കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാന്യതയില്ലാത്ത തിരഞ്ഞെടുപ്പ് പ്രചാരണവുമായി ട്രംപ്; ബൈഡന്റെ വ്യാജ വീഡിയോ ട്വീറ്റ് ചെയ്തു

Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാന്യതയില്ലാത്ത തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് ചര്‍ച്ചയാകുന്നു. എതിര്‍സ്ഥാനാര്‍ഥിയും ഡെമോക്രാറ്റിക് നേതാവുമായ ജോ ബൈഡനെ കുറിച്ച് തെറ്റായ വിവരങ്ങളാണ് അദ്ദേഹം പുറത്തുവിടുന്നത്. അണികള്‍ പ്രചരിപ്പിക്കുന്ന വ്യാജ വിവരങ്ങള്‍ ട്രംപ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയാണ് ചെയ്തത്.

ജോ ബൈഡന്‍ അധികാരത്തിലെത്തിയാല്‍ അമേരിക്ക പിന്നാക്കം പോകുമെന്നും അക്രമ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുമെന്നുമാണ് ട്രംപിന്റെ പ്രചാരണം. ഇതിന് ബലമേകാന്‍ അദ്ദേഹം ട്വീറ്റ് ചെയ്ത ബൈഡന്റെ വീഡിയോ വ്യാജമാണെന്ന് കണ്ടെത്തി. വിശദാംശങ്ങള്‍ ഇങ്ങനെ....

പോലീസിനെ പരിഹസിക്കുന്നു

പോലീസിനെ പരിഹസിക്കുന്നു

ജോ ബൈഡന്‍ പോലീസിനെ പരിഹസിക്കുന്ന പാട്ട് ഫോണില്‍ പരസ്യമായി പ്ലേ ചെയ്യുന്ന വീഡിയോ ആണ് ട്രംപ് ട്വിറ്ററില്‍ പങ്കുവച്ചത്. എന്നാല്‍ ഇതിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നു. തുടര്‍ന്ന് ട്വിറ്റര്‍ ഈ വീഡിയോ കെട്ടിച്ചമച്ചതാണെന്ന് വിധിയെഴുതി.

വീഡിയോയിലുണ്ട്

വീഡിയോയിലുണ്ട്

ബൈഡന്‍ ഒരു വേദിയില്‍ നില്‍ക്കുന്നതും കീശയില്‍ നിന്ന് ഫോണെടുക്കുന്നതും പോലീസിനെ പരിഹസിച്ചുള്ള പാട്ട് പ്ലേ ചെയ്യുന്നതുമാണ് വീഡിയോയിലുള്ളത്. പാട്ടിനൊപ്പം അദ്ദേഹം ചുവടുകള്‍ വയ്ക്കുന്നതും പുഞ്ചിരിക്കുന്നതും വീഡിയോയിലുണ്ട്.

വസ്തുത ഇതാണ്

വസ്തുത ഇതാണ്

എന്നാല്‍ ജോ ബൈഡന്‍ വിവാദമായ ഈ ഗാനം പ്ലേ ചെയ്തിട്ടില്ല എന്നതാണ് വസ്തുത. ചൊവ്വാഴ്ച ഫ്‌ളോറിഡയിലെ പ്രചാരണ റാലിയില്‍ ജോ ബൈഡന്‍ എത്തിയപ്പോഴുള്ള ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബൈഡന്‍ കീശയില്‍ നിന്ന് ഫോണ്‍ എടുക്കുന്നതും ലാറ്റിന്‍ ഗായകന്‍ ലൂയിസ് ഫോന്‍സിയുടെ പാട്ട് പ്ലേ ചെയ്യുകയുമുണ്ടായി. തുടര്‍ന്നാണ് അദ്ദേഹം തന്റെ പ്രസംഗത്തിലേക്ക് കടന്നത്.

കുട്ടികളോട് ലൈംഗിക ആസക്തി

കുട്ടികളോട് ലൈംഗിക ആസക്തി

ഈ വീഡിയോ എഡിറ്റ് ചെയ്ത് ട്രംപിന്റെ അനുയായികള്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇത് ട്രംപ് പങ്കുവയ്ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ട്രംപിന്റെ അനുയായി ജോ ബൈഡനെ വളരെ മോശമായി ചിത്രീകരിച്ചുള്ള ഒരു ട്വീറ്റ് ചെയ്തിരുന്നു. ബൈഡന്‍ കുട്ടികളോട് ലൈംഗിക ആസക്തിയുള്ള വ്യക്തിയാണ് എന്നായിരുന്നു ട്വീറ്റ്. ഇത് പങ്കുവച്ചതും വിവാദമായിരുന്നു.

മയക്കുമരുന്ന് ഉപയോഗിക്കുന്നു

മയക്കുമരുന്ന് ഉപയോഗിക്കുന്നു

ജോ ബൈഡന്‍ ചര്‍ച്ചകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിന് മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്നാണ് കഴിഞ്ഞ ദിവസം ട്രംപ് ആരോപിച്ചത്. മാത്രമല്ല, കാട്ടുതീക്ക് കാരണം മരങ്ങളാണ് എന്ന വിചിത്ര വാദവും അദ്ദേഹം നിരത്തി. പതിവായി ഇത്തരം പ്രചാരണം നടത്തുന്ന ട്രംപിനെതിരെ വിമര്‍ശനം ശക്തമാണ്.

Recommended Video

cmsvideo
'Trees explode', is the reason for wild fire ,more trees to be cut down says trump
ഇടതുപക്ഷത്തിന്റെ കൈകളിലെത്തും

ഇടതുപക്ഷത്തിന്റെ കൈകളിലെത്തും

ജോ ബൈഡന്‍ ജയിച്ചാല്‍ അമേരിക്ക ഇടതുപക്ഷത്തിന്റെ കൈകളിലെത്തും. ഇടതുപക്ഷത്തിന്റെ കൈകളില്‍ നിന്ന് അമേരിക്കയെ രക്ഷിക്കണം. അതിന് എല്ലാ വോട്ടര്‍മാരും എന്നെ പിന്തുണയ്ക്കണം എന്നാണ് ട്രംപിന്റെ പ്രധാന പ്രചാരണം. പ്രചാരണത്തില്‍ ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത് ജോ ബൈഡനാണ്. 2016 ലെ തിരഞ്ഞെടുപ്പിലും ട്രംപ് ആദ്യ ഘട്ടത്തില്‍ പിന്നിലായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിനോട് അടുക്കുമ്പോള്‍ മുന്നേറുന്നതായിരുന്നു കാഴ്ച.

കൊടും തണുപ്പിലും യുദ്ധത്തിന് തയ്യാര്‍; ചൈനയെ ഞെട്ടിച്ച് ഇന്ത്യന്‍ സൈന്യത്തിന്റെ പ്രഖ്യാപനം,തിരിച്ചടികൊടും തണുപ്പിലും യുദ്ധത്തിന് തയ്യാര്‍; ചൈനയെ ഞെട്ടിച്ച് ഇന്ത്യന്‍ സൈന്യത്തിന്റെ പ്രഖ്യാപനം,തിരിച്ചടി

English summary
Donald Trump Posts Fake Video of Joe Biden; Twitter Marks it as Manipulated Media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X