ക്രിമിയ റഷ്യയുടേത് തന്നെയെന്ന് ആവർത്തിച്ച് ഡൊണാള്‍ഡ് ട്രംപ്: ശക്തമായി പ്രതികരിച്ച് ഉക്രൈന്‍
ക്രിമിയ റഷ്യയുടേതാണെന്ന് ആവർത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തമാകുന്നതിനിട് ഇടയയിലാണ് ഉക്രൈനെ കൂടുതല്‍ പ്രകോപിപ്പിക്കുന്ന പ്രസ്താവനയുമായി ട്രംപ് രംഗത്ത് വന്നത്. ടൈം മാഗസിന് നൽകിയ അഭിമുഖത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഉക്രൈന്റെ അധീനതയിലുണ്ടായ ക്രിമിയ 2014 ലാണ് റഷ്യ അനധികൃതമായി പിടിച്ചെടുക്കുന്നത്.
ഉക്രൈയ്‌നെ നാറ്റോയിൽ അംഗമാക്കുന്നതിനെയും ഡൊണാള്‍ഡ് ട്രംപ് തള്ളി. 'ക്രിമിയ റഷ്യൻ സബ്‌മറൈനുകൾ വളരെക്കാലമായി ഉണ്ട്. അവിടെ ജനങ്ങൾ ഏറെക്കുറെ റഷ്യൻ ഭാഷ സംസാരിക്കുന്നു. അത് ഒബാമയുടെ കാലത്താണ് ഉക്രൈന് നഷ്ടമായത്, അല്ലാതെ ട്രംപിന്റെ കാലത്തല്ല' അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. ഉക്രൈന്റെ നാറ്റോയിൽ ചേരാനുള്ള ആഗ്രഹമാണ് യുദ്ധത്തിന്റെ പ്രധാന കാരണമെന്നും എന്നാല്‍ അവരെ ഒരിക്കലും നാറ്റോയുടെ ഭാഗമാക്കില്ലെന്നും ട്രംപ് പറഞ്ഞു.

ട്രംപിന്റെ ഈ നിലപാട് ഉക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളുടെ ഭാഗമായാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ട്രംപിന്റെ നിർദ്ദേശങ്ങളിൽ ക്രിമിയയയുടെ റഷ്യൻ നിയന്ത്രണത്തിന് 'നിയമപരമായ' (de jure) അംഗീകാരവും, ലുഹാൻസ്‌ക്, ഡൊനെറ്റ്‌സ്‌ക്, ഖെർസൺ, സപോറിഷിയ എന്നിവിടങ്ങളിലെ റഷ്യൻ അധിനിവേശത്തിന് 'വസ്തുതാപരമായ' (de facto) അംഗീകാരവും ഉൾപ്പെടുന്നുവെന്നാണ് വാർത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
ഉക്രൈനെ നാറ്റോയുടെ പുറത്ത് നിർത്തുക, 2014 മുതലുള്ള റഷ്യയ്ക്കെതിരായ യുഎസ് ഉപരോധങ്ങൾ നീക്കുക, ഉക്രൈന്റെ സാമ്പത്തിക-ഊർജ മേഖലകളിൽ യുഎസുമായി സഹകരണം വർധിപ്പിക്കുക എന്നിവയും ട്രംപ് മുന്നോട്ട് വെക്കുന്ന നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു.
അതേസമയം, ഉക്രൈന്‍ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്‌കി ക്രിമിയ ഉൾപ്പെടെയുള്ള തങ്ങളുടെ ഏതെങ്കിലും ഭൂമി റഷ്യയ്ക്ക് വിട്ടുകൊടുക്കുന്നതിനെ ശക്തമായി എതിർക്കുകയാണ്. 'ക്രിമിയ ഞങ്ങളുടെ ഭൂമിയാണ്, അത് ഞങ്ങള ഒരിക്കലും വിട്ടുകൊടുക്കില്ല' സെലന്‍സ്കി പറഞ്ഞു. ട്രംപിന്റെ നിർദ്ദേശം യുഎസിന്റെ ദീർഘകാല നയത്തിനും വിരുദ്ധമാണ്, 2018-ൽ മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പുറപ്പെടുവിച്ച 'ക്രിമിയ ഡിക്ലറേഷൻ' റഷ്യയുടെ അനധികൃത കൈയേറ്റത്തെ അപലപിച്ചിരുന്നു.
ട്രംപിന്റെ പ്രസ്താവന യൂറോപ്യൻ രാജ്യങ്ങളിലും ഉക്രൈനിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. 'ഞങ്ങളുടെ പരമാധികാരവും ഭൂമിയുടെ അഖണ്ഡതയും ചർച്ചയ്ക്കുള്ള വിഷയമല്ല' എന്നാണ് ഉക്രൈന്‍ പാർലമെന്റ് അംഗം ഇറിന ഗെറാഷ്ചെങ്കോ വിശേഷിപ്പിച്ചത്. അതേസമയം ഉക്രൈനില്‍ റഷ്യ ഇന്ന് രാവിലെ നടത്തിയ ആക്രമണത്തില്‍ 12 പേർ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications