കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാം അങ്കത്തിനൊരുങ്ങി ഡൊണാൾഡ് ട്രംപ്; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കം

Google Oneindia Malayalam News

ന്യൂയോർക്ക്: അമേരിക്കൻ പ്രധാനമന്ത്രി പദത്തിലേക്ക് രണ്ടാം വട്ടവും കണ്ണും നട്ട് ഡൊണാൾഡ് ട്രംപ്. 2020ലെ അമേരിക്കൻ പൊതു തിരഞ്ഞെടുപ്പിലേക്കുള്ള പ്രചാരണത്തിന് ട്രംപ് തുടക്കം കുറിച്ചു. മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയിൻ എന്ന മുദ്രാവാക്യം ഉയർത്തിയാണ് ട്രംപ് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തത്. 20,000ൽ അധികം ആളുകളാണ് ഫ്ലോറിഡയിൽ നടന്ന പരിപാടിയിൽ പങ്കെടുത്തത്.

മുക്കത്തിനടുത്ത് വാഹനാപകടം; സ്‌കൂട്ടർ യാത്രക്കാരായ രണ്ടുപേർ മരിച്ചു, ലോറിയും ഡ്രൈവറും കസ്റ്റഡിയിൽമുക്കത്തിനടുത്ത് വാഹനാപകടം; സ്‌കൂട്ടർ യാത്രക്കാരായ രണ്ടുപേർ മരിച്ചു, ലോറിയും ഡ്രൈവറും കസ്റ്റഡിയിൽ

ലോകം മുഴുവൻ അസൂയയോടെ നോക്കും വിധത്തിൽ അമേരിക്കയുടെ സമ്പദ് വ്യവസ്ഥ വളർന്നുവെന്ന് ട്രംപ് പറഞ്ഞു. അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി ശക്തമാക്കുമെന്നും ട്രംപ് ആവർത്തിച്ചു. നമ്മൾ അമേരിക്കയെ കൂടുതൽ ഉന്നതികളിലെത്തിക്കാൻ പോവുകയാണ്. ഇതുവരെ കണ്ടതിനാൾ വളർച്ച പ്രാപിക്കണം. അക്കാരണത്തിനാലാണ് ഞാൻ പ്രചാരണത്തിന് ഔദ്യോഗിക തുടക്കം കുറിക്കാനായി നിങ്ങളുടെ മുമ്പിൽ നിൽക്കുന്നതെന്ന് ജനക്കൂട്ടത്തോട് ട്രംപ് പറഞ്ഞു.

trump

ഡെമോക്രാറ്റിക് പാർട്ടിക്കെതിരെയും ട്രംപ് രൂക്ഷമായ വിമർശനം ഉന്നയിച്ചു. ഇതിനകം പുറത്ത് വന്ന നിരവധി അഭിപ്രായ സർവേകളിൽ ഡെമോക്രാറ്റുകൾക്ക് മുൻതൂക്കം പ്രവചിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ രണ്ടാം വട്ടം ജനവിധി തേടുമ്പോൾ ട്രംപിന് കൂടുതൽ വിയർപ്പൊഴുക്കേണ്ടി വരും. മുൻവിധിയും വെറുപ്പുമാണ് ഡെമോക്രാറ്റുകളുടെ രാഷ്ട്രീയമെന്ന് ട്രംപ് കുറ്റപ്പെടുത്തി. നമ്മളെയും നമ്മുടെ രാജ്യത്തേയും നശിപ്പിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

ട്രംപ് എത്തുന്നതിന് മുനിപ് തന്നെ ചുവന്നതൊപ്പികളും മേക്ക് അമേരിക്ക ഗ്രേറ്റ് എന്നെഴുതിയ ടീ ഷർട്ടുകളും ധരിച്ച് ട്രംപ് അനുകൂലികൾ സെന്ററിന് മുമ്പിൽ തടിച്ച് കൂടിയിരുന്നു. ട്രംപിന്റെ ഭരണത്തിൽ അമേരിക്ക അശാന്തമാണെന്നും ബറാക്ക് ഒബാമയുടെ ഭരണത്തിന് കീഴിലുള്ള ശാന്തമായ നാളുകളിലേക്ക് രാജ്യത്തെ മടക്കികൊണ്ടുവരുമെന്നുമാണ് ഡെമോക്രാറ്റ് നേതാവ് ജോ ബിഡൻ വാഗ്ദാനം ചെയ്യുന്നത്.

English summary
Donald Trump officially launched campaign for 2020 election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X