടെന്ന കാര്യവും പുറത്തുവരും. നിക്‌സണ്‍ നേരത്തെ ഇത്തരം മാര്‍ഗം പ്രസിഡന്റായിരിക്കുമ്പോള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ ശേഷം ഇത് അടയ്‌ക്കേണ്ടി വന്നിരുന്നു. ഇത് പുറത്തായാല്‍ ട്രംപ് എത്രത്തോളം സാമ്പത്തിക ഭദ്രതയുള്ള ബിസിനസുകാരനാണെന്നും പുറത്തുവരും. ഇത് ട്രംപിന്റെ തന്റെ നിലനില്‍പ്പിനെ ബാധിക്കും.

ഫാന്‍സിനെ നഷ്ടമാകും

ഫാന്‍സിനെ നഷ്ടമാകും

ട്രംപിന്റെ ഏറ്റവും വലിയ ശക്തി അദ്ദേഹത്തിന്റെ ഫാന്‍സാണ്. ഒരു കാലത്ത് സുഹൃത്തായിരുന്നു ഫോക്‌സ് ന്യൂസ് തോല്‍വി ഉറപ്പായതോടെ കൈവിട്ടിരുന്നു. ഫോക്‌സാണ് അരിസോണ ബൈഡന് കിട്ടിയതായി ആദ്യം പ്രഖ്യാപിച്ചത്. ജോ ബൈഡന്‍ തന്നെ വിജയിച്ചുവെന്ന് അവര്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഫോക്‌സിന്റെ റേറ്റിംഗും ഇതോടെ ഇടിഞ്ഞിരിക്കുകയാണ്. ഇതോടെ ട്രംപിന്റെ കരുത്ത് കുറഞ്ഞിരിക്കുകയാണ്. സ്വാഭാവികമായും ഇത് ഫോളോവേഴ്‌സിനെയും കുറയ്ക്കും. 72 മില്യണ്‍ വോട്ടുകള്‍ ട്രംപിന് നേരത്തെ ലഭിച്ചിരുന്നു. ഇവര്‍ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞാല്‍ ട്രംപിനെ വിട്ടുപോകും. പിന്നീട് തിരിച്ചുവരുമെന്ന് യാതൊരു ഉറപ്പുമില്ല.

തോല്‍വി പറ്റില്ല

തോല്‍വി പറ്റില്ല

ട്രംപ് ശരിക്കും ആത്മരതിയില്‍ മതി മറക്കുന്ന പ്രസിഡന്റാണ്. തോല്‍വി എന്നത് അംഗീകരിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ് ട്രംപിന്. ഇതാണ് തിരഞ്ഞെടുപ്പിലെ കൃത്രിമവും മറ്റും ട്രംപ് ആരോപിക്കുന്നത്. യുഎസ്സിലെ ആരോഗ്യ പ്രശ്‌നങ്ങളൊന്നും അദ്ദേഹം ചിന്തിക്കുന്നേയില്ല. ട്രംപിന്റെ പിതാവ് ഫ്രെഡ് ട്രംപും ഇത്തരമൊരു വ്യക്തിയായിരുന്നു. തോല്‍വികളെ അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ട്രംപിന്റെ ബന്ധു മേരി ട്രംപും ഇക്കാര്യം നേരത്തെ പഞ്ഞിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തോല്‍വി ട്രംപിന് അംഗീകരിക്കാനേ സാധിക്കില്ല. അത് മനശാസ്ത്രപരമായ ട്രംപിന്റെ പ്രശ്‌നം കൂടിയാണ്.

English summary
donald trump never leaves white house because of this reasons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X