കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് സെനറ്റ് അംഗങ്ങളെ കൂട്ടുപിടിച്ച് ജയം നേടാന്‍ ട്രംപ്, തെരഞ്ഞെടുപ്പ് ഫലം ദേശീയ ഗൂഢാലോചന!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഗൂഢനീക്കങ്ങളുമായി ഡൊണാള്‍ഡ് ട്രംപ്. നിയമപോരാട്ടങ്ങളുമായി ഇനിയും മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം. എന്നാല്‍ യുഎസ് പാര്‍ലമെന്റ് അംഗങ്ങളെ കൂട്ടുപിടിച്ച് തനിക്ക് അനുകൂലമായി വിജയം മാറ്റിയെഴുതാനാണ് ട്രംപിന്റെ പ്ലാന്‍. ഇതിനായി മിഷിഗണില്‍ നിന്നുള്ള റിപബ്ലിക്കന്‍ അംഗങ്ങളെ വൈറ്റ് ഹൗസിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. ഇതുവരെ ഒമ്പതോളം ഹര്‍ജികളാണ് ട്രംപ് തെരഞ്ഞെടുപ്പിനെതിരെ നല്‍കിയിരിക്കുന്നത്. അതേസമയം സ്വിംഗ് സ്റ്റേറ്റുകളിലെ തെരഞ്ഞെടുപ്പിനെ കുറിച്ച് വലിയ സംശയങ്ങള്‍ ഉണ്ടാക്കുകയാണ് ട്രംപ് ലക്ഷ്യമിടുന്നത്. ഇതിലൂടെ തെരഞ്ഞെടുപ്പിന്റെ സത്യസന്ധത തന്നെ ഇല്ലാതാക്കുകയാണ് ലക്ഷ്യം.

1

നിര്‍ണായക സംസ്ഥാനങ്ങളിലെ റിപബ്ലിക്കന്‍ ഗവര്‍ണര്‍മാരെയും നിയമപാലകരെയും ഉപയോഗിച്ച് നിയമനം തന്നെ നടത്താനാണ് ട്രംപ് തീരുമാനിച്ചിരിക്കുന്നത്. പെനിസില്‍വാനിയയില്‍ ട്രംപിനെ വിജയിയായി പ്രഖ്യാപിക്കണമെന്ന് കഴിഞ്ഞ ദിവസം ട്രംപ് ക്യാമ്പയിന്‍ ആവശ്യപ്പെട്ടിരുന്നു. ഇവിടെ ജയിച്ചത് ആരെന്ന് തീരുമാനിക്കാന്‍ റിപബ്ലിക്കന്‍ ഭരണസമിതിക്കാണ് അധികാരമെന്നും ട്രംപ് ക്യാമ്പയിന്‍ പറയുന്നു. റിപബ്ലിക്കന്‍ ഭരണസമിതി നേതാക്കള്‍ ഇന്ന് വൈറ്റ് ഹൗസിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. മിഷിഗണില്‍ നിന്നുള്ള നേതാക്കളാണ് ഇവര്‍. ട്രംപിന് എന്താണ് പറയാനുള്ളതെന്ന് കേള്‍ക്കാനാണ് ഇവരുടെ തീരുമാനം. എന്നാല്‍ സംസ്ഥാന ഭരണസമിതികള്‍ക്ക് ജേതാവിനെ പ്രഖ്യാപിക്കാനുള്ള അവകാശമില്ലെന്ന് നേതാക്കള്‍ പറയുന്നു.

തെരഞ്ഞെടുപ്പ് അധികൃതരെയും ട്രംപ് നേരിട്ട് വിളിക്കുന്നുണ്ട്. മിഷിഗണിലെ ജേതാവിനെ പ്രഖ്യാപിച്ച് കൊണ്ടുള്ള സര്‍ട്ടിഫിക്കേഷന്‍ അസാധുവാക്കാനാണ് ആവശ്യം. അരിസോണയില്‍ ജേതാവിനെ പ്രഖ്യാപിക്കുന്നതും വൈകിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. നേരത്തെ ട്രംപിന്റെ സുരക്ഷാ ഏജന്‍സി നേതാവും തെരഞ്ഞെടുപ്പ് സുതാര്യമാണെന്ന് പറഞ്ഞിരുന്നു. ഇയാളെ കഴിഞ്ഞ ദിവസം ട്രംപ് പുറത്താക്കിയിരുന്നു. നേരത്തെ വെയ്ന്‍ കൗണ്ടിയില്‍ ഇതേ പോലെ തിരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത് തടയാന്‍ റിപബ്ലിക്കന്‍ ക്യാന്‍വാസേഴ്‌സ് ശ്രമിച്ചിരുന്നു. ഇതിന് പിന്നില്‍ ട്രംപാണ്. മോണിക്ക് പാല്‍മര്‍, വില്യം ഹാര്‍ട്ട്മാന്‍ എന്നിവരില്‍ നിന്ന് നേരത്തെ ട്രംപ് പിന്തുണ നേടിയിരുന്നു. ഇവരുമായുള്ള കൂടിക്കാഴ്ച്ചയില്‍ എന്താണ് സംസാരിച്ചതെന്നും വ്യക്തമല്ല.

മിഷിഗണിലെ സെനറ്റ് നേതാവ് മൈക്ക് ഷിര്‍ക്കി, ഹൗസ് സ്പീക്കര്‍ ലീ ചാറ്റ്ഫീല്‍ഡ് എന്നിവരാണ് ട്രംപിനെ കാണാന്‍ എത്തുന്നത്. അതേസമയം തിരഞ്ഞെടുപ്പ് ഫലത്തെ മാറ്റാന്‍ ഇവര്‍ക്ക് താല്‍പര്യമില്ല. ട്രംപിന്റെ പേഴ്‌സണല്‍ അഭിഭാഷകന്‍ റൂഡി ജിയൂലിയാനിയാണ് എല്ലാ നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത്. വോട്ടെടുപ്പില്‍ കൃത്രിമം കാണിക്കാന്‍ ഡെമോക്രാറ്റുകള്‍ ദേശീയ ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടുന്നുവെന്ന് ജിയൂലിയാനി പറഞ്ഞു. കൂടുതല്‍ ഹര്‍ജികള്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇതിനൊന്നും തെളിവില്ലെന്നും ജിയൂലിയാനി പറഞ്ഞു. ട്രംപിനെയാണ് യുഎസ് ജനത വിജയിപ്പിച്ചത്. എന്നാല്‍ ബൈഡന്‍ തെറ്റായ മാര്‍ഗത്തിലൂടെ വിജയിച്ചതാണെന്നും റൂഡി ജിയൂലിയാനി പറഞ്ഞു.

Recommended Video

cmsvideo
ട്രംപ് പൊട്ടിയത് ഇനിയും വിശ്വസിക്കാനാകാതെ ലക്ഷകണക്കിന് ജനത

English summary
donald trump plans more legal suits against election victory, summoned his party colleagues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X