• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ട്രംപിന്റെ കിളി പോയി!!! പിന്നേയും ബൈഡന് പിന്നില്‍... എന്നിട്ടരിശം തീരാഞ്ഞിട്ട് ചെയ്തത് ഇങ്ങനേയും!

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്ത് വരികയാണ്. രാജ്യമാണെങ്കില്‍ കൊവിഡ്19 ന്റെ പിടിയിലും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണ്‍ വിജയിക്കുമെന്ന മാധ്യമപ്രവചനങ്ങളെ മുഴുവന്‍ അട്ടിമറിച്ചുകൊണ്ടായിരുന്നു ഡൊണാള്‍ഡ് ട്രംപ് അന്ന് വിജയം നേടിയത്.

cmsvideo
  Donald Trump replace his campaign manager | Oneindia Malayalam

  ഇത്തവണയും മൊത്തത്തിലുള്ള പ്രവചനങ്ങളും അഭിപ്രായ സര്‍വ്വേയും ഒന്നും ഇതുവരെ ട്രംപിന് അനുകൂലമല്ല. കൊറോണ വൈറസിനെ ട്രംപ് പരിഹസിച്ചതിന്റെ ഫലം മുഴുവന്‍ അനുഭവിക്കുന്നത് ഇപ്പോള്‍ അമേരിക്കയിലെ സാധാരണ ജനങ്ങളാണ്.

  ഇതിനിടയിലാണ് അഭിപ്രായ വോട്ടെടുപ്പുകളില്‍ ഡെമോക്രാറ്റുകളുടെ സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ മുന്നിലെത്തുന്നു എന്ന വിവരം അറിഞ്ഞത്. ഇതോടെ മൊത്തത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥയിലായത്രെ ഡൊണാള്‍ഡ് ട്രംപ്. ഉടനെ ചെയ്തത് തന്റെ കാമ്പയിന്‍ മാനേജരെ മാറ്റുകയാണ്!

  വളരെ പിന്നില്‍

  വളരെ പിന്നില്‍

  രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിലാണ് ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് മത്സരത്തില്‍ ഏറെ പിറകിലാണെന്ന ഫലം വന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെജോ ബൈഡനേക്കാള്‍ 15 പോയിന്റ് പിറകിലാണ് നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ആയ ട്രംപ്. ക്വിന്നിപിയാക് യൂണിവേഴ്‌സിറ്റി നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ ബൈഡന്‍ 52 പോയന്റും ട്രംപ് 37 പോയന്റും ആണ് നേടിയത്.

  ഒരു സര്‍വ്വേ മാത്രമല്ല

  ഒരു സര്‍വ്വേ മാത്രമല്ല

  ഒരു സര്‍വ്വേയില്‍ മാത്രമാണ് ജോ ബൈഡന് ഇങ്ങനെ ഒരു മുന്നേറ്റം എങ്കില്‍ ട്രംപിന് അത് പിന്നേയും സഹിക്കാം. എന്നാല്‍ ഒട്ടുമിക്ക സര്‍വ്വേ ഫലങ്ങളും ബൈഡന് അനുകൂലമാണ്. 8 മുതല്‍ 11 പോയന്റ് വരെ ഇതിലെല്ലാം അദ്ദേഹം മുന്നിലുമാണ്, ഇതാണ് ട്രംപിനെ ആകെ അസ്വസ്ഥനാക്കുന്നത്.

  നടപടിയും പ്രൊമോഷനും!

  നടപടിയും പ്രൊമോഷനും!

  അഭിപ്രായ വോട്ടെടുപ്പുകളില്‍ പിറകോട്ട് പോകുന്നതിന് കാരണം കാമ്പയിന്‍ മാനേജറുടെ പിടിപ്പുകേടാണ് എന്നാണ് ട്രംപിന്റെ വിലയിരുത്തല്‍. തുടര്‍ന്ന് കാമ്പയിന്‍ മാനേജര്‍ ആയ ബ്രാഡ് പാര്‍സ്‌കേലിനെ മാറ്റി. ബ്രാഡിന്റെ ഡെപ്യൂട്ടി ആയിരുന്ന ബില്‍ സ്റ്റെഫീന്‍ ആണ് പുതിയ മാനേജര്‍.

  എന്തായാലും ബ്രാഡിനോട് അല്‍പം ദയകാണിക്കാന്‍ ട്രംപ് തയ്യാറായിട്ടുണ്ട്. കമ്പയിന്റെ സീനിയര്‍ അഡൈ്വസര്‍ ആയിരിക്കും ഇനി മുതല്‍ ബ്രാഡ് എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.

  കഷ്ടമാണ് ട്രംപിന്റെ കാര്യം

  കഷ്ടമാണ് ട്രംപിന്റെ കാര്യം

  പ്രചാരണത്തില്‍ സത്യത്തില്‍ ട്രംപ് വലിയ വെല്ലുവിളികളാണ് നേരിടുന്നത്. അടുത്തിടെ നടന്ന ഓക്കലഹോമ റാലി തന്നെ ഉദാഹരണം. ബ്രാഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട റാലിയില്‍ വന്‍ ജനക്കൂട്ടം ഉണ്ടാകും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ 19,000 പേര്‍ക്ക് ഇരിക്കാന്‍ പറ്റുന്ന സ്റ്റേഡിയത്തില്‍ ആകെ എത്തിയത് ആറായിരം പേരായിരുന്നു!

  സ്വന്തം പാളയത്തിലും

  സ്വന്തം പാളയത്തിലും

  സ്വതന്ത്രരില്‍ നിന്നുള്ള പിന്തുണയാണ് ജോ ബൈഡന് ഏറ്റവും അധികം ഗുണം ചെയ്യുന്നത്. എന്നാല്‍ ട്രംപ് ആകട്ടെ സ്വന്തം പാളയത്തില്‍ നിന്ന് പോലും തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതിനെല്ലാം കാരണമായി വിലയിരുത്തുന്നത് ട്രംപിന്‌റെ പിന്തിരിപ്പന്‍ സാമ്പത്തിക നയങ്ങളും മറ്റുമൊക്കെ തന്നെയാണ് എന്നതാണ് മറ്റൊരു കാര്യം.

  കൊവിഡ് വ്യാപനം

  കൊവിഡ് വ്യാപനം

  ട്രംപിന്റെ പിന്തുണ ഇത്രയേറെ കുറയാനുള്ള പ്രധാന കാരണം കൊവിഡ് പ്രതിരോധത്തില്‍ വന്ന പിഴവുകളാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് രാജ്യങ്ങളുടെ മേല്‍ കാണിക്കുന്ന ശക്തിപ്രകടനം ഒന്നും ഈ സാഹചര്യത്തില്‍ അമേരിക്കയിലെ സാധാരണ ജനങ്ങളെ തൃപ്തിപ്പെടുത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

  യുഎഇ അറ്റാഷേക്ക് പൂർണ നയതന്ത്ര പരിരക്ഷയുണ്ടോ? രാജ്യം വിട്ടതെങ്ങനെ.. വിമർശിച്ച് എംബി രാജേഷ്

  'പൈലറ്റിനെതിരെ ഒരക്ഷരം മിണ്ടരുത്'; പൈലറ്റിനെ മെരുക്കാൻ പുതിയ തന്ത്രവുമായി രാഹുൽ ഗാന്ധി!

  English summary
  Donal Trump replaces his Campaign Manager for Joe Biden getting better points in opinion polls
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X