കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന്റെ ദക്ഷിണകൊറിയൻ സന്ദർശനം കരുതി കൂട്ടി, ഉത്തരകൊറിയൻ വിഷയത്തിൽ ഉടൻ തീരുമാനം?

വിഷയത്തിൽ ദക്ഷിണ കൊറിയയുമായി ആലോചിച്ചു ഒരു തീരുമാനമെടുക്കുമെന്നും ട്രംപ് വ്യക്തമാക്കി

  • By Ankitha
Google Oneindia Malayalam News

സോൾ: രാജ്യങ്ങൾക്ക് ഭീഷണിയായി നിൽക്കുന്ന ഉത്തരകൊറിയക്കെിരെ വളരെ സൂക്ഷിച്ചും ആലോചിച്ചും മാത്രമേ തീരുമാനമെടുക്കാൻ സാധിക്കുകയുള്ളൂവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിഷയത്തിൽ ദക്ഷിണ കൊറിയയുമായി ആലോചിച്ചു ഒരു തീരുമാനമെടുക്കുമെന്നും ട്രംപ് വ്യക്തമാക്കി. ജപ്പാൻ സന്ദർശനത്തിനു ശേഷം ദക്ഷിണ കൊറിയയിലേക്ക് പുറപ്പെടും മുൻപാണ് ട്രംപ് തന്റെ നയം വ്യക്തമാക്കിയത്. നിലപാട് ട്വിറ്ററിലൂടെയാണ് പുറത്തു വിട്ടത്.

മൂത്തമകളെ തള്ളിമാറ്റി, മൂന്ന് മക്കളെ മാറോട് ചേർത്തു പിടിച്ചു, അമ്മ മക്കളെ രക്ഷിച്ചതിങ്ങനെമൂത്തമകളെ തള്ളിമാറ്റി, മൂന്ന് മക്കളെ മാറോട് ചേർത്തു പിടിച്ചു, അമ്മ മക്കളെ രക്ഷിച്ചതിങ്ങനെ

trump

ട്രംപിന്റെ ഏഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി ഇന്ന് ദക്ഷിണ കൊറിയ സന്ദർശിക്കും. ഈ വിഷയത്തിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ- ഇന്നുമായി ചർച്ച നടത്തുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഈ കൂടിക്കാഴ്ചയിലൂടെ എല്ലാ പ്രശ്നത്തിനു പരിഹാരം കാണാൻ ശ്രമിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

വയറുവേദനയ്ക്ക് കാരണം പ്രേതബാധ, മന്ത്രവാദി ഏലസ് ജപിച്ചു കെട്ടി, പിന്നീട് സംഭവിച്ചത്...വയറുവേദനയ്ക്ക് കാരണം പ്രേതബാധ, മന്ത്രവാദി ഏലസ് ജപിച്ചു കെട്ടി, പിന്നീട് സംഭവിച്ചത്...

പൂർണ്ണ പിന്തുണ

പൂർണ്ണ പിന്തുണ

ഏഷ്യൻ പര്യടത്തിന്റെ ഭാഗമായുള്ള ജപ്പാൻ സന്ദർശനം വിജയകരമായിരുന്നുവെന്ന് റിപ്പോർട്ട്. ഉത്തരകൊറിയൻ വിഷയത്തിൽ യുഎസിന് എല്ലാ പിന്തുണയും ജപ്പാൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഉത്തരകൊറിയയുടെ ആണവ പരീക്ഷണങ്ങൾ ലോക സമാധാനത്തിനും സൂരക്ഷയ്ക്കും വെല്ലുവിളി ഉയർത്തുന്നുണ്ടെന്നു ജപ്പാൻ ആരോപിച്ചിരുന്നു. ഉത്തരകൊറിയുടെ ആണവ പരീക്ഷണങ്ങൾ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് ജപ്പാനെയാണ്.

ദക്ഷിണ കൊറിയയുമായി ചർച്ച

ദക്ഷിണ കൊറിയയുമായി ചർച്ച

ഉത്തരകൊറിയൻ വിഷയത്തിൽ ദക്ഷിണ കൊറിയയുമായി ചർച്ച നടത്തുമെന്ന് ട്രംപ് പറഞ്ഞു. ദക്ഷിണ കൊറിയൻ സന്ദർശനത്തിനു മുൻപ് ട്വിറ്ററിലൂടെയാണ് ഈക്കാര്യം വ്യക്തമാക്കിയത്. ട്രംപ് പ്രസിഡന്റ് മൂൺ-ജെ ഇന്നുമായി ഈ പ്രശ്നം കൂടി ആലോചിക്കും. ദക്ഷിണകൊറിയൻ സന്ദർശനത്തിലൂടെ ഈ പ്രശ്നത്തിന് അവസാനം ഉണ്ടാകുമെന്നും ട്രംപ് പറഞ്ഞിരുന്നു.

