കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഠിനാധ്വാനിയായ പ്രസിഡന്റാണ് ഞാന്‍, ഇത് പറയുന്നത് ജനങ്ങളാണ്; സ്വയം പുകഴ്ത്തി ട്രംപ്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: കൊറോണയുമായി ബന്ധപ്പെട്ട അശാസ്ത്രീയമപരമായ പരമാര്‍ശങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റ് കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി വലിയ വിമര്‍ശനങ്ങളാണ് നേരിടുന്നത്. മാധ്യമങ്ങളും അദ്ദേഹത്തെ നിരന്തരം വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയുമായി അദ്ദേഹം വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. അമേരിക്കയുടെ ഏറ്റവും കഠിനാധ്വാനിയായ പ്രസിഡന്റ് എന്നാണ് തന്നെ ജനങ്ങള്‍ വിശേഷിപ്പിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയുടെ ചരിത്രത്തില്‍ അധികാരത്തിലേറിയ ഭരണാധികാരികളേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചതിനാണ് ജനങ്ങള്‍ തന്നെ കഠിനാധ്വാനിയെന്ന് വിശേഷിപ്പിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി.

trump

നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തെ കുറിച്ച് നന്നായി അറിയുന്ന ജനങ്ങളാണ് തനിക്ക് ഇങ്ങനെയൊരു വിശേഷം ചാര്‍ത്തി തന്നിരിക്കുന്നത്. അക്കാര്യത്തെ കുറിച്ച് തനിക്ക് ധാരണയില്ലെങ്കിലം മൂന്നര കൊല്ലത്തിനിടെ മറ്റുള്ള പ്രസിഡന്റുമാരേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ തന്നെ കൊണ്ട് കാഴ്ച വയ്ക്കാന്‍ സാധിച്ചിട്ടുണ്ട്- ട്രംപ് ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തിന്റെ സൈനിക പുനസംഘടനത്തിന് വേണ്ടിയും വ്യാപാര കരാറുകള്‍ക്കുമായും താന്‍ ദിവസങ്ങളോളം വൈറ്റ് ഹൗസില്‍ തന്നെ കഴിഞ്ഞ് പ്രവര്‍ത്തിച്ചുവരികയാണ് രാവിലെ നേരത്തെ ആരംഭിക്കുന്ന ജോലി രാത്രി വൈകിയാണ് അവസാനിക്കാറുള്ളത്. ഇതൊക്കെ ചെയ്തിട്ടും തന്നെ കറിച്ച് വ്യാജ വാര്‍ത്തകളാണ് മാധ്യമങ്ങള്‍ പടച്ചുവിടുന്നത്. മാധ്യമങ്ങളുടെ അധാര്‍ത്തികതയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ട്രംപ് ട്വീറ്റില്‍ വ്യക്തമാക്കി.

കൊവിഡുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുന്നത് അവസാനിപ്പിക്കുകയാണെന്ന് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തന്റെ സമയമോ അധ്വാനമോ വിലമതിക്കപ്പെടുന്നില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. കൂടാതെ അദ്ദേഹം മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനും മറ്റുമായി ട്രംപ് തുടര്‍ച്ചയായി മാധ്യമങ്ങളെ കാണാറുണ്ടായിരുന്നു. എന്നാല്‍ പല വിവാദങ്ങളും ഈ വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടായി. അണുനാശിനി ഉപയോഗിച്ചാല്‍ ശരീരത്തില്‍ കൊറോണവൈറസ് നശിച്ചുപോകുമെന്ന ട്രംപിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. ഇതേ തുടര്‍ന്നാണ് വാര്‍ത്താസമ്മേളനം വെട്ടിച്ചുരുക്കാന്‍ വൈറ്റ് ഹൗസ് തീരുമാനിച്ചത്.

Recommended Video

cmsvideo
ട്രംപ് അണ്ണന്റെ വാക്കുകൾ കേട്ടാൽ ജീവൻ പോകും, അതുറപ്പ് : Oneindia Malayalam

കോവിഡ് പ്രതിരോധത്തെ ട്രംപ് കൈകാര്യം ചെയ്ത രീതി മാധ്യമങ്ങള്‍ വ്യാപകമായി വിമര്‍ശിച്ചിരുന്നു. ഇത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു. വൈറ്റ്ഹൗസിലെ വാര്‍ത്താസമ്മേളനത്തില്‍ എന്ത് കാര്യമാണ് ഉള്ളത്. ഈ നിലവാരം കുറഞ്ഞ മാധ്യമങ്ങള്‍ വെറും ശത്രുത വളര്‍ത്തുന്ന ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്. എന്നാല്‍ പറയുന്ന ഉത്തരങ്ങള്‍ സത്യസന്ധമായി റിപ്പോര്‍ട്ടും ചെയ്യില്ല. ഫേക്ക് ന്യൂസാണ് അവര്‍ എഴുതുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു. അവര്‍ക്ക് റെക്കോര്‍ഡ് ടിവി റേറ്റിംഗുകളാണ് ലഭിക്കുന്നത്. അമേരിക്കന്‍ ജനതയ്ക്ക് വ്യാജ വാര്‍ത്തയല്ലാതെ മറ്റെന്താണ് ലഭിക്കുന്നതെന്നും ട്രംപ് ചോദിച്ചു. എന്റെ സമയവും പ്രയത്നവും വിലമതിക്കപ്പെടുന്നില്ലെന്നും ട്രംപ് പഞ്ഞിരുന്നു.

English summary
Donald Trump: People say I'm the hardest working president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X