കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നം; മധ്യസ്ഥനാകാമെന്ന് ട്രംപ്, പ്രതികരിക്കാതെ ഇന്ത്യ

  • By Desk
Google Oneindia Malayalam News

വാഷിങ്ടണ്‍: ഇന്ത്യയും ചൈനയും തമ്മില്‍ തുടരുന്ന അതിര്‍ത്തി തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയെയും ചൈനയെയും ഇക്കാര്യം അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്ത്യ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യയും ചൈനയും അതിര്‍ത്തി പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ സൈനികരെ ചൈനീസ് സൈനികര്‍ ആക്രമിച്ചതിനെ തുടര്‍ന്ന് മെയ് ഒമ്പത് മുതല്‍ സംഘര്‍ഷാവസ്ഥയാണ്.

tr

ഇതിനിടെയാണ് ഇന്ത്യയും ചൈനയും അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കാന്‍ നീക്കം നടത്തിയത്. മാത്രമല്ല, ചൈനീസ് സൈനികരോട് യുദ്ധത്തിന് ഒരുങ്ങാന്‍ പ്രസിഡന്റ് ഷി ജിന്‍പിങ് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സേനാ മേധാവികളുമായി കൂടിക്കാഴ്ച നടത്തിയത് സംഭവത്തിന്റെ ഗൗരവം എടുത്തുകാട്ടുന്നു.

ഈ സാഹചര്യത്തിലാണ് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന ട്രംപിന്റെ വാഗ്ദാനം. നേരത്തെ ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷമുണ്ടായ വേളയിലും ട്രംപ് സമാനമായ വാഗ്ദാനം നല്‍കിയിരുന്നു. ആവശ്യമില്ല എന്നാണ് അന്ന് ഇന്ത്യ പ്രതികരിച്ചത്. എന്നാല്‍ പുതിയ വാഗ്ദാനത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആനമണ്ടത്തരവുമായി ട്രംപ്; നെറ്റി ചുളിച്ച് മോദി, ഭൂട്ടാന്‍ ഇന്ത്യയിലല്ലേ!! ഇന്ത്യ-ചൈന അതിര്‍ത്തിയുണ്ടോആനമണ്ടത്തരവുമായി ട്രംപ്; നെറ്റി ചുളിച്ച് മോദി, ഭൂട്ടാന്‍ ഇന്ത്യയിലല്ലേ!! ഇന്ത്യ-ചൈന അതിര്‍ത്തിയുണ്ടോ

പരിശീലനം ശക്തിപ്പെടുത്താനും യുദ്ധത്തിന് ഒരുങ്ങാനുമാണ് സൈന്യത്തിന് ചൈനീസ് പ്രസിഡന്റിന്റെ നിര്‍ദേശം. കൊറോണ വൈറസ് മൂലമുള്ള പ്രത്യേക സാഹചര്യം ചൈനയുടെ ദേശീയസുരക്ഷയ്ക്ക് വെല്ലുവിളി സൃഷ്ടിച്ചിരിക്കുന്നുവെന്നാണ് പ്രസിഡന്റ് പറയുന്നത്. രാജ്യത്തിന്റെ സുസ്ഥിരതയ്ക്ക് ഈ ഒരുക്കം നിര്‍ബന്ധമാണെന്നും ഷി ജിന്‍പിങ് പറയുന്നു. എന്നാല്‍ ജിന്‍പിങിന്റെ നിര്‍ദേശം ഇന്ത്യയുമായി മാത്രം ബന്ധപ്പെട്ടതല്ല എന്ന വാദവും ഉയരുന്നുണ്ട്. കാരണം തായ്‌വാനുമായും ചൈന തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

ചുറ്റം 'ശത്രുക്കള്‍'; യുദ്ധത്തിന് ഒരുങ്ങി ചൈന, സൈന്യത്തിന് നിര്‍ദേശം, മോദി സേനാ മേധാവികളെ കണ്ടുചുറ്റം 'ശത്രുക്കള്‍'; യുദ്ധത്തിന് ഒരുങ്ങി ചൈന, സൈന്യത്തിന് നിര്‍ദേശം, മോദി സേനാ മേധാവികളെ കണ്ടു

English summary
Donald Trump offer To Mediate India-China's Dispute
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X