 ഉന്നുമായി കൂടിക്കാഴ്ച നടത്തും.

ഉന്നുമായി കൂടിക്കാഴ്ച നടത്തും.

ഉത്തരകൊറിയ- അമേരിക്ക വാക്ക് തർക്കം ദിനംപ്രതി വഷളാവുകയാണ്. ആവശ്യമെങ്കിൽ ഉന്നുമായി കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് പറഞ്ഞു. ലോകത്ത് സമാധാനം കൊണ്ടു വരാൻ ആരുടെ കൂടെ ചർച്ച നടത്താനും താൻ തയ്യാൻ തയ്യാറാണെന്നും ‌ ട്രംപു പറഞ്ഞു. താൻ നടത്തുന്ന ചർച്ച എന്റെ ശക്തിയോ ദൗർബല്യമോ ആയി കാണുന്നില്ലെന്നും ട്രംപ് പറഞ്ഞു. തന്നെ സംബന്ധിച്ച് ആരുമായും ചർച്ച നടത്തുന്നത് ഒരു മോശം കാര്യമല്ലെന്നും ട്രംപ് വ്യക്തമാക്കി.

 ട്രംപിനെ തള്ളി ഉത്തരകൊറിയ

ട്രംപിനെ തള്ളി ഉത്തരകൊറിയ

എന്നാൽ അമേരിക്കയുടെ പ്രസ്താവനയ്ക്കെതിരെ ഉത്തരകൊറിയ രംഗത്തെത്തിയിട്ടുണ്ട്. ആണവായുധ പരീക്ഷണങ്ങൽ നിർത്തുന്നതിനെ കുറിച്ച് ആലോചിക്കുയേ വേണ്ടെന്നും ഉത്തരകൊറിയ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിതുന്നു. ആണവ പരീക്ഷണങ്ങൾ ഒഴിവാക്കുന്നതിനെ കുറഖിച്ച് ആരും ചിന്തിക്കണ്ടയെന്നും ഉത്തരകൊറിയൻ വാർത്ത ഏജൻസി അറിയിച്ചിരുന്നു.

റഷ്യയുടെ ഇടപെടൽ

റഷ്യയുടെ ഇടപെടൽ

ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെ തകർക്കുന്നതിനു വേണ്ടി റഷ്യൻ പ്രസിഡന്റ് വ്ളാഡിമാർ പുടിന്റെ സഹായം തേടുമെന്നും ട്രംപ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി അടുത്തയാഴ്ച തന്നെ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് അറിയിച്ചു. കഴിഞ്ഞ ജുലൈയിൽ ജർമനിയിലെ ഹാംബർഗിൽ പുടിനും ട്രംപുമായി കൂട്ടിക്കാഴ്ച നടത്തിയിരുന്നു. ഇതു കഴിഞ്ഞ് നാലു മാസം മാത്രം പിന്നിടുമ്പോഴാണ് അടുത്ത കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്.

ചൈനയോട് ശബ്ദം കടുപിച്ച്

ചൈനയോട് ശബ്ദം കടുപിച്ച്

ട്രംപ് ചൈനയോട് ശബ്ദം കടുപ്പിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. ഉത്തരകൊറിയയുടെ ആണവപരീക്ഷണം ലോക രാജ്യങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുമ്പോഴും ചൈനയുടെ ഭാഗത്തു നിന്നും കാര്യമായ നീക്കങ്ങളൊന്നും ഉണ്ടാകുന്നില്ലെന്നും ട്രംപിന്റെ വാദം. ഉത്തരകൊറിയൻ വിഷയത്തിൽ ചൈന വേണ്ടവിധം ഇടപെട്ടില്ലെങ്കിൽ ജപ്പാന്റെ സായം തേടുമെന്നു ട്രംപ് കൂട്ടിച്ചേർത്തിരുന്നു. ഏഷ്യൻ പര്യടനം ആരംഭിക്കുന്നതിനു മുൻപായിരുന്നു ചൈനക്കെതിരെ ട്രംപിന്റെ വിമർശനം.

English summary
U.S. President Donald Trump headed to Seoul on Tuesday vowing to "figure it all out" with his South Korean counterpart Moon Jae-in, despite the two allies' differences on how to deal with the nuclear-armed North.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X