കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോറ്റാലും ഇറങ്ങിപോകില്ല, ട്രംപ് പ്രസിഡന്റായി രണ്ടാം തവണയും എത്തും, വൈറ്റ് ഹൗസില്‍ മുന്നൊരുക്കം!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് തോറ്റെന്ന് ഉറപ്പായിരിക്കുകയാണ്. എന്നാല്‍ വൈറ്റ് ഹൗസില്‍ നിന്ന് അദ്ദേഹം ഇറങ്ങിപോകില്ല. രണ്ടാം തവണയും അദ്ദേഹം പ്രസിഡന്റായി ആധികാരമേല്‍ക്കാനാണ് ഒരുങ്ങുന്നത്. വൈറ്റ് ഹൗസില്‍ ഇതിനുള്ള പ്ലാനിംഗുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതേസമയം യുഎസ് ചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണിത്. ഇപ്പോള്‍ തന്നെ റിപബ്ലിക്കന്‍ പാര്‍ട്ടിയിലുള്ളവര്‍ ട്രംപിനോട് തോല്‍വി സമ്മതിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തോല്‍വി അംഗീകരിക്കാന്‍ ട്രംപ് തയ്യാറായിട്ടില്ല. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.

Recommended Video

cmsvideo
‘Time will tell’: US President Trump hints at departure
1

ഞങ്ങള്‍ വൈറ്റ് ഹൗസില്‍ ഓരോ കാര്യവും ചെയ്യുന്നത് ട്രംപിന്റെ രണ്ടാം ടേം ഉണ്ടാവുമെന്ന ഉറപ്പിലാണെന്ന് ട്രംപിന്റെ വാണിജ്യ ഉപദേഷ്ടാവ് പീറ്റര്‍ നവാരോ പറഞ്ഞു. ഒരാഴ്ച്ച പിന്നിട്ടും തോല്‍വി സമ്മതിക്കാതിരിക്കുന്നത് കൊണ്ട് ഇത്തരം നീക്കങ്ങള്‍ക്ക് ട്രംപ് ഒരുങ്ങുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി യാതൊരു തെളിവുമില്ല. വെരിഫൈ ചെയ്ത ബാലറ്റുകള്‍, സര്‍ട്ടിഫൈ ചെയ്ത ബാലറ്റുകള്‍ എന്നിവ പരിശോധിക്കും. സാക്ഷികള്‍ വോട്ടിംഗ് തട്ടിപ്പ് നടന്നതായി പരാതിപ്പെടുന്നുണ്ട്. അത്തരം പരാതിക്കാരുടെ എണ്ണം വര്‍ധിച്ച് വരുന്നുണ്ട്. അതുകൊണ്ടാണ് തട്ടിപ്പുണ്ടെന്ന് പറയുന്നതെന്നും നവാരോ പറയുന്നു.

്അതേസമയം ട്രംപിന്റെ ആരാധകരാണ് തെരുവില്‍ ഇറങ്ങിയിരിക്കുന്നത്. അവരാണ് വോട്ടിംഗ് തട്ടിപ്പ് ആരോപിക്കുന്നത്. ട്രംപ് തെരഞ്ഞെടുപ്പിന് വേണ്ടി വൈറ്റ് ഹൗസിനെ ദുരുപയോഗം ചെയ്‌തെന്ന ആരോപണവും ശക്തമാണ്. രാഷ്ട്രീയ പ്രവര്‍ത്തനം ഇതിനുള്ളില്‍ നടത്തരുതെന്ന് നിയമമുണ്ട്. ഇതിനെയാണ് ട്രംപ് ദുരുപയോഗം ചെയ്തത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം കുറ്റമറ്റ വഞ്ചനയാണെന്ന് നവാരോ പറഞ്ഞു. ബൈഡന്‍ ചൈനയുമായി വ്യാപാര നയത്തില്‍ ചര്‍ച്ച നടത്തുകയോ, അവരുമായി ഏതെങ്കിലും തരത്തില്‍ കൂടി ചേരാനോ ശ്രമിക്കുന്നത് വളരെയധികം ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യമാണെന്നും നവാരോ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം തന്നെ തെരഞ്ഞെടുപ്പില്‍ വിദേശ ഇടപെടല്‍ ഉണ്ടായതായോ ഹാക്കിംഗ് നടന്നതായോ തെളിവില്ലെന്ന് യുഎസ് തിരഞ്ഞെടുപ്പ് അധികൃതര്‍ പറഞ്ഞിരുന്നു. അതേസമയം ചൈനയടക്കമുള്ള രാജ്യങ്ങള്‍ നേരത്തെ തെരഞ്ഞെടുപ്പ് വിജയത്തില്‍ ബൈഡനെ അഭിനന്ദിച്ചിരുന്നു. അതേസമയം താന്‍ പ്രസിഡന്റായി തുടരുമോ എന്ന് കാലം തെളിയിക്കുമെന്നാണ് ട്രംപ് പ്രതികരിച്ചത്. താനൊരിക്കലും ലോക്ഡൗണ്‍ ഇനി പ്രഖ്യാപിക്കില്ല. എന്നാല്‍ ഭാവിയില്‍ എന്ത നടന്നാലും, ആര്‍ക്കറിയാം ഭരിക്കുന്നത് ആരായിരിക്കുമെന്ന്, കാലം തന്നെ അത് തെളിയിക്കുമെന്നും ട്രംപ് പറഞ്ഞു. പ്രസിഡന്റ്, പദവി ഒഴിയാതിരുന്നാല്‍ എന്ത് ചെയ്യണമെന്ന് കൃത്യമായി യുഎസ് ഭരണഘടനയിലും പറയുന്നില്ല.

English summary
donald trump planning for a second term in white house despite his loss
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X